നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന ആരോപണം ; മതം മാറിയത്​ സ്വന്തം ഇഷ്​ടപ്രകാരമെന്ന് യുവതി

User
0 0
Read Time:2 Minute, 33 Second

ശ്രീനഗര്‍: ജമ്മു കശ്​മീരില്‍ ബലപ്രയോഗത്തിലൂടെ തട്ടിക്കൊണ്ടുപോയി മതം മാറ്റിയെന്ന ആരോപണമുയര്‍ന്ന സിഖ്​ പെണ്‍കുട്ടികളിലൊരാള്‍ നിഷേധവുമായി കോടതിയില്‍. താന്‍ ഇസ്​ലാം വിശ്വസിച്ചത്​​ ആരുടെയും നിര്‍ബന്ധത്തിന്​ വഴങ്ങിയല്ലെന്നും തന്നിഷ്​ടപ്രകാരമാണെന്നും ഹൈക്കോടതിയില്‍ ​ 18 കാരി സത്യവാങ്​മൂലം സമര്‍പിച്ചു ​. സമപ്രായക്കാരായ രണ്ടു പെണ്‍കുട്ടികള്‍ ഒന്നിച്ച്‌​ നാടുവിട്ട സംഭവമാണ്​ കേസിനാസ്പദമായ സംഭവം .

രണ്ടുപേരും ഒന്നിച്ച്‌​​ നാടുവിടുകയായിരുന്നുവെന്നും മുസ്​ലിം യുവാക്കളെ വിവാഹം ചെയ്​ത്​ സ്വന്തം ഇഷ്​ടപ്രകാരം മതം മാറുകയായിരുന്നുവെന്നും ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്​മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു . പ്രായപൂര്‍ത്തി ആയെന്നും എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയതായും ഇവര്‍ കോടതിയെ അറിയിച്ചു. അതെ സമയം സംഭവത്തില്‍ വാദം കേട്ട കോടതി പെണ്‍കുട്ടിയെ കുടുംബത്തിന്​ കൈമാറി. പെണ്‍കുട്ടിക്ക്​ സ്വന്തം​ ഇഷ്​ടപ്രകാരം തീരുമാനമെടുക്കാമെന്നും പൊലീസ്​ അടിച്ചേല്‍പിക്കരുതെന്നും നിര്‍ദേശിച്ചു.

സംഭവത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണവുമായി സിഖ്​ സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു .പെണ്‍കുട്ടികളിലൊരാള്‍ വിവാഹം ചെയ്​തത്​ 45 കാരനെയാണെന്നും അയാള്‍ക്ക്​ മൂന്നുകുട്ടികളുണ്ടെന്നും ഓള്‍ പാര്‍ട്ടി സിഖ്​ കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജഗ്​മോഹന്‍ സിങ്​ ആരോപിച്ചു .

കൂടാതെ വിവാഹം അസാധുവാക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, ഇസ്​ലാമില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമില്ലെന്നും സ്വന്തം ഇഷ്​ടപ്രകാരം തീരുമാനമെടുക്കലാണെന്നും വിഷയത്തില്‍ നിഷ്​പക്ഷ അന്വേഷണം വേണമെന്നും ജമ്മു കശ്​മീര്‍ ഗ്രാന്‍റ്​ മുഫ്​തി നാസിറുല്‍ ഇസ്​ലാം ആവശ്യപ്പെട്ടു .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

യുബര്‍ ടാക്​സി ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ രണ്ട്​ പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: മയക്കുമരുന്ന്-കഞ്ചാവ് മാഫിയയുടെ വിവരങ്ങള്‍ പൊലീസിന് ചോര്‍ത്തിക്കൊടുത്തെന്ന് ആരോപിച്ച്‌ യുബര്‍ ടാക്​സി ഡ്രൈവര്‍ സമ്ബത്തിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട്​ പേര്‍ അറസ്റ്റില്‍. സജാദ്​,സനല്‍ എന്നിവരെയാണ്​ അറസ്റ്റ്​ ചെയ്​തത്​. ​കൊലപാതകത്തില്‍ പങ്കു​ണ്ടെന്ന്​ സംശയിച്ച്‌​ ഇരുവരെയും ഇന്നലെ വഞ്ചിയൂര്‍ പൊലീസ്​ കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരും നിരവധി ക്രിമിനല്‍ കേസുകളിലും കഞ്ചാവ്- മയക്കുമരുന്ന് കേസുകളിലും പ്രതികളാണെന്ന്​ പൊലീസ്​ പറഞ്ഞു. ചാക്ക ട്രാവന്‍കൂര്‍ മാളിന് സമീപം വാടകക്ക് താമസിക്കുന്ന യൂബര്‍ ടാക്‌സി ഡ്രൈവര്‍ സമ്ബത്തിനെ (35) തിങ്കളാഴ്ച […]

You May Like

Subscribe US Now