നടുറോഡില‍് മകന്റെ അടിയേറ്റ് പ്രായമായ അമ്മ വീണ് മരിച്ചു; ദൃശ്യങ്ങളെല്ലാം സിസിടിവിയില്‍

User
0 0
Read Time:2 Minute, 0 Second

ന്യൂഡല്‍ഹി: നടുറോഡില്‍ മകന്റെ അടിയേറ്റ് വീണ് വയോധികയായ അമ്മ മരിച്ചു. ഡല്‍ഹിയിലെ ദ്വാരകയില്‍ തിങ്കളാഴ്ച്ച വൈകിട്ടടോടെയാണ് സംഭവം നടന്നത്. 76 വയസ്സുള്ള അവ്താര്‍ കൗര്‍ എന്ന സ്ത്രീയാണ് മകന്റെ അടിയേറ്റ് മരിച്ചത്. മകന്റെ അടിയേറ്റ് അവ്താര്‍ റോഡിലേക്ക് വീഴുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

അയല്‍വാസികളുമായി പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ടുണ്ടായ വഴക്കാണ് മകന്‍ അമ്മയെ കൊല്ലുന്നതില്‍ ചെന്നവസാനിച്ചത്. അയല്‍വാസിയുടെ വീടിന് മുന്നില്‍ അവ്താര്‍ കൗറും മകനും ഭാര്യയും നിന്ന് സംസാരിക്കുന്നതും ഇതിനിടയില്‍ മകന്‍ അവ്താര്‍ സിങ്ങിന്റെ മുഖത്ത് അടിക്കുകയുമായിരുന്നു. അടിയേറ്റ അവ്താര്‍ റോഡിലേക്ക് വീഴുന്നതും മരുമകള്‍ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. മകന്റെ അടിയില്‍ ബോധക്ഷയം സംഭവിച്ച അവ്താര്‍ കൗറിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്ബ് തന്നെ സ്ത്രീ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ അവ്താര്‍ കൗറിന്റെ നാല്‍പ്പത്തിയഞ്ച് വയസ്സ് പ്രായമുള്ള മകന്‍ റണ്‍ബീര്‍ കൗറിനെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു. മനപൂര്‍വമല്ലാത്ത നരഹത്യയാണ് റണ്‍ബീര്‍ കൗറിനെതിരെ ചുമത്തിയിരിക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തമിഴ്നാട്ടില്‍ ഏപ്രിലില്‍ സ്‌കൂളുകള്‍ അടയ്ക്കില്ലെന്ന് വിദ്യാഭ്യാസവകുപ്പ്

തമിഴ്നാട്ടില്‍ ഏപ്രിലില്‍ സ്‌കൂളുകള്‍ അടയ്ക്കില്ലെന്ന് വിദ്യാഭ്യാസവകുപ്പ്.ഇപ്പോഴത്തേതുപോലെ ഒന്‍പത്, പത്ത്, പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് നേരിട്ടുള്ള ക്ലാസുകള്‍ തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പധികൃതര്‍ അറിയിച്ചു. വ്യാജപ്രചാരണങ്ങള്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും വിശ്വസിക്കരുത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍കാരണം ഒരുപാട് ക്ലാസുകള്‍ നഷ്ടപ്പെട്ടതിനാല്‍ പാഠഭാഗങ്ങള്‍ തീര്‍ക്കേണ്ടതുണ്ട്. ചില സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് കോവിഡ് റിപ്പോര്‍ട്ടുചെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ ഹൈസ്കൂളുകളിലും ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലും കോവിഡ് ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

You May Like

Subscribe US Now