നാരദ കേസ് ; തൃണമൂല്‍ നേതാക്കള്‍ക്ക് വീട്ടുതടങ്കല്‍

User
0 0
Read Time:2 Minute, 50 Second

കൊല്‍ക്കത്ത: നാരദ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത നാല് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കണമെന്ന് ഉത്തരവിട്ട് കൊല്‍ക്കത്ത ഹൈക്കോടതി . മന്ത്രിമാരായ സുബ്രതാ മുഖര്‍ജി, ഫിര്‍ഹാദ് ഹക്കീം, എംഎല്‍എ മദന്‍ മിത്ര, മുന്‍ കൊല്‍ക്കത്ത മേയര്‍ സോവന്‍ ചാറ്റര്‍ജി എന്നിവരെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കണമെന്നും ആവശ്യമായ ചികിത്സ സൗകര്യം ഒരുക്കി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

എന്നാല്‍ വീട്ടുതടങ്കല്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് തൃണമൂല്‍ നേതാക്കളുടെ അഭിഭാഷകനായ അഭിഷേക് മനു സിങ്വി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. നാരദ കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച രാവിലെയാണ് ഫിര്‍ഹാദ് ഹക്കീം, സുബ്രതാ മുഖര്‍ജി, മദന്‍ മിത്ര, സോവന്‍ ചാറ്റര്‍ജി എന്നിവരെ സിബിഐ കസ്റ്റഡിയില്‍ എടുത്തത്.

അറസ്റ്റിലായ തൃണമൂല്‍ നേതാക്കള്‍ക്ക് ഇടക്കാല ജാമ്യം നല്‍കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി ബെഞ്ചിലെ ജസ്റ്റിസ് അരിജിത് ബാനര്‍ജി സമ്മതിച്ചിരുന്നു. എന്നാല്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍ വീട്ടുതടങ്കലിന് ഉത്തരവിടുകയായിരുന്നു. ഇടക്കാല ജാമ്യത്തിനായി വിഷയം വിശാല ബഞ്ചിന്റെ പരിഗണനയിലേക്കും വിട്ടു.

തൃണമൂല്‍ മന്ത്രിമാരുടെ അറസ്റ്റിനേത്തുടര്‍ന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തിങ്കളാഴ്ച സിബിഐ ഓഫീസില്‍ ധര്‍ണയില്‍ ഇരുന്ന അസാധാരണമായ സാഹചര്യം ചൂണ്ടിക്കാട്ടി കേസ് കൈമാറാന്‍ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. കൊല്‍ക്കത്തയിലെ ഓഫീസ് സമുച്ചയത്തിന് പുറത്ത് നടന്ന പ്രതിഷേധത്തെത്തുടര്‍ന്ന് പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും സിബിഐ വ്യക്തമാക്കി.

തിങ്കളാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത നേതാക്കള്‍ക്ക് പ്രത്യേക സിബിഐ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ജാമ്യം അനുവദിച്ച പ്രത്യേക സിബിഐ കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

അമേരിക്കയുമായുള്ള വാക്‌സിന്‍ നിര്‍മ്മാണത്തിന് ഉടന്‍ തീരുമാനമാകും ; വിദേശകാര്യമന്ത്രി

ന്യൂഡല്‍ഹി :അമേരിക്കയുമായുള്ള വാക്‌സിന്‍ നിര്‍മ്മാണത്തിന് ഉടന്‍ തീരുമാനമാകുമെന്നും, രണ്ടാം ഘട്ട കോവിഡ് വ്യാപനത്തില്‍ രാജ്യത്തിന് വേണ്ട സഹായങ്ങള്‍ വളരെ വേഗത്തിലാക്കുവാനായി അമേരിക്കയിലേക്ക പോകുമെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. വാക്‌സിനും, മറ്റ് ജീവന്‍ രക്ഷാ മരുന്നുകളും ലഭ്യമാക്കാന്‍ അമേരിക്കന്‍ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി നടക്കുന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യും. അമേരിക്കന്‍ യാത്രയുടെ ഭാഗമായി ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റേണിയോ ഗുട്ടാറസുമായി എസ്.ജയശങ്കറിന്റെ കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്. ഇന്ത്യ ലോകത്തിലെ വികസിത രാജ്യങ്ങള്‍ക്കും ഒപ്പം […]

You May Like

Subscribe US Now