തെരഞ്ഞെടുപ്പ് ; മൂന്നാം മുന്നണിയോ നാലാം മുന്നണിയോ ബിജെപിക്ക് വെല്ലുവിളിയാകില്ല : പ്രശാന്ത് കിഷോര്‍

User
0 0
Read Time:3 Minute, 28 Second

ന്യൂഡല്‍ഹി: വരുന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ശക്തമായ വെല്ലുവിളിയാകാന്‍ ഒരു മൂന്നാം മുന്നണിക്കോ നാലാം മുന്നണിക്കോ സാധിക്കുമെന്ന് കരുതുന്നില്ലെന്ന്‌ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. പരീക്ഷിച്ച്‌ പഴകിയ മൂന്നാം മുന്നണി സംവിധാനം കാലഹരണപ്പെട്ടതും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിന് യോജിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

പ്രശാന്ത് കിഷോറും എന്‍സിപി നേതാവുമായ ശരദ് പവാറും തമ്മില്‍ നടന്ന കൂടിക്കാഴ്ചകള്‍ വരും തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കെതിരേയുളള പടയൊരുക്കമായാണ് വ്യക്തമാക്കിയത് .ഈ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രിക്കും ബി.ജെ.പി.ക്കുമെതിരേ പോരാട്ടം ശക്തമാക്കാന്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം എന്‍സിപി നേതാവ് ശരദ് പവാര്‍ വിളിക്കുകയും ചെയ്തിരുന്നു.

ചൊവ്വാഴ്ച വൈകീട്ട് നാലിന് ശരദ് പവാറിന്റെ വസതിയില്‍ ചേരുന്ന യോഗത്തിലേക്ക് സി.പി.എമ്മും സി.പി.ഐ.യും അടക്കം പന്ത്രണ്ടോളം പാര്‍ട്ടികളെയും ക്ഷണിച്ചിട്ടുണ്ട്. 2024 ലോക്സഭാ തിരഞ്ഞെടുപ്പും 2022 ല്‍ നടക്കുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണ് യോഗം ചേരുന്നത് .

ബംഗാള്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂലില്‍ ചേര്‍ന്ന ബി.ജെ.പി. മുന്‍നേതാവ് യശ്വന്ത് സിന്‍ഹയുടെ സംഘടനയായ രാഷ്ട്രമഞ്ചാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ക്ഷണക്കത്ത് അയച്ചത്. ശരദ് പവാറും യശ്വന്ത് സിന്‍ഹയും ഇന്നത്തെ ദേശീയ സാഹചര്യത്തെക്കുറിച്ച്‌ ചര്‍ച്ച നയിക്കുന്നതായും ഇതില്‍ സാന്നിധ്യം താത്പര്യപ്പെടുന്നതായും ക്ഷണക്കത്തില്‍ പരാമര്‍ശിക്കുന്നു .

അതെ സമയം ബിജെപിക്കെതിരേ മൂന്നാംമുന്നണി ഫലപ്രദമാകില്ലെന്നും താന്‍ അതില്‍ നിന്ന് അകന്നുനില്‍ക്കുകയാണെന്നും പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി . പവാറുമായി രാഷ്ട്രീയ കാര്യങ്ങളാണ് താന്‍ സംസാരിച്ചതെന്നും മൂന്നാം മുന്നണിയെ കുറിച്ചല്ലെന്നും പ്രശാന്ത് കുമാര്‍ അറിയിച്ചു . പവാറുമായുളള കൂടിക്കാഴ്ച ഭാവിയില്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ മമത സ്വന്തമാക്കിയ കരുത്തുറ്റ വന്‍വിജയം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വലിയ സന്ദേശമാണ് നല്‍കുന്നതെന്നും പ്രശാന്ത് അഭിപ്രായപ്പെട്ടിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വിസ്മയയുടെ വീട്ടില്‍ വനിത കമ്മിഷന്‍ അംഗം ഇന്ന് സന്ദര്‍ശനം നടത്തും: ഭര്‍ത്താവ് കിരണ്‍കുമാറിന്റെ അറസ്റ്റ് ഉടന്‍

കൊല്ലം: യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കിരണ്‍കുമാറിന്‍റെ അറസ്റ്റ് ഇന്ന് പൊലീസ് രേഖപ്പെടുത്തിയേക്കും. ഇന്നലെ രാത്രിയോടെയാണ് കിരണ്‍കുമാര്‍ ശൂരനാട് പൊലീസിന് മുന്നില്‍ കീഴടങ്ങിയത്. ഗാര്‍ഹിക പീഡന നിയമപ്രകാരമുള്ള കേസ് കിരണിനെതിരെ ചുമത്തുമെന്നാണ് സൂചന. വിസ്മയയുടെ മരണ കാരണം വ്യക്തമാക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഇന്ന് പൊലീസിന് ലഭിക്കും. വിസ്മയയുടെ നിലമേലിലെ വീട്ടില്‍ വനിത കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ ഇന്ന് സന്ദര്‍ശനം നടത്തും. കഴിഞ്ഞ വര്‍ഷം മെയ് […]

You May Like

Subscribe US Now