പഞ്ചാബില്‍ ബിജെപി എംഎല്‍എയെ വിവസ്ത്രനാക്കി മര്‍ദ്ദിച്ചത് ആസൂത്രിതം , യൂണിയന്‍ നേതാവ് അടക്കം 21 പേര്‍ പിടിയില്‍

User
0 0
Read Time:3 Minute, 22 Second

പഞ്ചാബിലെ മുക്തര്‍ ജില്ലയില്‍ ഒരു കൂട്ടം കര്‍ഷകര്‍ ബിജെപി എം‌എല്‍‌എ അരുണ്‍ നാരംഗിനെ ആക്രമിച്ച കേസില്‍ 21 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച ബിജെപി എം‌എല്‍‌എയെ പൊതുജനങ്ങളുടെ മുന്നില്‍ വെച്ച്‌ ആക്രമിച്ച്‌ വിവസ്ത്രനാക്കിയതിന് ഭാരതീയ കിസാന്‍ യൂണിയന്‍ (ബി‌കെ‌യു) മുക്തര്‍ പ്രസിഡന്റ് സുഖ്‌ദേവ് സിങ്ങിനെ അറസ്റ്റ് ചെയ്തിരുന്നു. ബിജെപി എം‌എല്‍‌എയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചപ്പോഴും ഇയാള്‍ ആക്രമിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു.

മാര്‍ച്ച്‌ 27 നാണ് അരുണ്‍ നാരംഗിന് നേരെ ആക്രമണമുണ്ടായത്. വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രസ്സ് ക്ലബ്ബിലേക്ക് എത്തുന്നതിനിടെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് അദ്ദേഹത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള സമരത്തിന്റെ പേരില്‍ പോലീസ് നോക്കിനില്‍ക്കെ എംഎല്‍എയുടെ വാഹനം ഒരു സംഘം പ്രതിഷേധക്കാര്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. ഇവരുമായി സംസാരിക്കുന്നതിനിടെ പ്രതിഷേധക്കാര്‍ എംഎല്‍എയുടെ നേരെ കരി ഓയില്‍ ഒഴിക്കുകയും, ഷര്‍ട്ട് വലിച്ചു കീറുകയുമായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് 300 പേര്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. അതേസമയം എംഎല്‍എയ്ക്കെതിരെ നടന്ന ആക്രമണം ആസൂത്രിതമാണെന്ന് കണ്ടെത്തിയതായും പോലീസ് അറിയിച്ചിട്ടുണ്ട്. അതേസമയം സംഭവത്തില്‍ പ്രതിസ്ഥാനത്തു എത്തിയതോടെ എം‌എല്‍‌എ അരുണ്‍ നാരംഗിനെ മാലൗട്ടില്‍ ആക്രമിച്ചതിനെ അപലപിച്ചു കര്‍ഷക യൂണിയന്‍ അമ്യൂക്ത കിസാന്‍ മോര്‍ച്ച രംഗത്തെത്തി. തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധിയെ കൈകാര്യം ചെയ്തതില്‍ ഖേദം പ്രകടിപ്പിച്ചു.

സമാധാനപരമായും അച്ചടക്കത്തോടെയും സമരം തുടരാന്‍ എല്ലാ പ്രതിഷേധക്കാരോടും സംയുക്ത കിസാന്‍ മോര്‍ച്ച അഭ്യര്‍ത്ഥിക്കുന്നുവെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതാവ് ദര്‍ശന്‍ പാല്‍ പറഞ്ഞു. ‘തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധിയോട് ഈ രീതിയില്‍ പെരുമാറിയതില്‍ ഖേദമുണ്ട്. അത്തരം പെരുമാറ്റത്തെ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ല. ഈ നടപടിയെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു,’ അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ സമരത്തിന്റെ മറവില്‍ വലിയ അക്രമങ്ങളാണ് നടക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കേരളത്തിലെ രാഷ്ട്രീയസാഹചര്യം യുഡിഎഫിന് അനുകൂലമാണെന്ന് താരിഖ് അന്‍വര്‍

കോഴിക്കോട്: കേരളത്തിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്ന് എഐസിസി ജനറല്‍ സെക്രടറി താരിഖ് അന്‍വര്‍. യുഡിഎഫ് അധികാരത്തിലെത്തിയാലേ കേരളത്തില്‍ സാമ്ബത്തിക വികസനവും വ്യാവസായിക വികസനവും ഉണ്ടാവൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ അഞ്ച് വര്‍ഷം കേരളത്തില്‍ നടന്നത് അഴിമതി ഭരണമാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് പോലും സ്വര്‍ണക്കടത്തില്‍ ആരോപണം നേരിടുന്നു. ഇരട്ട വോടിന് പിന്നില്‍ സി പി എം ആണ്. വോടര്‍ പട്ടികയില്‍ അവര്‍ കൃത്രിമം കാട്ടി. ശബരിമല വിഷയത്തില്‍ ജനവികാരത്തോടൊപ്പമാണ് […]

You May Like

Subscribe US Now