തന്റെ ഫോണ്‍നമ്ബര്‍ ബിജെപി പ്രവര്‍ത്തകര്‍ ചോര്‍ത്തിയെന്ന് നടന്‍ സിദ്ധാര്‍ഥ്

User
0 0
Read Time:2 Minute, 18 Second

ചെന്നൈ: ബിജെപിക്കെതിരെ കടുത്ത ആരോപണവുമായി നടന്‍ സിദ്ധാര്‍ഥ്. തമിഴ്‌നാട്ടിലെ ബിജെപി പ്രവര്‍ത്തകര്‍ തന്റെ ഫോണ്‍നമ്ബര്‍ ചോര്‍ത്തിയെന്നും നിരവധി ഭീഷണി സന്ദേശങ്ങളാണ് ലഭിക്കുന്നതെന്നും സിദ്ധാര്‍ഥ് പറഞ്ഞു. 24 മണിക്കൂറിനിടെ 500ല്‍ അധികം കൊലപാതക- ബലാത്സംഗ ഭീഷണി സന്ദേശങ്ങളാണ് എത്തിയതെന്ന് നടന്‍ പറഞ്ഞു.

‘എന്റെ ഫോണ്‍നമ്ബര്‍ തമിഴ്‌നാട് ബിജെപിയും ബിജെപി ഐടി സെലും ചോര്‍ത്തി. 24 മണിക്കൂറിനിടെ 500ല്‍ അധികം കൊലപാതക- ബലാത്സംഗ ഭീഷണി സന്ദേശങ്ങളാണ് തനിക്കും തന്റെ കുടുംബത്തിനും ലഭിച്ചത്. എല്ലാ നമ്ബറുകളും (ബിജെപി ബന്ധമുള്ളവയാണ്) പൊലീസിന് കൈമാറി. ഞാന്‍ നിശബ്ദനാകില്ല. ശ്രമിച്ചുകൊണ്ടിരിക്കും’ -പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും ടാഗ് ചെയ്ത് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തു.

ബിജെപി പ്രവര്‍ത്തകരുടെ കമന്റുകള്‍ പങ്കുവെച്ച്‌ മറ്റൊരു ട്വീറ്റും സിദ്ധാര്‍ഥ് കുറിച്ചു. ‘നിരവധി സമൂഹമാധ്യമ പോസ്റ്റുകളില്‍ ഒരു പോസ്റ്റാണിത്. തമിഴ്‌നാട് ബിജെപി പ്രവര്‍ത്തകര്‍ തന്റെ മൊബൈല്‍ നമ്ബര്‍ കഴിഞ്ഞദിവസം ചോര്‍ത്തി ജനങ്ങളോട് തന്നെ ആക്രമിക്കാനും അപമാനിക്കാനും ആഹ്വാനം ചെയ്യുകയായിരുന്നു. ‘ഇവന്‍ ഇനിമേല വായ തുറക്ക കൂടാത്’ (ഇവന്‍ ഇനിയൊരിക്കലും വായ് തുറക്കാന്‍ പാടില്ല). നമ്മള്‍ കോവിഡിനെ അതിജീവിച്ചേക്കാം. ഇത്തരക്കാരെ അതിജീവിക്കുമോ’. കേന്ദ്രസര്‍കാര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരാജയപ്പെട്ടതിനെതിരെയും ഓക്‌സിജന്‍ ക്ഷാമത്തിനെതിരെയും നടന്‍ രൂക്ഷമായി പ്രതികരിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

24 മണിക്കൂറില്‍ 3.85 ലക്ഷം പുതിയ രോ​ഗികള്‍, 3498 മരണം

ന്യൂഡല്‍ഹി: രാജ്യത്ത്​ പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. 3,86,452 പേര്‍ക്കാണ്​ കഴിഞ്ഞ ദിവസം കോവിഡ്​ ബാധിച്ചത്​. രാജ്യത്തെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്കാണിത്​. ഇതോടെ രാജ്യത്തെ ആകെ കോവിഡ്​ രോഗികളുടെ എണ്ണം 1,87,62,976 ആയി ഉയര്‍ന്നു. 1,53,84,418 പേര്‍ രോഗമുക്​തി നേടി. 31,70,228 പേരാണ്​ നിലവില്‍ രോഗംബാധിച്ച്‌​ ചികിത്സയിലുള്ളത്​. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ്​ ബാധിച്ച്‌​ 3498 പേരാണ്​ മരിച്ചത്​. ഇതോടെ ആകെ മരണം 2,08,330 ആയി […]

You May Like

Subscribe US Now