തന്റെയും ചേട്ടന്റെയും അസുഖത്തെ പരിഹസിച്ചു, മാതാപിതാക്കളെ തലയ്ക്കടിച്ചുകൊന്ന മകന്‍ അറസ്റ്റില്‍

User
0 0
Read Time:1 Minute, 53 Second

ബംഗളൂരു: ദമ്ബതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മകന്‍ പിടിയില്‍. പീനിയയില്‍ ഹനുമന്തരായ്യ(41), ഭാര്യ ഹൊന്നമ്മ(34) എന്നിവരെ കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കരിയോബന്നഹള്ളി ജില്ലാ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസിലെ സുരക്ഷജീവനക്കാരനാണ് ഹനുമന്തരായ്യ. ഭാര്യ ഹൊന്നമ്മ ശുചീകരണ തൊഴിലാളിയാണ്.

അന്വേഷണത്തില്‍ ദമ്ബതികളുടെ ഇളയമകനാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഉറങ്ങിക്കിടന്ന പിതാവിനെയും മാതാവിനെയും കൊല്ലുകയായിരുന്നെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. തനിക്കും പതിനഞ്ച് കാരനായ ചേട്ടനും ത്വക്ക് രോഗം ഉണ്ടായിരുന്നു.ഇതില്‍ അച്ഛന്‍ മിക്കപ്പോഴും പരിഹസിക്കുമായിരുന്നു. ഇതിന്റെ ദേഷ്യത്തിനാണ് കൊലപ്പെടുത്തിയതെന്ന് പതിനാലുകാരന്‍ പറഞ്ഞു.

രണ്ട് ആണ്‍മക്കളും വിവാഹം കഴിഞ്ഞ ഒരു പെണ്‍കുട്ടിയുമാണ് ദമ്ബതികള്‍ക്കുള്ളത്. ഓഫിസിന് സമീപത്തെ താല്‍ക്കാലിക ഷെഡ്ഡിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഓഫിസില്‍ കിടന്നുറങ്ങി രാവിലെ ഭക്ഷണം പാകം ചെയ്യാനാണ് താമസസ്ഥലത്തെത്തുക. എന്നാല്‍ വ്യാഴാഴ്ച ഭക്ഷണം പാകം ചെയ്യാന്‍ എത്താത്തതിനെ തുടര്‍ന്ന് മൂത്ത മകന്‍ ഇവരെ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മഹാരാഷ്ട്രയില്‍ കോവിഡ് ഭേദമായവരില്‍ മ്യൂക്കോര്‍മൈക്കോസിസ് പടരുന്നു; എട്ട് മരണം

മഹാരാഷ്ട്രയില്‍ കോവിഡ് ഭേദമായവരില്‍ മ്യൂക്കോര്‍മൈക്കോസിസ് പടരുന്നു.ഗുജറാത്തിലും ഡല്‍ഹിയിലും ഈ ഫംഗസ് ബാധ പടരുന്നുണ്ട്. കോവിഡ് ഒന്നാംതരംഗത്തിലുണ്ടായിരുന്നതിനെക്കാള്‍ വ്യാപകമാണ് ഇത്തവണ മ്യൂക്കോര്‍മൈക്കോസിസെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കോവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന സ്റ്റിറോയ്ഡുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവുകൂട്ടും. ചില മരുന്നുകള്‍ പ്രതിരോധശേഷിയെ ബാധിക്കും. ഇതാണ് കോവിഡ് ഭേദമായവരെ ഈ ഫംഗസ് വേഗം ബാധിക്കാന്‍ കാരണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിന്റെ മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്‌ ഡയറക്ടറേറ്റ് മേധാവി ഡോ. താത്യറാവ് ലഹാനെ പറഞ്ഞു.

You May Like

Subscribe US Now