നാണയപ്പെരുപ്പം നിയന്ത്രണ വിധേയം, കൊവിഡ് 19 വെല്ലുവിളികള്‍ സൃഷ്ടിച്ചുവെന്ന് ആര്‍ബിഐ

User
0 0
Read Time:2 Minute, 35 Second

മുംബൈ: രാജ്യത്തെ റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്ന് ആര്‍ബിഐ. നിലവിലെ നിരക്കുകള്‍ തുടരാന്‍ ധനനയസമിതി തീരുമാനിച്ചതായി റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.

ജിഡിപി വളര്‍ച്ചാ നിരക്ക് മെച്ചപ്പെടുന്നതായും നടപ്പ് വര്‍ഷം വളര്‍ച്ചാ നിരക്ക് 9.5 ശതമാനമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്നും ഈ വര്‍ഷം 5.3 ശതമാനത്തിനുള്ളിലായിരിക്കുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ വ്യക്തമാക്കി. തുടര്‍ച്ചയായ ഒന്‍പതാം തവണയാണ് റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റം വരുത്താത്തത്. റിപ്പോ നിരക്ക് 4 ശതമാനമായി നിലനിര്‍ത്താന്‍ മോണിറ്ററി പോളിസി കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചുവെന്നാണ്. റിവേഴ്‌സ് റിപ്പോ നിരക്കും മാറ്റമില്ലാതെ 3.35 ശതമാനമായി നിലനിര്‍ത്തിയിട്ടുണ്ട്. ഇതോടൊപ്പം മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി, ബാങ്ക് നിരക്കുകള്‍ എന്നിവയില്‍ മാറ്റമില്ല. ഇത് 4.25 ശതമാനമായി നിലനിര്‍ത്തിയിട്ടുണ്ട്.

ആഗോള വിപണിയില്‍ കൊവിഡ്19 പകര്‍ച്ചവ്യാധി കാരണം നിരവധി വെല്ലുവിളികള്‍ ഉണ്ടായിട്ടുണ്ടെന്നും ഇന്ത്യയും നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും അതില്‍ പ്രധാന പങ്ക് വഹിക്കാന്‍ ആര്‍ബിഐ ശ്രമിച്ചിട്ടുണ്ടെന്നും ശക്തികാന്ത ദാസ് പറഞ്ഞു. ഇപ്പോള്‍ നമ്മള്‍ കൊറോണയെ നേരിടാന്‍ മുന്നത്തെക്കാളും മെച്ചപ്പെട്ട നിലയിലാണെന്നും. രാജ്യത്ത് സ്വകാര്യ നിക്ഷേപം ത്വരിതപ്പെടുത്തേണ്ടതുണ്ടെന്നും ശക്തികാന്ത ദാസ് പറഞ്ഞു. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഉണ്ടായ പ്രകൃതിക്ഷോഭം സംസ്ഥാനങ്ങളില്‍ നിന്നുള്ള വരുമാനത്തെയും ബാധിച്ചിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വകുപ്പുമന്ത്രി ഇതുവരെ കാണാന്‍ പോലും തയ്യാറായില്ല; സെക്രട്ടേറിയറ്റിന് മുന്‍പില്‍ കായിക താരങ്ങള്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു

തിരുവനന്തപുരം: അര്‍ഹതപ്പെട്ട സര്‍ക്കാര്‍ ജോലി നല്‍കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സമയം ചെയ്യുന്ന കായിക താരങ്ങള്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു. കേരളത്തിനായി ദേശീയ മത്സരങ്ങളില്‍ അടക്കം പങ്കെടുത്ത 71 ഓളം കായിക താരങ്ങള്‍ കഴിഞ്ഞ എട്ട് ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരത്തിലാണ്. നിയമനം ലഭിക്കുന്നത് സംബന്ധിച്ച്‌ അനുകൂലമായ ഒരു തീരുമാനങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലും അനുകൂല തീരുമാനം ഉണ്ടാകാതിരുന്നതോടെയാണ് കായിക താരങ്ങള്‍ പ്രതിഷേധം കടുപ്പിച്ചത്. […]

You May Like

Subscribe US Now