തീവ്ര ചുഴലിക്കാറ്റായി ‘ടൗട്ടെ’ ഗോവ തീരത്തേക്ക്; വൈകിട്ടോടെ ഗുജറാത്തിലെത്തും; കരുതലോടെ സംസ്ഥാനങ്ങള്‍

User
0 0
Read Time:2 Minute, 51 Second

ഗോവ : ടൗട്ടെ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറി ഗോവ തീരത്തേക്ക് നീങ്ങുന്നു. ഗോവയിലെ പനാജിയില്‍ നിന്ന് 220 കിലോമീറ്റര്‍ അകലെ അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ചുഴലിക്കാറ്റ് വൈകിട്ടോടെ ഗുജറാത്തിലേക്ക് കടക്കും. രാജ്യത്തിന്‍റെ പടിഞ്ഞാറന്‍ തീരം മുഴുവനും ജാഗ്രത പാലിക്കുകയാണ്.ചുഴലിക്കാറ്റ് കര്‍ണാടകയിലെ 73 ഗ്രാമങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് കര്‍ണാടക സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. 4 മരണങ്ങളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട്‌ ചെയ്തത്.ചുഴലിക്കാറ്റ് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും, ഉച്ചകഴിഞ്ഞ് ഗോവയുടെ വടക്ക്-വടക്കുപടിഞ്ഞാറായിരിക്കും ഇതിന്റെ കേന്ദ്രമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

കേരളതീരം വിട്ട ടൗട്ടെ ചുഴലിക്കാറ്റ് വൈകിട്ടോടെയാണ് ഗുജറാത്തിലെത്തുന്നത്. തീരത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുന്നതടക്കമുള്ള മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടത്തുന്നത്. 185 കിലോമീറ്റര്‍ വേ​ഗതയില്‍ കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. വലിയ നാശനഷ്ടമാണ് ​ഗുജറാത്ത് തീരത്ത് പ്രതീക്ഷിക്കുന്നത്. അതിനാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ വലിയ മുന്‍കരുതലുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. അമ്ബതിലേറെ ദുരന്ത നിവാരണ സേനാം​ഗങ്ങളെ വിവിധ ഭാ​ഗങ്ങളിലായി നിയോ​ഗിച്ചിട്ടുണ്ട്. ഒരുലക്ഷത്തിലേറെ പേരെ മാറ്റി പാര്‍പ്പിക്കണം എന്നാണ് എന്‍.ഡി.ആര്‍.എഫ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ കോവിഡ് വാക്സിന്‍ വിതരണം നിര്‍ത്തിവെച്ചിട്ടുണ്ട്. അതേസമയം മഹാരാഷ്ട്ര ഉള്‍പ്പെടുന്ന സ്ഥലങ്ങളില്‍ ടൗട്ടെ വലിയ നാശനഷ്ടമാണ് വിതച്ചത്. സഹോദരിമാരായ രണ്ട് പെണ്‍കുട്ടികള്‍ മരംവീണ് മരിച്ചു. ഇവരുടെ അമ്മ ​ഗുരുതരാവസ്ഥയിലാണെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

നാരദ കൈക്കൂലി കേസ്: ബംഗാളില്‍ രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെ നാല് തൃണമൂല്‍ നേതാക്കള്‍ സിബിഐ കസ്റ്റഡിയില്‍

നാരദ കൈക്കൂലി കേസില്‍ രണ്ട് ബംഗാള്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ നാലു തൃണമൂല്‍ നേതാക്കള്‍ സിബിഐ കസ്റ്റഡിയില്‍. ഇന്ന് രാവിലെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പുറത്തുവന്നത്. സ്റ്റിങ് ഓപ്പറേഷനിലൂടെയാണ് ഇവര്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തു കൊണ്ടുവന്നത്. കഴിഞ്ഞ മമത സര്‍ക്കാരിന്റെ കാലത്ത് 2014ലാണ് നാലുമന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നതിന്റെ വീഡിയോ പുറത്തുവന്നത്. മന്ത്രി ഫിര്‍ഹാദ് ഹക്കിമിനെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. മന്ത്രിയെ കസ്റ്റഡിയിലെടുത്തത് നിയമപരമല്ല എന്ന […]

You May Like

Subscribe US Now