തമിഴ്‌നാട്ടില്‍ കൂടുതല്‍ ഇളവുകളോടെ ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി

User
0 0
Read Time:1 Minute, 41 Second

ചെന്നൈ: തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. ജൂലൈ 12വരെ ലോക്ഡൗണ്‍ തുടരും. അതേസമയം, കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു.ഹോട്ടലുകളില്‍ സീറ്റുകളുടെ പകുതി എണ്ണം ആളുകള്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാം. കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണം. ലോഡ്ജുകള്‍ക്കും ഗസ്റ്റ് ഹൗസുകള്‍ക്കും പ്രവര്‍ത്തിക്കാം.

കേരളഓണ്‍ലൈന്‍ ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

50 ശതമാനം സന്ദര്‍ശകരെ അനുവദിച്ച്‌ വിനോദ പാര്‍ക്കുകള്‍ തുറക്കാം. ഓഫിസുകള്‍ക്കും ഐ.ടി മേഖലയ്ക്കും 50 ശതമാനം ജീവനക്കാരെ വെച്ച്‌ പ്രവര്‍ത്തിക്കാം. പകുതി പേരുമായി ബസുകള്‍ക്ക് സര്‍വിസ് നടത്താം. ജില്ലാനന്തര യാത്രകള്‍ക്ക് ഇ-പാസ് നിയന്ത്രണം ഒഴിവാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതേസമയം, സിനിമ തിയറ്ററുകള്‍, ബാര്‍, സ്വിമ്മിങ് പൂളുകള്‍, സ്‌കൂള്‍-കോളജുകള്‍, മൃഗശാല എന്നിവ അടഞ്ഞുകിടക്കും. 50 പേരെ വെച്ച്‌ വിവാഹങ്ങളും 20 പേര്‍ പങ്കെടുക്കുന്ന മരണാനന്തര ചടങ്ങുകളും നടത്താം.സംസ്ഥാനത്തെ 38 ജില്ലകളെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചാണ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മുഖ്യമന്ത്രിക്കെതിരെയുള്ള ട്രോള്‍ ഷെയര്‍ ചെയ്തു : ഉദ്യോഗസ്ഥന്റെ വേതനവര്‍ധനവ് തടഞ്ഞു

തിരുവനന്തപുരം: മുഖ്യമന്ത്രിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച്‌ വനംവകുപ്പ് ഉദ്യോഗസ്ഥന്റെ വേതനം തടഞ്ഞുവെച്ചു. നെയ്യാര്‍ വന്യജീവി സങ്കേതത്തിലെ അസിസ്റ്റന്റ് വാര്‍ഡനായിരുന്നു ജെ സുരേഷിനെതിരെയാണ് അച്ചടക്കനടപടി. 2020 ഏപ്രില്‍ 30 ന് രാത്രി സുരേഷിന്റെ ഫോണില്‍ നിന്നും ഫോറസ്റ്റ് ഫാമിലി എന്ന വാട്‌സ്‌ആപ്പ് ഗ്രൂപ്പിലേക്ക് മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന ട്രോള്‍ ഫോര്‍വേഡ് ചെയ്തതിന്റെ പേരിലാണ് നടപടി. ഇത് അന്വേഷണത്തില്‍ കണ്ടെത്തുകയുമുണ്ടായി. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജെ സുരേഷിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഇതിനെതിരെ […]

You May Like

Subscribe US Now