Read Time:1 Minute, 14 Second
ചെന്നൈ : നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്നാട്ടില്‍ നടനും മക്കള്‍ നീതിമയ്യം അധ്യക്ഷനുമായ കമല്ഹാസന് വിജയസാധ്യതയില്ലെന്ന് നടി ഗൗതമി. സിനിമയിലെ പ്രശസ്തിയും രാഷ്ട്രീയത്തിലെ വിജയവും തമ്മില്‍ ബന്ധമില്ല. നല്ല രാഷ്ട്രീയകാര്‍ക്കേ വിജയമുണ്ടാകൂ എന്നും ഗൗതമി പറഞ്ഞു.
കോയമ്ബത്തൂര്‍ സൗത്തില്‍ ബിജെപി വിജയിക്കും. കോയമ്ബത്തൂരില്‍ ബിജെപിക്ക് വേണ്ടി വോട്ടുചോദിക്കുമെന്നും ഗൗതമി പറഞ്ഞു. കോയമ്ബത്തൂര്‍ സൗത്തില്‍ നിന്നാണ് കമല്ഹാസന് ജനവിധി തേടുന്നത്.
ബിജെപിയുടെ താരപ്രചാരകയായ ഗൗതമി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറങ്ങും മുമ്ബ് തന്നെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. വിരുദനഗഗര് രാജപാളയത്ത് മാസങ്ങളായി ക്യാമ്ബ് ചെയ്തായിരുന്നു ഗൗതമിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം.