പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ മകള്‍ സദാസമയവും മൊബൈല്‍ ഫോണില്‍ സമയം ചെലവിടുന്നു; അമ്മ ജീവനൊടുക്കി

User
0 0
Read Time:1 Minute, 30 Second

ചെന്നൈ: കൊവിഡ് കാലഘട്ടത്തില്‍ കുട്ടികളുടെ പഠനം ഓണ്‍ലൈനായതോടെ ഇപ്പോള്‍ കുട്ടികള്‍ സമയം ചിലവിടുന്നത് മൊബൈലുകളിലും കമ്ബ്യൂട്ടറുകളിലും മറ്റുമാണ്. ഇത്തരത്തില്‍ മകളുടെ അമിത ഫോണ്‍ ഉപയോഗം മൂലം ജീവനൊടുക്കിയിരിക്കുകയാണ് ഒരമ്മ. ചെന്നൈയിലാണ് സംഭവം.

മകള്‍ സദാസമയവും മൊബൈല്‍ ഫോണില്‍ സമയം ചെലവിടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെയാണ് അമ്മ ജീവനൊടുക്കിയത്. ചെന്നൈ മണിമംഗലം സ്വദേശി ശോഭന്‍ രാജിന്റെ ഭാര്യ തമിഴരശിയാണു വീട്ടില്‍ തൂങ്ങി മരിച്ചത്.

പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ഇവരുടെ മൂത്തമകള്‍ സദാസമയവും മൊബൈല്‍ ഫോണില്‍ ചെലവഴിക്കുന്നതിനെച്ചൊല്ലിയുള്ള വഴക്കിനു പിന്നാലെയാണ് അമ്മ ജീവനൊടുക്കിയത്.

മകളോട് ഫോണ്‍ ഉപയോഗം കുറയ്ക്കാന്‍ അമ്മ നിരന്തരം ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു. പഠനത്തില്‍ ശ്രദ്ധിക്കണമെന്ന അമ്മയുടെ ഉപദേശം മകള്‍ കേട്ടില്ല. തുടര്‍ന്ന് ചൊവ്വാഴ്ച ഇരുവരും വഴക്കിട്ടിരുന്നു. തുടര്‍ന്നാണു തമിഴരശി ജീവനൊടുക്കിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സിനിമയില്‍ അഭിനയിച്ചത് പണത്തിനു വേണ്ടി: സി.പി.എം അനുഭാവിയെന്ന് കനി കുസൃതി

കൊച്ചി: സിനിമയോടുള്ള തന്റെ കാഴ്ചപ്പാട് തുറന്നു പറഞ്ഞ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവായ നടി കനി കുസൃതി. മുന്‍പ് സിനിമ നിര്‍മ്മാതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി താരം രംഗത്തെത്തിയിരുന്നു. ചിലര്‍ കിടപ്പറ പങ്കിടാന്‍ ആവശ്യപെട്ടിരുന്നുവെന്നും തന്നെ ഉപയോഗിക്കാനുള്ള ശ്രമം നടത്തിയവര്‍ ഇതേ ആവശ്യവുമായി തന്റെ അമ്മയെയും സമീപിച്ചിരുന്നെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ, എന്തുകൊണ്ടാണ് സിനിമയോട് അത്ര ഇഷ്ടം ഉണ്ടാകാതിരുന്നതെന്ന് തുറന്നു പറയുകയാണ് നടി. പണത്തിനു വേണ്ടി മാത്രമായിരുന്നു സിനിമ ചെയ്തിരുന്നതെന്ന് പറയുകയാണ് നടി. […]

You May Like

Subscribe US Now