നടന്‍ വിവേകിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച്‌ പ്രധാനമന്ത്രി

User
0 0
Read Time:1 Minute, 50 Second

ന്യൂഡല്‍ഹി: തമിഴ് സിനിമാ താരം വിവേകിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവേകിന്റെ അകാല മരണം ദു:ഖകരമാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തിയത്.

‘വിവേകിന്റെ തമാശകളും സൂക്ഷ്മമായ ഡയലോഗുകളും പ്രേക്ഷരെ രസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. വിവേകിന്റെ ജീവിതവും ഓരോ സിനിമകളും പരിസ്ഥിതിയോടും സമൂഹത്തോടുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയാണ് ഉയര്‍ത്തിക്കാട്ടിയത്. വിവേകിന്റെ കുടുംബത്തേയും സുഹൃത്തുക്കളേയും ആരാധകരേയും അനുശോചനം അറിയിക്കുന്നു. ഓം ശാന്തി’. പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ഹൃദയാഘാതം മൂലം കഴിഞ്ഞ ദിവസം ചെന്നൈയിലെ സിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവേക് ഇന്ന് പുലര്‍ച്ചെയാണ് അന്തരിച്ചത്. പ്രമുഖ വ്യക്തികള്‍ ഉള്‍പ്പെടെ തെന്നിന്ത്യന്‍ സിനിമാ രംഗത്തെ നിരവധി പേര്‍ വിവേകിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചു. മോഹന്‍ലാല്‍, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, ജയസൂര്യ, നിവില്‍ പോളി തുടങ്ങി മലയാള സിനിമയിലെ നിരവധി പേരാണ് വിവേകിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാജ്യസഭാ സീറ്റ് നിഷേധിക്കപ്പെട്ടു; ഇനി 'ഇടതും വലുതും' എഴുതാന്‍ ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: രാജ്യസഭയിലേക്ക് ടിക്കറ്റ് പ്രതീക്ഷിച്ചിരുന്ന ഇടതുസഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ് സീറ്റ് നിഷേധിക്കപ്പെട്ടതോടെ എഴുത്തില്‍ സജീവമാകുന്നു. കര്‍മ്മമേഖലയില്‍ എഴുത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഇടതും വലതും എന്നായിരിക്കും ചരിത്രപുസ്തകത്തിന്റെ പേരെന്ന് പറയുന്ന ചെറിയാന്‍ ഫിലിപ്പ് കാല്‍നൂറ്റാണ്ടിനു ശേഷമുള്ള ഇതുവരെയുള്ള കേരള രാഷ്ട്രീയചരിത്രമായിരിക്കും ഇതെന്നും ചരിത്രഗതിവിഗതികളോടൊപ്പം വിവിധ കക്ഷികളിലെ പുറത്തറിയാത്ത അന്തര്‍നാടകങ്ങളും വിഭാഗീയതയുടെ അണിയറ രഹസ്യങ്ങളും നൂറു ശതമാനം സത്യസന്ധമായും നിക്ഷ്പക്ഷമായും പ്രതിപാദിക്കുമെന്നും കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് […]

You May Like

Subscribe US Now