നിയമസഭാ തിരഞ്ഞെടുപ്പ്; പ്രധാനമന്ത്രി ഇന്ന് പശ്ചിമബംഗാളും അസാമും സന്ദ‌ര്‍ശിക്കും

User
0 0
Read Time:1 Minute, 20 Second

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പശ്ചിമബംഗാളും അസാമും സന്ദ‌ര്‍ശിച്ച്‌ വിവിധ വികസന പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിക്കും. ഒരുമാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഈ സംസ്ഥാനങ്ങളില്‍ മോദി നേരിട്ടെത്തുന്നത്.

അസമിലെ സുപ്രധാനമായ എണ്ണ പ്രകൃതിവാതക പദ്ധതികളുടെ ഉദ്ഘാടനമാണ് ശ്രദ്ധനേടുന്ന ഒരു ചടങ്ങ്. അസമിലെ ധീമാജിയിലെ സിലാപഥാറിലാണ് രാവിലെ 11.30ന് പ്രധാനമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യുക. അതേ ചടങ്ങില്‍ വെച്ച്‌ തന്നെ ഒരു എഞ്ചിനീയറിംഗ് കോളേജിനായുള്ള ശിലാസ്ഥാപനവും പ്രധാനമന്ത്രി നടത്തും.

പശ്ചിമബംഗാളില്‍ വിപുലീകരിച്ച തീവണ്ടി ഗതാഗത സംവിധാനങ്ങളാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. ഹൂഗ്ലിയിലാണ് മെട്രോയടക്കം വിവിധ റെയില്‍ പദ്ധതികള്‍ രാജ്യത്തിനായി സമര്‍പ്പിക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ചര്‍ച്ച പരാജയം, നാളത്തെ കെ.എസ്.ആര്‍.ടി.സി പണിമുടക്കില്‍ മാറ്റമില്ലെന്ന് യൂണിയനുകള്‍

തിരുവനന്തപുരം: കോര്‍പ്പറേഷന്‍ സ്വകാര്യവത്കരണത്തിനെതിരേയും ശമ്ബള പരിഷ്‌കരണം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ചൊവ്വാഴ്ച ഒരുവിഭാഗം കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കും. കെ.എസ്.ആര്‍.ടി.സി എം.ഡിയും യൂണിയനുകളുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്ക്. ഐ‌എന്‍‌ടിയുസി നേതൃത്വം നല്‍കുന്ന ടി.ഡി.എഫ്, ബി.എം.എഫ് എന്നീ യൂണിയനുകളാണ് നാളെ സൂചന പണിമുടക്ക് നടത്തുക. പണിമുടക്ക് പ്രഖ്യാപിച്ചിരുന്ന ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി സര്‍ക്കാര്‍ ഇന്ന് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ചര്‍ച്ച പ്രഹസനമായിരുന്നുവെന്നും പണിമുടക്കുമായി മുന്നോട്ടു പോകുമെന്നും നേതാക്കള്‍ അറിയിച്ചു.

You May Like

Subscribe US Now