തളരാത്ത പോരാട്ട വീര്യം ; മ​മ​ത ബാ​ന​ര്‍​ജി വീ​ല്‍​ചെ​യ​റി​ല്‍ പ്ര​ചാ​ര​ണം നയിക്കും

User
0 0
Read Time:2 Minute, 49 Second

കോ​ല്‍​ക്ക​ത്ത: കാലിന് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​ശ്ചി​മ​ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി ഇ​ന്ന് (ഞാ​യ​റാ​ഴ്ച) മു​ത​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ സ​ജീ​വ​മാ​കും .വീ​ല്‍​ചെ​യ​റി​ലി​രു​ന്നാകും മ​മ​ത പ്ര​ചാ​ര​ണം ന​യി​ക്കുക .

ന​ന്ദി​ഗ്രാ​മി​ല്‍ നടന്ന തെ​ര​ഞ്ഞെ​ടു​പ്പ് റാലിക്കിടെ പ​രി​ക്കേ​റ്റ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി ഇ​ന്ന് വൈ​കു​ന്നേ​രം കോ​ല്‍​ക്ക​ത്ത​യി​ല്‍ വ​ന്‍ റോ​ഡ് ഷോ ​ന​ട​ത്തി​യാ​ണ് തി​രി​ച്ചെ​ത്തു​ന്ന​ത്. ഗാ​ന്ധി മൂ​ര്‍​ത്തി​യി​ല്‍​നി​ന്നും ഹ​സ്ര​വ​രെ​യാ​ണ് റോ​ഡ് ഷോ. ​റോ​ഡ് ഷോ​യ്ക്കൊ​ടു​വി​ല്‍ ഹ​സ്ര​യി​ല്‍ മ​മ​ത ജ​നാ​വ​ലി​യെ സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്കും.

അതെ സമയം തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ മു​ഖ്യ​മ​ന്ത്രി പ്ര​ചാ​ര​ണം പു​ന​രാ​രം​ഭി​ക്കു​മെ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം തൃ​ണ​മൂ​ല്‍ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചി​രു​ന്ന​ത്. അതെ സമയം എ​തി​ര്‍​പ്പു​ക​ള്‍ വ​ക​വ​യ്ക്കാ​തെ വി​ശ്ര​മം അ​വാ​സ​നി​പ്പി​ച്ച്‌ മ​മ​ത തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ലേ​ക്ക് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച പു​രു​ലി​യ​യി​ലും പി​റ്റേ​ന്ന് ബാ​ങ്കു​റ​യി​ലും ബു​ധ നാ​ഴ്ച ഝാ​ര്‍​ഗ്രാ​മി​ലും മ​മ​ത പൊ​തു​യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ .

കോ​ല്‍​ക്ക​ത്ത​യി​ലെ എ​സ്‌എ​സ്കെ​എം ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന മ​മ​ത വെ​ള്ളി​യാ​ഴ്ച​യാ​ണ് ആ​ശു​പ​ത്രി വി​ട്ട​ത്. ഏ​താ​നും ബി​ജെ​പി പ്ര​വ​ര്‍ത്ത​ക​ര്‍ ബോ​ധ​പൂ​ര്‍​വം മു​ഖ്യ​മ​ന്ത്രിയെ അ​പ​ക​ട​ത്തി​ല്‍​പ്പെടുത്തിയെന്നാണ് തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​രോ​പ​ണം.ഇത് സംബന്ധിച്ച്‌ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എം പിമാര്‍ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊ​ല്ല​ത്ത് സ്ഥാ​നാ​ര്‍​ഥി​യാ​കും, ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ് ല​ഭി​ച്ചു​: ബി​ന്ദു കൃ​ഷ്ണ

കൊ​ല്ലം: കൊ​ല്ല​ത്ത് സ്ഥാ​നാ​ര്‍​ഥി​യാ​കു​മെ​ന്നും ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ് ല​ഭി​ച്ചു​വെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു കൃ​ഷ്ണ. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ഇ​ന്ന് ആ​രം​ഭി​ക്കു​മെ​ന്നും ബി​ന്ദു കൃ​ഷ്ണ വ്യ​ക്ത​മാ​ക്കി. .പി.സി. വിഷ്ണുനാഥ് കുണ്ടറയിലേക്ക് മാറും. ഇന്നലെ പിസി വിഷ്ണുനാഥ് കൊല്ലത്ത് മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ, ബിന്ദുകൃഷ്ണയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം വാടി കടപ്പുറത്തെ മത്സ്യത്തൊഴിലാളികള്‍ ഡി സി സി ഓഫീസിലെത്തി വൈകാരിക രംഗങ്ങള്‍ സൃഷ്ടിച്ചിരുന്നു. കൂടാതെ ബിന്ദു കൃഷ്‌ണയ്‌ക്ക് സീറ്റ് ലഭിച്ചേക്കില്ലെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ […]

You May Like

Subscribe US Now