നിര്‍ത്തിയിട്ട ബസ്സിന് പിറകില്‍ ട്രക്കിടിച്ചു; വഴിയരികില്‍ കിടന്നുറങ്ങിയ 18 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം; 19 പേര്‍ക്ക് ഗുരുതര പരിക്ക്

User
0 0
Read Time:2 Minute, 0 Second

ലഖ്‌നൗ: നിര്‍ത്തിയിട്ട ബസ്സിന് പിറകില്‍ അമിത വേഗതയിലെത്തിയ ട്രക്ക് ഇടിച്ച്‌ വഴിയരികില്‍ കിടന്നുറങ്ങിയിരുന്ന 18 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ബസ്സ് തൊഴിലാളികള്‍ക്ക് മുകളിലൂടെ കയറിയിറങ്ങിയാണ് അപകടം സംഭവിച്ചത്.

ബിഹാര്‍ സ്വദേശികളായ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. 19 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ബറാബങ്കി ജില്ലയിലാണ് സംഭവം.

ഹരിയാണയില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് കഴിഞ്ഞദിവസം രാത്രി ദേശീയപാതയില്‍ വെച്ച്‌ ബ്രേക്ക് ഡൗണ്‍ ആയി. യാത്ര മുടങ്ങിയതിനെതുടര്‍ന്ന് തൊഴിലാളികള്‍ ബസ്സില്‍ നിന്നിറങ്ങി റോഡരികില്‍ കിടന്നുറങ്ങുകയായിരുന്നു.

ഈ വഴി അമിതവേഗതയിലെത്തിയ ട്രക്ക് നിര്‍ത്തിയിട്ടിരുന്ന ബസ്സിന് പിറകില്‍ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുന്നോട്ടു നീങ്ങിയ ബസ്സ് തൊഴിലാളികള്‍ക്ക് മുകളിലൂടെ കയറിയിറങ്ങി.

പരിക്കേറ്റ തൊഴിലാളികളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സത്യ നാരായണ്‍ സാബത്ത് അറിയിച്ചു. അപകടത്തില്‍ തൊഴിലാളികളുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പ്രശ്നം; 32 പ്രാദേശിക നേതാക്കള്‍ക്കെതിരെ നടപടികളെടുത്ത് സിപിഎം

കോഴിക്കോട്:  നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ കുറ്റ്യാടി മണ്ഡലത്തില്‍ കൂടുതല്‍ പ്രാദേശിക നേതാക്കള്‍ക്കെതിരെ നടപടികളെടുത്ത് സി പി എം. കുറ്റ്യാടി ലോകല്‍ കമിറ്റി അംഗങ്ങളെ സസ്പെന്‍ഡ് ചെയ്തു. ലോകല്‍ കമിറ്റി പിരിച്ചുവിട്ടതിന് പിന്നാലെ 32 പേര്‍ക്കെതിരെയാണ് നടപടിയെടുത്തത്. കുറ്റ്യാടി ലോകല്‍ കമിറ്റി അംഗങ്ങളായ കെ കെ ഗിരീശന്‍, പാലേരി ചന്ദ്രന്‍, കെ പി ബാബുരാജ്, കെ പി ഷിജില്‍ എന്നിവരെ പാര്‍ടിയില്‍ നിന്ന് പുറത്താക്കി. കെ പി […]

You May Like

Subscribe US Now