നിര്‍മ്മാണ തകരാറുകള്‍ കണ്ടെത്തിയാല്‍ വാഹനങ്ങള്‍ തിരിച്ചു വിളിക്കാനും ഇനി നിയമം വരുന്നു

User
0 0
Read Time:3 Minute, 24 Second

വാഹനങ്ങള്‍ വാങ്ങിയശേഷം നിര്‍മ്മാണ തകരാറുകള്‍ കണ്ടെത്തിയാല്‍ വാഹനങ്ങള്‍ തിരിച്ചു വിളിക്കാനും ഇനി നിയമം. നിശ്ചിത ശതമാനത്തില്‍ കൂടുതല്‍ പരാതികള്‍ ഒരു വാഹനത്തെക്കുറിച്ച്‌ ഉയര്‍ന്നു വരികയാണെങ്കില്‍ ആ വാഹനത്തിന്റെ മോഡല്‍ തിരിച്ചു വിളിക്കുന്നതിനും, പകരം വാഹനമോ നഷ്ടപരിഹാരമോ ഉടമയ്ക്ക് നല്‍കുന്നതിനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. കൂടാതെ വാഹന നിര്‍മ്മാതാക്കള്‍ക്ക് പിഴ ചുമത്തുന്നതിനും നിയമം വഴി സാധ്യമാവുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
വാഹനങ്ങളെ സംബന്ധിച്ച മിക്കവാറും പരാതികള്‍ നിര്‍മ്മാതാക്കളോ ഡീലര്‍മാരോ പരിഹരിക്കാറുണ്ട്. എന്നാല്‍ ചിലപ്പോഴെങ്കിലും റോഡ് സുരക്ഷയ്ക്കോ അന്തരീക്ഷ മലിനീകരണത്തിനോ കാരണമാകുന്ന സാങ്കേതികപരമായ ചില നിര്‍മ്മാണ തകരാറുകള്‍ പരിഹരിക്കപ്പെടാതെ പോകുന്ന അവസ്ഥയുണ്ടാകാറുണ്ട്. രാജ്യത്ത് ഇത്തരത്തിലുള്ള സാങ്കേതിക തകരാറുകളെക്കുറിച്ച്‌ വാഹന ഉടമകളുടെ ഒറ്റപ്പെട്ട പരാതികള്‍ക്ക് കൂട്ടായ ഒരു പരിഹാര സംവിധാനത്തിലേക്ക് എത്തിക്കുന്നതിനുള്ള ക്രമീകരണമോ, വാഹന നിര്‍മ്മാണ കമ്ബനിക്കെതിരെ നിയമനടപടികള്‍ക്കോ സാധ്യത ഉണ്ടായിരുന്നില്ല. എന്നാല്‍ 2019-ല്‍ മോട്ടോര്‍ വാഹന നിയമത്തില്‍ പുതിയ വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കുകയും കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങള്‍ ഭേദഗതി ചെയ്യുകയും വഴി ഏപ്രില്‍ ഒന്നുമുതല്‍ ഇത്തരത്തിലുള്ള ഒരു സംവിധാനം നിലവില്‍ വന്നതായി മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
ഒരു മോഡല്‍ വാഹനത്തിന്റെ നിര്‍മ്മാണം/ഇറക്കുമതി / റിട്രോ ഫിറ്റ്മെന്റ് എന്നീ കാര്യങ്ങളില്‍ വാഹനത്തിലെ യാത്രക്കാര്‍ക്കോ/ കാല്‍നടയാത്രക്കാര്‍ക്കോ അന്തരീക്ഷ മലിനീകരണത്തിനോ ഹാനികരമായിട്ടുള്ള ഭാഗങ്ങളുടെയോ സോഫ്റ്റ്‌വേറിന്റെയോ തകരാറുകള്‍ക്കാണ് ഈ പരാതി സംവിധാനം ബാധകമാവുക. മറ്റ് ചെറിയ തകരാറുകള്‍ക്ക് ഇത് ബാധകമാകില്ല. കേന്ദ്ര ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ ഉത്തരവാദിത്വത്തില്‍ പരിവാഹന്‍ വെബ്സൈറ്റില്‍ വെഹിക്കിള്‍ റിലേറ്റഡ് മാറ്റേഴ്സ് എന്ന വിഭാഗത്തില്‍ വെഹിക്കിള്‍ റീകാള്‍ എന്ന ലിങ്ക് വഴി പരാതികള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വാഹന നിര്‍മ്മാണ തീയതി മുതല്‍ ഏഴ് വര്‍ഷത്തിനകം പഴക്കമുള്ള വാഹനങ്ങള്‍ക്കാണ് ഇത്തരത്തില്‍ പരാതി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുക.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഹാന്‍ഡ് സാനിറ്റൈസറുകളുടെ അനിയന്ത്രിതമായ ഉപയോഗം കുട്ടികളുടെ കണ്ണിന്​ ഗുരുതര അപകടമുണ്ടാക്കുന്നു; ആരോഗ്യ വിദഗ്​ധര്‍

ഹാന്‍ഡ് സാനിറ്റൈസറുകളുടെ അനിയന്ത്രിതമായ ഉപയോഗം കുട്ടികളുടെ കണ്ണിന്​ ഗുരുതര അപകടമുണ്ടാക്കുന്നുവെന്ന് ആരോഗ്യ വിദഗ്​ധര്‍.ആല്‍ക്കഹോളും ആല്‍ക്കലൈന്‍ രാസവസ്​തുക്കളുമാണ് സാനിറ്റൈസ് ചെയ്യുന്ന ജെല്ലില്‍ ചേര്‍ക്കുന്നത്. ഇതുമൂലം കുട്ടികളുടെ കണ്ണിന് പരിക്കുണ്ടാകുന്നത് കോവിഡി​െന്‍റ തുടക്കംമുതല്‍ ലോകമെമ്ബാടും വര്‍ധിച്ചുവരുകയാണെന്ന് അബൂദബി ക്ലീവ്ലാന്‍റ്​ ക്ലിനിക്കിലെ ഐ ഇന്‍സ്​റ്റിറ്റ്യൂട്ടിലെ കണ്‍സല്‍ട്ടന്‍റ്​ ഫിസിഷ്യന്‍ ഡോ. ബ്രയാന്‍ ആംസ്‌ട്രോങ് പറഞ്ഞു. 2019 ഏപ്രില്‍ മുതല്‍ ആഗസ്​റ്റ്​ വരെ കാലയളവില്‍ കുട്ടികളുടെ സാനിറ്റൈസര്‍ ഉപയോഗംമൂലമുള്ള നേത്രരോഗപ്രശ്‌നം ഏഴുമടങ്ങ് വര്‍ധിച്ചെന്ന്​ ഫ്രഞ്ച് സെന്‍റര്‍ ഫോര്‍ […]

You May Like

Subscribe US Now