തെലങ്കാനയിലെ വാറങ്കല്‍ നഗര ജില്ലയെ ഹനംകോണ്ട എന്ന് പുനര്‍നാമകരണം ചെയ്യും: കെ ചന്ദ്രശേഖര്‍ റാവു

User
0 0
Read Time:2 Minute, 14 Second

തെലങ്കാന: തെലങ്കാനയിലെ വാറങ്കല്‍ നഗര ജില്ലയെ ഹനംകോണ്ട എന്നും വാറങ്കല്‍ ഗ്രാമീണ ജില്ലയെ വാറങ്കല്‍ എന്നും വിളിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു . രണ്ട് ജില്ലകളുടെയും പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

2016 ല്‍ ജില്ലകളുടെ പുന സംഘടനയുടെ ഭാഗമായി വാറങ്കലിനെ അഞ്ച് ജില്ലകളായി വിഭജിച്ചു . വാറങ്കല്‍ അര്‍ബന്‍, വാറങ്കല്‍ റൂറല്‍, ജയശങ്കര്‍ ഭൂപാലപ്പള്ളി, മഹാബൂബാബാദ്, ജംഗാവോണ്‍.

മെഡിക്കല്‍ സേവന കേന്ദ്രമായി വാറങ്കല്‍ വികസിപ്പിക്കുമെന്നും കെസിആര്‍ പ്രഖ്യാപിച്ചു. തലസ്ഥാനമായ ഹൈദരാബാദിന്റെ ഭാരം ലഘൂകരിക്കാന്‍ സംസ്ഥാനത്തെ നാല് നഗരങ്ങള്‍ വികസിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പുതുതായി നിര്‍മ്മിച്ച ‘ഇന്റഗ്രേറ്റഡ് ഡിസ്ട്രിക്റ്റ് ഓഫീസ് സമുച്ചയവും’, കലോജി നാരായണ റാവു ആരോഗ്യ സര്‍വകലാശാലയുടെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

ഹൈദരാബാദിന് ശേഷം തെലങ്കാനയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ പട്ടണമായി വാറങ്കലിനെ വിശേഷിപ്പിച്ച കെസിആര്‍, വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായങ്ങള്‍ എന്നിവയുടെ പ്രധാന കേന്ദ്രമായി ഈ നഗരം ഉയര്‍ന്നുവരണമെന്ന് പറഞ്ഞു.

കലോജി നാരായണ റാവു ആരോഗ്യ സര്‍വകലാശാലയുടെ പുതിയ കെട്ടിടം നേരത്തെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അഞ്ച് ഏക്കര്‍ സ്ഥലത്ത് 25 കോടി രൂപ ചെലവിലാണ് കെട്ടിടം നിര്‍മ്മിച്ചത്‌.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വേമ്ബനാട് കായലില്‍ പ്ലാസ്റ്റിക് വാരി ജീവിക്കുന്ന രാജപ്പന്റെ പണം തട്ടിയെന്ന കേസ്; എടുത്ത പണം തിരികെ നല്‍കാമെന്ന് സഹോദരി

കോട്ടയം: വേമ്ബനാട് കായലില്‍ പ്ലാസ്റ്റിക് വാരി ജീവിക്കുന്ന രാജപ്പന്റെ പണം തട്ടിയെന്ന കേസ് ഒത്തു തീര്‍പ്പാക്കുന്നു. എടുത്ത പണം തിരികെ നല്‍കാമെന്ന് സഹോദരി ഇടനിലക്കാര്‍ വഴി പൊലീസിനെ അറിയിച്ചു. പണം നല്‍കിയാല്‍ കേസ് പിന്‍വലിക്കാമെന്ന് രാജപ്പന്‍ പൊലീസിനെ അറിയിച്ചു മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി പ്രശംസിച്ച രാജപ്പന് സുമനസുകള്‍ സഹായമായി നല്‍കിയ പണം തട്ടിയെന്നായിരുന്നു പരാതി. താന്‍ അറിയാതെ ബാങ്ക് അകൗണ്ടില്‍ നിന്ന് സഹോദരി അഞ്ച് ലക്ഷം രൂപ പിന്‍വലിച്ചെന്നാണ് […]

You May Like

Subscribe US Now