പഞ്ചാബ് സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ക്ക് വാക്സിന്‍ വിറ്റെന്ന് ആരോപണം; അന്വേഷിക്കുമെന്ന് മന്ത്രി

User
0 0
Read Time:3 Minute, 53 Second

ചണ്ഡീഗഢ്: സംസ്ഥാന സര്‍ക്കാര്‍ കോവിഡ് വാക്‌സിന്‍ കൊള്ള ലാഭത്തിന് സ്വകാര്യ ആശുപത്രികള്‍ക്ക് വില്‍ക്കുന്നെന്ന ആരോപണത്തിന് മറുപടിയുമായി പഞ്ചാബ് ആരോഗ്യമന്ത്രി ബി.എസ്. സിദ്ധു.

തന്റെ വകുപ്പിന് വാക്‌സിനു മേല്‍ നിയന്ത്രണമില്ലെന്നും ആരോപണത്തെ കുറിച്ച്‌ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തനിക്ക് വാക്‌സിനുകള്‍ക്കു മേല്‍ നിയന്ത്രണമില്ലെന്നും ചികിത്സ, പരിശോധന, സാമ്ബിള്‍ ശേഖരണം, വാക്‌സിനേഷന്‍ ക്യാമ്ബുകള്‍ തുടങ്ങിയ കാര്യങ്ങളാണ് താന്‍ ശ്രദ്ധിക്കുന്നതെന്നും ബി.എസ്. ബാദല്‍ പറഞ്ഞു.


തീര്‍ച്ചയായും അന്വേഷണം നടത്തുമെന്നും താന്‍ വ്യക്തിപരമായി അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്തകൊല്ലം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അമരിന്ദര്‍ സര്‍ക്കാര്‍ ആഭ്യന്തരകലഹം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് കോവിഡ് വാക്‌സിന്‍ വില്‍ക്കല്‍ വിവാദവും ഉയര്‍ന്നിരിക്കുന്നത്.

സര്‍ക്കാര്‍ നാല്‍പ്പതിനായിരം ഡോസ് കോവിഡ് വാക്‌സിന്‍ വന്‍ലാഭത്തില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് വിറ്റതായി അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബിര്‍ ബാദലാണ് വ്യാഴാഴ്ച ആരോപണം ഉന്നയിച്ചത്.

ഡോസ് ഒന്നിന് 400 രൂപയ്ക്ക് വാങ്ങിയ വാക്‌സിന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് ഡോസ് ഒന്നിന് 1,060 രൂപയ്ക്കാണ് വിറ്റതെന്നും ഒരോ ഡോസിലും 660 രൂപ ലാഭമുണ്ടാക്കിയെന്നും ബാദല്‍ ആരോപിച്ചു. സ്വകാര്യ ആശുപത്രികള്‍ വാക്‌സിന്‍ ഡോസിന് 1,560 രൂപയ്ക്കാണ് നല്‍കുന്നത്. ഇത്തരത്തില്‍ സ്വകാര്യ മേഖലയ്ക്ക് വാക്‌സിന്‍ നല്‍കുന്നത് കൃത്രിമക്ഷാമം സൃഷ്ടിക്കാനാണെന്നും വിഷയത്തില്‍ ഹൈക്കോടതി അന്വേഷണം വേണമെന്നും ബാദല്‍ ആവശ്യപ്പെട്ടു.

ഒരു കുടുംബത്തിന് ഒരു ഡോസ് വാക്‌സിന്‍ സ്വീകരിക്കാന്‍ 6000 മുതല്‍ 9000 രൂപ വരെ ചെലവ് വരും. മൊഹാലിയില്‍ ഒരുദിവസം 35,000 ഡോസ് വാക്‌സിന്‍ രണ്ടുകോടിയോളം രൂപയുടെ ലാഭത്തില്‍ വിറ്റതായും ബാദല്‍ പറഞ്ഞു. സംസ്ഥാന ആരോഗ്യമന്ത്രിക്കെതിരെ കേസ് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

എലിപ്പനി: ജാഗ്രത വേണം

ജന്തുജന്യ രോഗം. ജീവികളുടെ മലമൂത്ര വിസര്‍ജ്യം ജലത്തില്‍ കലര്‍ന്നാണ് എലിപ്പനി പടരുന്നത്. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ഇറങ്ങുന്നവര്‍ക്കും മറ്റു മലിനജലവുമായി സമ്ബര്‍ക്കത്തില്‍ വരുന്നവര്‍ക്കുമാണ് രോഗ സാധ്യത ഏറെയുള്ളത്. പനി, പേശിവേദന, തലവേദന, വയറുവേദന. ഛര്‍ദ്ദി, കണ്ണുചുവപ്പ് എന്നിവ പ്രാരംഭ ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ കാണുമ്ബോള്‍ത്തന്നെ ശരിയായ ചികിത്സ സ്വീകരിച്ചാല്‍ രോഗം പൂര്‍ണമായും ഭേദമാക്കാം. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭ്യമാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

​'കര്‍ണാടകയുമായി തുറന്ന പോരാട്ടത്തിനില്ല';​ ​ കെ.എസ്​.ആര്‍.ടി.സി എന്ന ഡൊമയിന്‍ വിട്ട്​ നല്‍കില്ല -നിലപാട്​ വ്യക്​തമാക്കി സംസ്ഥാനം

തിരുവനന്തപുരം: ​കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ടുമായി തുറന്ന പോരാട്ടത്തിനില്ലെന്ന്​ കെ.എസ്​.ആര്‍.ടി.സി. നീണ്ട ഏഴ് വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷം കെ.എസ്​.ആര്‍.ടി.സി എന്ന പേരും, ലോ​ഗോയും, ആനവണ്ടിയും അം​ഗീകരിച്ച്‌ ലഭിച്ചതിന്​ പിന്നാലെയാണ്​ കെ.എസ്​.ആര്‍.ടി.സി നിലപാട്​ വ്യക്​തമാക്കിയത്. കര്‍ണാടക സര്‍ക്കാരുമായി ഒരു തുറന്ന പോരാട്ടത്തിന് കെ.എസ്.ആര്‍.ടി.സി തയാറല്ലെങ്കിലും ഡൊമൈ​െന്‍റ കാര്യത്തില്‍ വിട്ടുവീഴച്ച ചെയ്യില്ലെന്നും സിഎംഡി ബിജുപ്രഭാകര്‍ അറിയിച്ചു. ഫെഡറല്‍ സംവിധാനത്തില്‍ രണ്ട് സംസ്ഥാനങ്ങള്‍ തമ്മില്‍ സ്വകാര്യ വ്യക്തികളെ പോലെ മത്സരിക്കേണ്ട കാര്യമില്ല. ഈ വിഷയം ഇരുസംസ്ഥനങ്ങള്‍ […]

You May Like

Subscribe US Now