ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ നടന് കമല്‍ ഹാസന്റെ പാര്‍ട്ടി ‘മക്കള്‍ നീതി മയ്യം’ (എം.എന്‍.എം) 154 സീറ്റുകളില്‍ മത്സരിക്കും. 234 നിയമസഭ സീറ്റുകളില്‍ അവശേഷിക്കുന്ന 80 എണ്ണത്തില്‍ പകുതി വീതം സീറ്റുകളില്‍ സഖ്യകക്ഷിയായ ആള് ഇന്ത്യ സമത്വ കക്ഷിയും ഇന്ത്യ ജനനായക കക്ഷിയും മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ .തിങ്കളാഴ്ച രാത്രിയാണ് സീറ്റ് വിഭജനത്തെ കുറിച്ചുള്ള വിവരം എം.എന്‍.എം പുറത്തുവിട്ടത്.
2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ നാലു ശതമാനം വോട്ടുകളാണ് ‘മക്കള്‍ നീതി മയ്യം’ നേടിയത്. ഈ തെരഞ്ഞെടുപ്പില്‍ അത് 10 ശതമാനമാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം.ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ച് അഭിമുഖo നടത്തിയ ശേഷം ചുരുക്കപട്ടിക തയാറാക്കിയാണ് ‘മക്കള്‍ നീതി മയ്യം’ സ്ഥാനാര്‍ഥികളെ തീരുമാനിക്കുക.
അഴിമതി, തൊഴിലില്ലായ്മ, ഗ്രാമവികസനം, സര്‍ക്കാര്‍ സംവിധാനം ജനോപകാര പ്രദമാക്കുക തുടങ്ങിയവയാണ് മക്കള്‍ നീതി മയ്യം തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടുന്നത്.വീട്ടമ്മമാര്‍ക്ക് പ്രതിമാസ ശമ്ബളം ഉറപ്പ് വരുത്തല്‍ , ഓരോ വീട്ടിലും സൗജന്യ കമ്ബ്യൂട്ടര്‍ ഇന്‍ര്‍നെറ്റ് സൗകര്യം തുടങ്ങിയവയാണ് എം.എന്‍.എമ്മിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍.