താജ്​മഹലിന്‍റെ പേര്​ ‘രാംമഹല്‍’ എന്ന്​ മാറ്റണം : ബി.ജെ.പി​ എം.എല്‍.എ

User
0 0
Read Time:1 Minute, 51 Second

ന്യൂഡല്‍ഹി: താജ്​ മഹലിന്‍റെ പേരു മാറ്റണമെന്ന വിവാദ പ്രസ്​താവനയുമായി ഉത്തര്‍പ്രദേശ് ബി.ജെ.പി​ എം.എല്‍.എ രംഗത്ത് .ഛത്രപതി ശിവജിയുടെ പിന്‍ഗാമിയായി ​മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിശേഷിപ്പിച്ച സുരേന്ദ്ര സിങ്​ താജ്​മഹലിന്‍റെ പേര്​ ‘രാംമഹല്‍’ എന്ന്​ മാറ്റണമെന്നാണ് ആവശ്യപ്പെട്ടത് .

“താജ്​മഹല്‍ ഒരു ശിവക്ഷേ​ത്രമായിരുന്നു. മുസ്​ലിം ആക്രമണകാരികള്‍ ഇന്ത്യയുടെ സംസ്​കാരം നശിപ്പിക്കുന്നതിനായി ശിവക്ഷേത്രം ഇല്ലാതാക്കി താജ്​മഹലാക്കി മാറ്റുകയായിരുന്നു.” ബി.ജെ.പി എം.എല്‍.എ ആരോപിച്ചു .

‘താജ്​മഹല്‍ ഒരു ശിവക്ഷേത്രമായിരുന്നു. ഇന്ത്യന്‍ സംസ്​കാ​രത്തെ നശിപ്പിക്കാന്‍ മുസ്​ലിം ആക്രമണകാരികള്‍ അവ കീഴടക്കുകയായിരുന്നു. ഒരു സുവര്‍ണാവസരം വീണ്ടും കൈവന്നു. ശിവജിയുടെ പിന്മുറക്കാരുടെ കൈവശം യു.പി ഭരണമെത്തി’ -സുരേന്ദ്രസിങ്​ അഭിപ്രായപ്പെട്ടു .

താജ്​മഹലിനെ ചൊല്ലി വിവാദപ്രസ്​താവനയുമായി ഇതാദ്യമായല്ല ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തുന്നത്​. താജ്​മഹലിന്‍റെ പേര്​ ‘തേജോമഹല്‍ ‘എന്നാക്കണമെന്ന ആവശ്യവുമായി സംഘ്​പരിവാര്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ‘തേജോമഹല്‍’ എന്ന ശിവക്ഷേത്രം മുഗല്‍ രാജാക്കന്‍മാര്‍ കൈയേറിയാണ്​ താജ്​മഹല്‍ നിര്‍മിച്ചതെന്നായിരുന്നു ഇവര്‍ ആരോപിച്ചത് .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

എല്‍ഡിഎഫ് ഭരണം അഴിമതിയില്‍ ; താന്‍ കൊണ്ടു വന്ന പല പദ്ധതികളും സര്‍ക്കാര്‍ മുടക്കിയെന്ന് ഇ.ശ്രീധരന്‍

പാലക്കാട് : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥി ഇ.ശ്രീധരന്‍. പിണറായി നല്ല മുഖ്യമന്ത്രിയാകുന്നത് പാര്‍ട്ടിക്ക് മാത്രമാണ്. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ഇ.ശ്രീധരന്റെ പ്രതികരണം. എല്‍ഡിഎഫ് ഭരണം അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണെന്നും താന്‍ കൊണ്ടു വന്ന പല പദ്ധതികളും സര്‍ക്കാര്‍ മുടക്കിയെന്നും ശ്രീധരന്‍ പറഞ്ഞു. ഇടതു ഭരണത്തില്‍ വികസിച്ചത് പാര്‍ട്ടി മാത്രമാണെന്നും ശ്രീധരന്‍ വിമര്‍ശിച്ചു. വികസനമാണ് ബിജെപിയുടെ പ്രധാന അജണ്ടയെന്നും അദ്ദേഹം വ്യക്തമാക്കി.

You May Like

Subscribe US Now