തമിഴ്‌നാട്ടില്‍ താരമണ്ഡലമായ കോയമ്ബത്തൂര്‍ സൗതില്‍ മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന്‍ മുന്നില്‍, കൊളത്തൂര്‍ മണ്ഡലത്തില്‍ എം കെ സ്റ്റാലിന്‍; ലീഡ് ഉയര്‍ത്തി ഡിഎംകെ

User
0 0
Read Time:1 Minute, 36 Second

ചെന്നൈ:  തമിഴ്നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ പുറത്തുവരുന്ന ആദ്യ ഫല സൂചനകളില്‍ ഡി എം കെ മുന്നേറ്റം തുടരുകയാണ്. 74 സീറ്റുകളില്‍ ഡി എം കെ മുന്നേറുകയാണ്. അണ്ണാ ഡി എം കെ 59 സീറ്റുകളിലും മറ്റുള്ളവര്‍ മൂന്ന് സീറ്റുകളിലുമാണ് മുന്നേറുന്നത്.

തമിഴ്‌നാട്ടില്‍ വാശിയേറിയ മത്സരമാണ് നടക്കുന്നത്. താരമണ്ഡലമായ കോയമ്ബത്തൂര്‍ സൗതില്‍ മക്കള്‍ നീതി മയ്യം (എം എന്‍ എം) നേതാവ് കമല്‍ ഹാസന്‍ മുന്നിലാണ്. എം കെ സ്റ്റാലിന്‍ കൊളത്തൂര്‍ മണ്ഡലത്തില്‍ മുന്നിലാണ്. മകന്‍ ഉദയനിധി സ്റ്റാലിനും ലീഡ് ചെയ്യുന്നു. വോടെണ്ണല്‍ തുടങ്ങിയത് മുതല്‍ ഡി എം കെ മുന്നണിയാണ് മുന്നേറുന്നത്.

234 സീറ്റുകളുള്ള തമിഴ്‌നാട്ടില്‍ പത്ത് വര്‍ഷങ്ങള്‍ക്ക് അണ്ണാ ഡി എം കെയെ ഭരണത്തില്‍ നിന്നും തൂത്തെറിഞ്ഞ് ദ്രാവിഡ രാഷ്ട്രീയത്തില്‍ അധികാരം ഉറപ്പിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഡി എം കെ. ഭരണമാറ്റമുണ്ടാകുമെന്നാണ് എക്‌സിറ്റ് പോളുകളുകളും പ്രവചിക്കുന്നത്. 3990 പേരാണ് തമിഴ്‌നാട്ടില്‍ ജനവിധി തേടുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇന്ത്യയ്ക്ക് സഹായഹസ്തവുമായി അമേരിക്ക; ഓക്‌സിജന്‍ സിലണ്ടറുകളും മാസ്‌കുകളുമായി മൂന്നാം വിമാനം എത്തി

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യയ്ക്ക് കൈത്താങ്ങായി അമേരിക്ക. കോവിഡ് പ്രതിരോധ ഉപകരണങ്ങളുമായി അമേരിക്കയില്‍ നിന്നുള്ള മൂന്നാം വിമാനം ഇന്ത്യയിലെത്തി. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് പ്രതിരോധ ഉപകരണങ്ങളുമായി അമേരിക്കന്‍ വിമാനം രാജ്യത്തെത്തിയത്. ആയിരം ഓക്‌സിജന്‍ സിലണ്ടറുകളും ഒന്നരക്കോടി എന്‍ 95 മാസ്‌കുകളും പത്തു ലക്ഷം പരിശോധനാ കിറ്റുകളുമാണ് വിമാനത്തിലുണ്ടായിരുന്നത്. രണ്ടു ദിവസത്തിനകം അമേരിക്കയില്‍ നിന്നും രാജ്യത്തെത്തുന്ന മൂന്നാമത്തെ വിമാനമാണിത്. അതേസമയം രണ്ടു കോടി വാക്സിനുകള്‍ നിര്‍മ്മിക്കാനുള്ള വസ്തുക്കള്‍ അമേരിക്കയില്‍ നിന്നും ഇന്ത്യയിലെത്തുമെന്നാണ് അധികൃതര്‍ […]

You May Like

Subscribe US Now