നാളെ മുതല്‍ താജ്മഹല്‍ സന്ദര്‍ശിക്കാം; ടിക്കറ്റുകള്‍ ഓണ്‍ലൈനിലൂടെ മാത്രം

User
0 0
Read Time:1 Minute, 52 Second

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് മാസം മുമ്ബ് അടച്ച താജ്മഹല്‍ നാളെ മുതല്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സംരക്ഷിത സ്മാരകങ്ങളും മ്യൂസിയങ്ങളും നാളെ മുതല്‍ തുറക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) തീരുമാനിച്ചു. രാജ്യമൊട്ടാകെ 3693 സ്മാരകങ്ങളും 50 മ്യൂസിയങ്ങളും ഇതിലുള്‍പ്പെടും. കോവിഡ് മാനദണ്ഡമനുസരിച്ചാകും പ്രവര്‍ത്തനം.

സന്ദര്‍ശകര്‍ക്ക് ഓണ്‍ലൈന്‍ ടിക്കറ്റിലൂടെ മാത്രമാണ് പ്രവേശനം. കൗണ്ടറില്‍ ടിക്കറ്റ് വില്‍പ്പനയുണ്ടാകില്ല. ഫത്തേപുര്‍ സിക്രി, ആഗ്രക്കോട്ട എന്നിവയും നാളെത്തന്നെ തുറക്കും. കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് പട്ടേലാണ് ഉത്തരവിന്റെ വിശദാംശങ്ങള്‍ ട്വീറ്റ് ചെയ്തത്.

മാസ്‌ക് അടക്കമുള്ള സുരക്ഷമാനദണ്ഡങ്ങള്‍ വിനോദ സഞ്ചാരികള്‍ പാലിക്കണം. അതേസമയം, കോവിഡ് സാഹചര്യം പരിഗണിച്ച്‌ സ്മാരകങ്ങള്‍ തുറക്കണോ വേണ്ടയോയെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്കുണ്ട്. രണ്ടാം കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ 3,691ചരിത്രസ്മാരകങ്ങളാണ് ഏപ്രില്‍ 15ന് അടച്ചത്. കഴിഞ്ഞ വര്‍ഷം 100 ദിവസം സ്മാരകങ്ങള്‍ അടച്ചിട്ടിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

നെന്മാറ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്; റിപ്പോര്‍ട്ട് സംസ്ഥാന വനിതാ കമ്മീഷന് സമര്‍പ്പിച്ചു

പാലക്കാട്: നെന്മാറ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. സാഹചര്യത്തെളിവുകളും മൊഴികളും പുനഃപരിശോധിച്ച ശേഷം സജിതയും റഹ്മാനും പറഞ്ഞത് ഒരേ തരത്തിലുള്ള മൊഴികളാണെന്ന് വ്യക്തമായെന്നും നെന്മാറ സിഐ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് സംസ്ഥാന വനിതാ കമ്മീഷന് പൊലീസ് സമര്‍പ്പിച്ചു. നെന്മാറയില്‍ പത്ത് വര്‍ഷം ഭര്‍തൃവീട്ടില്‍ ഒളിച്ചു കഴിഞ്ഞെന്ന് സജിത പറഞ്ഞത് ശരിയാണെന്ന് ആണ് പൊലീസ് റിപ്പോര്‍ട്ട്. നെന്മാറയിലെ വീട്ടില്‍ സജിത ഒളിച്ച്‌ താമസിച്ചെന്ന് പറഞ്ഞ് വിവരിച്ച തെളിവുകള്‍ പലതും യാഥാര്‍ത്ഥ്യമാണ്. സംഭവത്തില്‍ […]

Subscribe US Now