ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ചെയ്തു; മികച്ച ചിത്രം ‘മരക്കാര്‍’, മികച്ച നടന്‍ ധനുഷും മനോജ് ബാജ്പെയും, നടി കങ്കണ

User
0 0
Read Time:2 Minute, 32 Second

ന്യൂഡെല്‍ഹി: 67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം വിതരണം ചെയ്തു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. മികച്ച ചിത്രം പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ ആണ്. കൂടാതെ ‘മരക്കാറി’ന് മികച്ച വസ്ത്രാലങ്കാരത്തിനും സ്‌പെഷല്‍ എഫക്റ്റ്‌സിനുമുള്ള പുരസ്‌കാരങ്ങളും ലഭിച്ചു. ഇന്‍ഡ്യന്‍ സിനിമയിലെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹെബ് ഫാല്‍കെ അവാര്‍ഡ് രജനീകാന്ത് ഏറ്റുവാങ്ങി.

മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം ഹെലന്‍ സിനിമയുടെ സംവിധയകന്‍ മാത്തുക്കുട്ടി സേവ്യറും മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുല്‍ റിജി നായരും ഏറ്റുവാങ്ങി. സ്‌പെഷല്‍ ഇഫക്റ്റ്‌സിനുള്ള പുരസ്‌കാരം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലൂടെ സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍ ഏറ്റുവാങ്ങി.

മികച്ച നടനുള്ള പുരസ്‌കാരം രണ്ടുപേര്‍ ചേര്‍ന്ന് പങ്കിട്ടു. തമിഴ് ചിത്രം ‘അസുരനി’ലെ പ്രകടനത്തിന് ധനുഷും ഹിന്ദി ചിത്രം ‘ഭോസ്‌ലെ’യിലെ പ്രകടനത്തിന് മനോജ് വാജ്‌പെയിയുമാണ് മികച്ച നടനുള്ള പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. കങ്കണ റണൗത് ആണ് മികച്ച നടി (മണികര്‍ണ്ണിക-ദി ക്വീന്‍ ഓഫ് ഝാന്‍സി, പങ്ക).

ഗീരീഷ് ഗംഗാധരനാണ് മികച്ച ഛായാഗ്രാഹകന്‍ (ചിത്രം ജല്ലിക്കട്ട്). മികച്ച ഗാനരചനയ്ക്കുള്ള പുരസ്‌കാരം പ്രഭാ വര്‍മ്മയ്ക്കാണ് (ചിത്രം കോളാമ്ബി). ‘തമിഴ് ചിത്രം ഒത്ത സെരുപ്പ് സൈസ് 7’ലൂടെ മികച്ച റീ-റെകോര്‍ഡിസ്റ്റിനുള്ള പുരസ്‌കാരം റസൂല്‍ പൂക്കുട്ടിക്ക് ലഭിച്ചു. രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത ‘കള്ളനോട്ട’മാണ് മികച്ച മലയാള ചിത്രം. മലയാള ചിത്രം ‘ബിരിയാണി’യുടെ സംവിധാനത്തിന് സജിന്‍ ബാബു പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതിവെട്ടിപ്പ്; മുഖ്യപ്രതി എസ് ശാന്തി അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതിവെട്ടിപ്പില്‍ നിര്‍ണായക അറസ്റ്റ്. ഒളിവിലായിരുന്ന മുഖ്യപ്രതി എസ് ശാന്തിയെ പോലിസ് അറസ്റ്റ് ചെയ്തു. കോര്‍പ്പറേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയായ ശാന്തി നേമം സോണിലെ സൂപ്രണ്ടാണ്. 27 ലക്ഷം രൂപയുടെ വെട്ടിപ്പാണ് ശാന്തിയുടെ നേതൃത്വത്തില്‍ നേമം സോണില്‍ മാത്രം നടന്നത്. ശാന്തിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നവംബര്‍ ഒന്‍പതിന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഇന്ന് പുലര്‍ച്ചെയോടെ കീഴടങ്ങിയത്. നികുതിവെട്ടിപ്പില്‍ എസ് ശാന്തി അടക്കം ഏഴ് ഉദ്യോഗസ്ഥരെ കോര്‍പ്പറേഷന്‍ സസ്‌പെന്റ് ചെയ്തിരുന്നു. തിരുവനന്തപുരം […]

You May Like

Subscribe US Now