നടന്‍ ബ്രഹ്മ മിശ്രയുടെ മൃതദേഹം അഴുകിയ നിലയില്‍, കണ്ടെത്തിയത് പൊലീസ്

User
0 0
Read Time:1 Minute, 52 Second

മുംബയ്: മിര്‍സാപൂര്‍ എന്ന ജനപ്രിയ പരമ്ബരയിലെ ലളിതിനെ അവതരിപ്പിച്ചതിലൂടെ പ്രശസ്തനായ

നടന്‍ ബ്രഹ്മ മിശ്രയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി.

മുംബയില്‍ വെര്‍സോവയിലെ ഫ്ളാറ്റിലാണ് ജീര്‍ണിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. മരണം സംഭവിച്ച്‌ രണ്ട് ദിവസമെങ്കിലും കഴിഞ്ഞിട്ടുണ്ടാവുമെന്ന നിഗമനത്തിലാണ് പൊലീസ്.

ഫ്ളാറ്റിന്റെ വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കടുത്ത ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. അവരെത്തിയ പൂട്ട് തകര്‍ത്താണ് ഉള്ളില്‍ കയറിയത്. ടോയ്‌ലറ്റിന്റെ തറയില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പോസ്റ്റുമാേര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവൂ എന്ന് പൊലീസ് അറിയിച്ചു. മിര്‍സാപൂര്‍ കൂടാതെ ദംഗല്‍, മഞ്ജി – ദി മൗണ്ടന്‍ മാന്‍, ബദ്രിനാഥ് കി ദുല്‍ഹനിയ, ഹവായിസാദ, ഹലോ ചാര്‍ലി തുടങ്ങിയ പരമ്ബരകളിലും ബ്രഹ്മ മിശ്ര ഭാഗമായിരുന്നു. അക്ഷയ് കുമാറിന്റെ ‘കേസരി’ എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കണ്ണൂര്‍ സ്വദേശിനി ഗോപിക സുരേഷ് മിസ് കേരള 2021

കണ്ണൂര്‍ സ്വദേശിനി ഗോപിക സുരേഷ് കേരളത്തിന്റെ സൗന്ദര്യ റാണി. മിസ് കേരള പട്ടം സ്വന്തമാക്കാന്‍ മത്സരിച്ച 25 പേരെ പിന്തള്ളിയാണ് ഗോപിക സൗന്ദര്യ റാണിയായത്. എറണാകുളം സ്വദേശിനി ലിവ്യ ഫസ്റ്റ് റണ്ണര്‍ അപ്പും തൃശൂര്‍ സ്വദേശിനി ഗഗന ഗോപാല്‍ സെക്കന്റ് റണ്ണറപ്പും ആയി. കേരളത്തിന്റെ അഴകിന്റെ റാണിയാകാന്‍ 25 പേരാണ് മത്സരിച്ചത്. കേരളീയ ലഹങ്ക, ഗൗണ്‍ എന്നിവയുടെ തിളക്കത്തില്‍ വ്യത്യസ്തമായ റൗണ്ടുകളിലെ ചുവടുവയ്പ്പില്‍ ഓരോരുത്തരും മാറ്റുകാണിച്ചു. മൂന്നാം റൗണ്ടില്‍ പ്രമുഖ […]

Subscribe US Now