നീലചിത്ര നിര്‍മാണ കേസ് ​; രാജ്​ കു​ന്ദ്ര ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ ഉപ കുറ്റപത്രം

User
0 0
Read Time:2 Minute, 29 Second

മുംബൈ: ബോളിവുഡ്​ താരം ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവും പ്രമുഖ വ്യവസായിയുമായ രാജ്​ കുന്ദ്ര പ്രതിയാക്കപ്പെട്ട നീലചിത്ര നിര്‍മാണ കേസില്‍ മുംബൈ ക്രൈം ബ്രാഞ്ചിന്‍റെ ഉപകുറ്റപത്രം. രാജ്​ കുന്ദ്ര, റയാന്‍ തോര്‍പെ, പ്രദീപ്​ ബക്ഷി, യഷ്​ താക്കൂര്‍, എന്നിവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയാണ്​ രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചത്​.

1467 പേജ്​ വരുന്നതാണ്​ ഉപകുറ്റപത്രം. 43 സാക്ഷിമൊഴികളും ഇതില്‍പ്പെടും. ഏപ്രിലില്‍ സമര്‍പ്പിച്ച ആദ്യ കുറ്റപത്രത്തില്‍ 9 പേരുകളാണ്​ ഉള്‍പ്പെടുത്തിയിരുന്നത്​. കേസുമായി ബന്ധപ്പെട്ട്​ ജൂലൈയിലാണ്​ രാജ്​ കുന്ദ്ര അറസ്റ്റിലാകുന്നത്​. ഇതോടെ​ ക്രൈം ബ്രാഞ്ച്​ ഇവരുടെ പേരുകള്‍ കൂടി ഉള്‍പ്പെടുത്തി ഉപകുറ്റ​പത്രം സമര്‍പ്പിക്കുകയായിരുന്നു​.

റയാന്‍ തോ​ര്‍പെ കുന്ദ്രയുടെ വിയാന്‍ എന്‍റര്‍പ്രൈസിന്‍റെ ഐ.ടി മേധാവിയാണ് . സിംഗപൂ​രില്‍ താമസമാക്കിയ യഷ്​ താക്കൂര്‍ അഥവാ അരവിന്ദ്​ ശ്രീവാസ്​തവ, ലണ്ടനില്‍ താമസമാക്കിയ രാജ്​കുന്ദ്രയുടെ ബന്ധു പ്രദീപ്​ ബക്ഷി എന്നിവരുടെ പേരുകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടും.യഷ്​ താക്കൂറുമായി ബന്ധപ്പെട്ട 6.5 കോടിയുടെ ബാങ്ക്​ അക്കൗണ്ടുകള്‍ മുംബൈ പൊലീസ്​ മരവിപ്പിച്ചിരുന്നു.

അശ്ലീല ചിത്രങ്ങള്‍ നിര്‍മിക്കുകയും അവ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്​തുവെന്ന കേസില്‍ ജൂലൈ 19ന്​ രാജ് കുന്ദ്രയെ മുംബൈ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു.നീലചിത്ര നിര്‍മാണ കേസ്​ പുറത്താകുന്നത് 2021 ഫെബ്രുവരിയിലാണ്​ .മുംബൈ ക്രൈം ബ്രാഞ്ച്​ മധ്​ പ്രദേശത്തെ ബംഗ്ലാവില്‍ നടത്തിയ പരിശോധനയിലൂടെയാണ്​ രാജ്​ കുന്ദ്രയുടെയും കൂട്ടാളികളുടെയും പങ്ക്​ പോലീസ് കണ്ടെത്തിയത് .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ്​: ഗവ. ജീവനക്കാര്‍ക്ക്​ ക്വാറന്‍റീന്‍ ലീവ് ഏഴു ദിവസം; രോഗബാധിതര്‍ ഏഴുദിവസം കഴിഞ്ഞ്​ നെഗറ്റീവായാല്‍ ജോലിക്കെത്തണം

തിരുവനന്തപുരം: സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കോവിഡ് ക്വാറന്‍റീന്‍ സ്‌പെഷ്യല്‍ കാഷ്വല്‍ ലീവ് ഏഴു ദിവസമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. കോവിഡ് പോസിറ്റീവ് ആയവരും പ്രാഥമിക സമ്ബര്‍ക്ക പട്ടികയിലുള്ള ജീവനക്കാരും പൊതുഅവധികള്‍ ഉള്‍പ്പെടെ ഏഴു ദിവസം കഴിഞ്ഞ് ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആയാല്‍ ഓഫിസില്‍ ഹാജരാകണം. ആരോഗ്യവകുപ്പിന്‍റെയോ തദ്ദേശസ്വയംഭരണ വകുപ്പിന്‍റെയോ സാക്ഷ്യപത്രത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രത്യേക കാഷ്വല്‍ അവധി അനുവദിക്കും. കോവിഡ് രോഗിയുമായി പ്രാഥമിക സമ്ബര്‍ക്കപട്ടികയില്‍ വന്ന ജീവനക്കാരന്‍ മൂന്നു മാസത്തിനിടയില്‍ […]

You May Like

Subscribe US Now