തെരഞ്ഞെടുപ്പ് ;1621 ജീവനക്കാരുടെ കോവിഡ് മരണം തള്ളി യോഗി സര്‍ക്കാര്‍

User
0 0
Read Time:1 Minute, 55 Second

ലഖ്​നോ: തെരഞ്ഞെടുപ്പ്​ ജോലിയില്‍ പ​ങ്കെടുത്ത 1621 അധ്യാപക-അനധ്യാപക ജീവനക്കാര്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ​യോഗി സര്‍ക്കാര്‍ .അധ്യാപക സംഘടന യൂണിയനാണ്​ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത്​ വിട്ടത്​. മൂന്ന്​ അധ്യാപകര്‍ മാത്രമാണ്​ കോവിഡ്​ ബാധിച്ച്‌​ മരിച്ചതെന്നാണ്​ യു.പി സര്‍ക്കാറിന്‍റെ വിശദീകരണം.

അതെ സമയം 71 ജില്ലകളിലും അധ്യാപകര്‍ കോവിഡ് ബാധിതരായി മരിച്ചിട്ടുണ്ടെന്ന് ​പ്രൈമറി ടീച്ചേഴ്​സ്​ അസോസിയേഷന്‍ ആരോപിക്കുന്നു ​. ടീച്ചര്‍മാര്‍ക്ക്​ പുറമേ ഇന്‍സ്​ട്രക്​ടര്‍, ശിക്ഷ മിത്ര, മറ്റ്​ തൊഴിലാളികള്‍ എന്നിവരെല്ലാം കോവിഡിന് കീഴടങ്ങിയവരില്‍ ഉള്‍പ്പെടുന്നു. കോവിഡ്​ പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലും തെരഞ്ഞെടുപ്പ്​ നടത്തിയ യു.പി സര്‍ക്കാര്‍ നടപടിയേയും അധ്യാപകര്‍ ചോദ്യം ചെയ്​തു. വേണമെങ്കില്‍ സര്‍ക്കാറിന്​ തെരഞ്ഞെടുപ്പ്​ മാറ്റിവെക്കാമായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി ..

അതേസമയം, മൂന്ന്​ അധ്യാപകര്‍ മാത്രമാണ്​ കോവിഡ്​ ബാധിച്ച്‌​ മരിച്ചതെന്നാണ്​ സംസ്ഥാന സര്‍ക്കാറിന്‍റെ ബേസിക്​ എഡ്യുക്കേഷന്‍ കൗണ്‍സില്‍ ന്യായീകരിക്കുന്നത് . ഇവരുടെ കുടുംബാംങ്ങള്‍ക്ക്​ 30 ലക്ഷം നഷ്​ടപരിഹാരം നല്‍കുമെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

നവംബര്‍ അവസാനത്തോടെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: ഒക്ടോബര്‍ അല്ലെങ്കില്‍ നവംബര്‍ അവസാനത്തോടെ എല്ലാ മുതിര്‍ന്നവര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് കര്‍ണാടക സര്‍ക്കാര്‍. കോവിഡിനെതിരായ പോരാട്ടത്തില്‍ പ്രതിരോധ കുത്തിവയ്പ്പാണ് സംസ്ഥാനത്തിന് മുന്നിലുള്ളതെന്നും ആരോഗ്യമന്ത്രി കെ.സുധാകര്‍ പറഞ്ഞു. സര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കിയ പ്രകാരം 2,00,000 ഡോസ് കോവിഡ്ഷീല്‍ഡ് ഇന്ന് ലഭിച്ചുവെന്ന് കെ.സുധാകര്‍ പറഞ്ഞു. കേന്ദ്രം ഇതുവരെ സംസ്ഥാനത്തിന് 11,126,340 ഡോഡ് വാക്സിന്‍ നല്‍കിയിട്ടുണ്ട്. ഇതിന് പുറമേ, 9,50,000 ഡോഡ് കോവിഷീല്‍ഡും 1,44,000 ഡോഡ് കോവാക്സിനും അടക്കം 10,94,000 […]

You May Like

Subscribe US Now