തമിഴ്നാട് ‘ഒറ്റയ്ക്ക്’ പിടിച്ചെടുത്ത് ഡിഎംകെ..ഇനി സ്റ്റാലിന്‍ യുഗം.. 75 ല്‍ ഒതുങ്ങി അണ്ണാഡിഎംകെ..ബിജെപിക്ക് 4

User
0 0
Read Time:3 Minute, 6 Second

ചെന്നൈ; പോരാട്ടത്തിനൊടുവില്‍ തമിഴ്നാട്ടില്‍ എംകെ സ്റ്റാലിന്‍ അധികാരത്തിലേക്ക്. ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിക്ക് 159 സീറ്റുകളിലാണ് വിജയം.125 സീറ്റ് നേടിയ ഡിഎംകെ തനിച്ച്‌ ഭരിക്കാനുള്ള ഭൂരിപക്ഷം സ്വന്തമാക്കി. 234 സീറ്റുള്ള നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് വേണ്ടത്.

ഡിഎംകെ മുന്നണിയില്‍ കോണ്‍ഗ്രസിന് 18 സീറ്റുകളും, സിപിഎം-2, സിപിഐ 2, വിടുതലൈ ചിരുതൈഗള്‍ കച്ചി-4 (വിസികെ),മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ)-4, മറ്റ് പാര്‍ട്ടികള്‍ 4 എന്നിങ്ങനെയാണ് സീറ്റുകള്‍. അണ്ണാ ഡിഎംകെയുടെ നേതൃത്വത്തിലുള്ള മുന്നണിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. 75 സീീറ്റുകളാണ് സഖ്യം നേടിയത്. എഡിഎംകെയ്ക്ക് തനിച്ച്‌ 65 സീറ്റുകളാണ് ലഭിച്ചത്. ഇക്കുറി 20 സീറ്റുകള്‍ വരെ തമിഴ്നാട്ടില്‍ നേടുമെന്ന് പ്രഖ്യാപിച്ച ബിജെപിക്ക് നിലംതൊടാന്‍ കഴിഞ്ഞില്ല. വെറും നാല് സീറ്റുകളാണ് വിജയം. മറ്റ് പാര്‍ട്ടികള്‍ക്ക് 1 സീറ്റും.74 സീറ്റുകളിലെ ഫലമായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. ഇതില്‍ വിരളിമലൈ മണ്ഡലത്തിലെ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. രാത്രി ഏറെ വൈകിയാണ് ഇവിടെ ഫലം വന്നത്. എഡിഎംകെയാണ് മണ്ഡലത്തില്‍ വിജയിച്ചത്

പത്ത് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഡിഎംകെ അധികാരത്തില്‍ എത്തുന്നത്. 1996 ന് ശേഷം ആദ്യമായി ഒറ്റയ്ക്കു കേവല ഭൂരിപക്ഷം എന്ന കടമ്ബ കൂടിയാണ് ഡിഎംകെ മറികടന്നത്. എംകെ സ്റ്റാലിന്‍ കൊളത്തൂരില്‍ ഹാട്രിക് വിജയം കരസ്ഥമാക്കി. അണ്ണാഡിഎംകെ നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസ്വാമി,ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം എന്നിവരും മികച്ച വിജയം സ്വന്തമാക്കി.

അതേസമയം കോയമ്ബത്തൂര്‍ സൗത്തില്‍ അവസാന നിമിഷം വരെ പൊരുതിയെങ്കിലും വിജയം കൊയ്യാന്‍ നടന്‍ കമല്‍ഹാസന് സാധിച്ചിരുന്നു. തമിഴ്നാട്ടില്‍ വലിയ അട്ടിമറി ഉണ്ടാക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്ന ടിടിവി ദിനകരനും കൂട്ടര്‍ക്കും യാതൊരു മുന്നേറ്റവും ഉണ്ടാക്കാന്‍ സാധിച്ചില്ല.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗിയുടെ മൃതദേഹം മാറി സംസ്കരിച്ചു; പരാതിയുമായി ബന്ധുക്കള്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കൊവിഡ് രോഗിയുടെ മൃതദേഹം മാറി സംസ്കരിച്ചു. അതേസമയം മൃതദേഹം കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കളെത്തി. നെയ്യാറ്റിന്‍കര സ്വദേശി പ്രസാദിന്റെ മൃതദേഹമാണ് കാണാതായത്. മെഡിക്കല്‍ കോളേജ് പൊലീസില്‍ പ്രസാദിന്റ ബന്ധുക്കള്‍ പരാതി നല്‍കി. മോര്‍ച്ചറിയില്‍ പ്രസാദ് എന്ന പേരില്‍ മറ്റൊരു മൃതദേഹം കൂടി ഉണ്ടായിരുന്നു. രണ്ട് പേരും കൊവിഡ്‌ പോസിറ്റീവ്‌ ആയിരുന്നു. ഇത് മാറി കൊണ്ട് പോയതാണെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചതായി കുടുംബം […]

You May Like

Subscribe US Now