നിര്‍ദ്ദേശങ്ങളെല്ലാം ഒരാഴ്ച മുമ്ബ് നടപ്പിലാക്കി കഴിഞ്ഞു; മന്‍മോഹന്‍ സിങ്ങിന്റെ കത്തിന് ചുട്ടമറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി

User
0 0
Read Time:3 Minute, 33 Second

ദില്ലി: കൊവിഡ് പ്രതിരോധത്തിനായി കേന്ദ്രസര്‍ക്കാരിന് മുന്നില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് മറുപടിയുമായി കേന്ദ്ര ആരോ​ഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധന്‍. ‘വളരെ നിര്‍ണായകമായ ഈ സമയത്ത് താങ്കള്‍ മുന്നോട്ടു വച്ച വിലയേറിയ ഉപദേശങ്ങളും സജീവമായ നിര്‍ദ്ദേശങ്ങളും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാക്കളും പിന്തുടര്‍ന്നുവെങ്കില്‍ ചരിത്രം നിങ്ങളോട് ദയ കാണിക്കുമായിരുന്നു’ എന്നാണ് ഡോ. ഹര്‍ഷവര്‍ദ്ധന്‍ ട്വീറ്റില്‍ കുറിച്ചിരിക്കുന്നത്.

‘താങ്കളോടുള്ള എല്ലാ ബഹുമാനത്തോടും കൂടി പറയട്ടെ, താങ്കളെപ്പോലെയുള്ള വിദ്യാസമ്ബന്നനായ ഒരു വ്യക്തിക്ക് മികച്ച ഉപദേഷ്ടാക്കളുണ്ടാകുന്നത് നന്നായിരിക്കും. നിങ്ങള്‍ കത്തില്‍ പരാമര്‍ശിച്ച നിര്‍ദ്ദേശങ്ങളെല്ലാം തന്നെ, കത്ത് ലഭിക്കുന്നതിനും ഒരാഴ്ച മുമ്ബ് നടപ്പിലാക്കി കഴിഞ്ഞു.’ ഡോ ഹര്‍ഷ വര്‍ദ്ധന്‍ ട്വീറ്റില്‍ കുറിച്ചു.

വാക്‌സിനെതിരായ പോരാട്ടം എല്ലാവരും ഒരുപോലെ ചെയ്യേണ്ട കാര്യമാണ്. ഇക്കാര്യം താങ്കളുടെ പാര്‍ട്ടിയിലെ നേതാക്കളെയും ഉപദേശിക്കണമെന്നും ഹര്‍ഷ വര്‍ധന്‍ മന്‍മോഹന്‍ സിങ്ങിനെഴുതിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നു. എത്ര വാക്‌സിന് ഓഡര്‍ നല്‍കിയിട്ടുണ്ട്, അടുത്ത ആറുമാസത്തിനുള്ളില്‍ നല്‍കാനായി എത്ര വാക്‌സിന്‍ കിട്ടിയിട്ടുണ്ട് എന്നീ കാര്യങ്ങള്‍ കേന്ദ്രം പരസ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധത്തിന് എന്തൊക്കെ ശ്രമങ്ങള്‍ വേണമെന്നു ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ചര്‍ച്ച ചെയ്തതിനു പിറ്റേന്നാണ് മന്‍മോഹന്‍ കത്ത് നല്‍കിയത്.

അതേസമയം കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ച്‌ വരുന്ന സാഹചര്യത്തില്‍ രാജ്യതലസ്ഥാനത്ത് ആറ് ദിവസത്തേക്ക് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് രാത്രി മുതല്‍ ആറ് ദിവസത്തേക്ക് ആവശ്യ സര്‍വീസുകള്‍ മാത്രമേ രാജ്യ തലസ്ഥാനത്ത് പ്രവര്‍ത്തിക്കൂ.

ദില്ലിയില്‍ വാരാന്ത്യ കര്‍ഫ്യൂ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ദില്ലി സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്ന് രാത്രി 10 മുതല്‍ തിങ്കളാഴ്ച പുലര്‍ച്ച അഞ്ച് മണി വരെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആവശ്യ സര്‍വീസുകള്‍ മാത്രമേ പ്രവര്‍ത്തിക്കൂ. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വര്‍ക്ക് ഫ്രം ഹോം വീണ്ടും നടപ്പാക്കും, നൈറ്റ്‌ കര്‍ഫ്യൂ പരിഗണനയില്‍; നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ സര്‍ക്കാര്‍

കോവിഡ് നിയന്ത്രണാതീതമാകുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാനും, നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതിനും സാധ്യത. നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിനെ കുറിച്ച്‌ ആലോചിക്കാന്‍ വീണ്ടും ഉന്നതതല യോഗം ചേരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് വൈകീട്ട് 3.30 ന് യോഗം ചേരാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ വിമുഖത കാണിക്കുന്നതിനാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്നാണ് പൊലീസിന്റെ ആവശ്യം. വര്‍ക്ക് ഫ്രം ഹോം വീണ്ടും നടപ്പാക്കുന്നതിനും നൈറ്റ്‌ കര്‍ഫ്യൂവിനും സാധ്യതയുണ്ട്. പൊതു ഇടങ്ങളില്‍ […]

You May Like

Subscribe US Now