തൂത്തുക്കുടി വേദാന്ത സ്​റ്റര്‍​ലൈറ്റ്​ പ്ലാന്‍റ്​ തുറക്കാനുള്ള തീരുമാനത്തിനെതിരെ കമല്‍ഹാസന്‍

User
0 0
Read Time:1 Minute, 38 Second

ചെന്നൈ : കോവിഡ് വ്യാപനത്തില്‍ ​ഓക്​സിജന്‍ ഉല്‍പാദത്തിനായി തൂത്തുക്കുടിയിലെ വേദാന്തയുടെ സ്​റ്റര്‍​ലൈറ്റ്​ പ്ലാന്‍റ്​ തുറക്കാനുള്ള തീരുമാനത്തിനെതിരെ മക്കള്‍ നീതി മയ്യം പ്രസിഡന്‍റും നടനുമായ കമല്‍ഹാസന്‍.

തമിഴ്​നാട്ടില്‍ ഓക്​സിജന്‍ ഉല്‍പാദനത്തിന്​ സ്​റ്റര്‍ലൈറ്റല്ലാതെ മറ്റ്​ നിര്‍മാണശാലയി​​ല്ലേയെന്ന്​ അദ്ദേഹം ചോദിച്ചു. പ്ലാന്‍റ്​ തുറക്കുന്നത്​ കോവിഡ്​ കാലത്ത്​ ജനങ്ങളുടെ മറ്റൊരു പ്രതിഷേധത്തിന്​ ഇടയാക്കിയേക്കാം. എന്തിനാണ്​ സ്​​റ്റര്‍ലൈറ്റ്​ പ്ലാന്‍റ്​ ഇപ്പോള്‍ തുറക്കുന്നത്​. ഏത്​ കമ്ബിനിയേയും മെഡിക്കല്‍ ഓക്​സിജന്‍ നിര്‍മാണശാലയാക്കി മാറ്റാം. ഓക്​സിജന്‍ വിവിധ സ്ഥലങ്ങളില്‍ എത്തിക്കുന്നതിനാണ്​ പ്രശ്​നങ്ങള്‍ നേരിടുന്നതെന്നും കമല്‍ഹാസന്‍ പറഞ്ഞു.

സ്​റ്റര്‍ലൈറ്റ്​ പ്ലാന്‍റ്​ തുറക്കുന്നതിനെ അനുകൂലിക്കുന്ന പാര്‍ട്ടികളെ മാത്രമാണ്​ തമിഴ്​നാട്​ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചക്കായി ക്ഷണിച്ചത്​. മക്കള്‍ നീതി മയ്യം പോലു​ള്ള പാര്‍ട്ടികളെ ചര്‍ച്ചക്ക്​ ക്ഷണിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സിലിണ്ടറിന് അര ലക്ഷം വരെ വില; ഡല്‍ഹിയില്‍ വീടുകളില്‍ ചികിത്സയിലുള്ളവര്‍ ഓക്സിജന്‍ ലഭിക്കാതെ ദുരിതത്തില്‍

ന്യൂഡല്‍ഹി: സര്‍ക്കാറിന്റെ പരിഹാര നടപടികള്‍ക്കിടയിലും ഡല്‍ഹിയിലെ ഓക്‌സിജന്‍ ക്ഷാമം ഗുരുതരമായി തുടരുന്നു. ഡല്‍ഹിയില്‍ വീടുകളില്‍ ചികിത്സയിലുള്ള രോഗികള്‍ ഓക്സിജന്‍ ലഭിക്കാതെ കടുത്ത പ്രതിസന്ധിയിലാണ്. പന്ത്രണ്ട് മണിക്കൂറിലേറെ കാത്തുനിന്നാണ് ഇവര്‍ക്ക് ആവശ്യമായ ഓക്സിജന്‍ ലഭിക്കുന്നത്. വന്‍തുക ഓക്സിജന് ഈടാക്കുന്നതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കരിഞ്ചന്തയില്‍ 50കിലോ സിലിണ്ടറിന് 50000 രൂപ വരെ നല്‍കേണ്ടി വരുന്നുണ്ട്. ഇത് നല്‍കാന്‍ തയ്യാറായാലും ഓക്സിജന്‍ കിട്ടാന്‍ വഴിയില്ല. എന്തു ചെയ്യണമെന്നാണ് ഇവര്‍ ചോദിക്കുന്നത്. അതേസമയം, ഇന്ന് മുതല്‍ […]

You May Like

Subscribe US Now