നന്ദിഗ്രാമിലെ തോല്‍വി; സുവേന്ദുവിനെതിരായ മമതയുടെ കേസ്​ ഇന്ന്​ കല്‍ക്കത്ത ഹൈക്കോടതിയില്‍

User
0 0
Read Time:1 Minute, 45 Second

ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കിയ പശ്​ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിലെ നിര്‍ണായക നന്ദിഗ്രാം പോരാട്ടത്തില്‍ ബി.​െജ.പി സ്​ഥാനാര്‍ഥി സുവേന്ദു അധികാരി ജയിച്ചതിനെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി നല്‍കിയ പരാതിയില്‍ കല്‍ക്കത്ത​ ഹൈക്കോടതി ഇന്ന്​ വാദം കേള്‍ക്കും. 2011ല്‍ തന്നെ അധികാരത്തിലെത്തിച്ച ഇതേ മണ്​ഡലത്തില്‍ 2,000 ല്‍ താഴെ വോട്ടിനാണ്​ മമത പരാജയപ്പെട്ടത്​.

സുവേന്ദുവിന്‍റെ ജയം അസാധുവാക്കണമെന്നാണ്​ മമതയുടെ ആവശ്യം. കൈക്കൂലി നല്‍കല്‍, വെറുപ്പം ശത്രുതയും പ്രചരിപ്പിക്കല്‍, മതത്തിന്‍റെ പേരു പറഞ്ഞ്​ വോട്ടു തേടല്‍ എന്നിവയാണ്​ സുവേന്ദുവിനെതിരെ നല്‍കിയ പരാതിയില്‍ നിരത്തിയ കാരണങ്ങള്‍.

വീണ്ടും വോ​ട്ടെണ്ണണമെന്ന ആവശ്യം തെരഞ്ഞെടുപ്പ്​ കമീഷന്‍ തള്ളിയതിനെയും മമത ചോദ്യം ചെയ്യുന്നുണ്ട്​. മണിക്കൂറുകളോളം സെര്‍വര്‍ തകരാറിലായത്​ ബോധപൂര്‍വമായ ഇടപെടലിനുവേണ്ടിയായിരുന്നുവെന്നും ആരോപിക്കുന്നു. മൂന്നു ദിവസം മുമ്ബാണ്​ സുവേന്ദുവിനെതിരെ കേസ്​ നല്‍കിയത്​. ജസ്റ്റീസ്​ ചന്ദയാണ്​ കേസ്​ പരിഗണിക്കുക.

നന്ദിഗ്രാം ഫലം അസാധുവാക്കണമെന്ന്​ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ സഞ്​ജയ്​ ബോസ്​ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മദ്യശാലകള്‍ തുറക്കുകയും ആരാധനായലങ്ങള്‍ അടച്ചിടുകയും ചെയ്യുന്നതിന്റെ യുക്തി വിശദീകരിക്കണം: കെ സുധാകരന്‍മദ്യശാലകള്‍ തുറക്കുകയും ആരാധനായലങ്ങള്‍ അടച്ചിടുകയും ചെയ്യുന്നതിന്റെ യുക്തി വിശദീകരിക്കണം: കെ സുധാകരന്‍

തിരുവനന്തപുരം: മദ്യശാലകള്‍ തുറക്കുകയും ആരാധനായലങ്ങള്‍ അടച്ചിടുകയും ചെയ്യുന്നതിന്റെ യുക്തിയെന്തെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ആരാധനാലയങ്ങളും ലൈബ്രറികളും സിനിമ തീയേറ്ററുകളും അടക്കമുള്ള പൊതുസംവിധാനങ്ങള്‍ ടിപിആറിന്റെ അടിസ്ഥാനത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി സര്‍ക്കാര്‍ ഉടന്‍ നല്‍കണം. ജനങ്ങള്‍ സാമ്ബത്തികമായും മാനസികമായും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ സമയത്ത് മദ്യശാലകള്‍ മാത്രം തുറന്ന് കൊടുത്തത് അശാസ്ത്രീയമാണ്. പൊതു ഇടങ്ങള്‍ തുറക്കാനുള്ള സര്‍ക്കാരിന്റെ മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കണം. വരുമാനം […]

You May Like

Subscribe US Now