പത്തുലക്ഷം രൂപയ്ക്ക് ഏഴുവയസുകാരിയെ വിറ്റ ദമ്ബതികള്‍ അറസ്റ്റില്‍

User
0 0
Read Time:1 Minute, 51 Second

സേലം: ഏഴുവയസുകാരിയെ മാതാപിതാക്കളില്‍ നിന്നും ‘വാങ്ങിയ’ വ്യവസായി അറസ്റ്റില്‍. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കളും അറസ്റ്റിലായിട്ടുണ്ട്. വ്യവസായി ആയ കൃഷ്ണന്‍ എന്നയാളെയും പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും സേലം സിറ്റി പൊലീസാണ് അറസ്റ്റ് ചെയ്തത്.

കുട്ടിയുടെ അമ്മുമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തന്‍റെ ചെറുമകളെ മകള്‍ പത്തുലക്ഷം രൂപയ്ക്ക് വിറ്റു എന്നാരോപിച്ചാണ് മുത്തശ്ശി പൊലീസിനെ സമീപിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് ഇടപെട്ട് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. നിലവില്‍ ശിശുസംരക്ഷണ സമിതിയുടെ ചുമതലയിലാണ് കുട്ടിയുള്ളത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് പൊലീസിന് പെണ്‍കുട്ടിയുടെ മുത്തശ്ശിയുടെ കോള്‍ ലഭിക്കുന്നത്. തന്‍റെ മകള്‍ അവളുടെ ഏഴുവയസുകാരിയായ മകളെ കൃഷ്ണന്‍ എന്നയാള്‍ക്ക് പത്ത് ലക്ഷം രൂപയ്ക്ക് വിറ്റു എന്നായിരുന്നു ഇവര്‍ ആരോപിച്ചത്.

തുടര്‍ന്ന് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ . ആരോപണം ശരിയാണെന്ന് തെളിഞ്ഞു. എന്നാല്‍ കുട്ടിയെ പണം വാങ്ങി കൈമാറിയതാണെന്നതിന് തെളിവുകളൊന്നുമില്ല. പോലീസ് കുട്ടിയെ രക്ഷപ്പെടുത്തി ശിശുസംരക്ഷണ സമിതിക്ക് കൈമാറി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഐ​എ​സ്‌ആ​ര്‍​ഒ ചാ​ര​ക്കേ​സി​ലെ ഗൂ​ഡാ​ലോ​ച​ന; സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശം

ന്യൂ​ഡ​ല്‍​ഹി: ഐ​എ​സ്‌ആ​ര്‍​ഒ ചാ​ര​ക്കേ​സി​ന്‍റെ ഗൂ​ഡാ​ലോ​ച​ന സി​ബി​ഐ അ​ന്വേ​ഷി​ക്കും. സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ജ​യി​ന്‍ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് സി​ബി​ഐ​ക്ക് കൈ​മാ​റാ​നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. ജ​യി​ന്‍ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടാ​യി ക​ണ​ക്കാ​ക്കാ​മെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. കേ​സി​ല്‍ തു​ട​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ സി​ബി​ഐ​ക്ക് സ്വാ​ത​ന്ത്ര​മു​ണ്ടെ​ന്നും കൈ​ക്കൊ​ണ്ട ന​ട​പ​ടി​യി​ല്‍ സി​ബി​ഐ മൂ​ന്നു മാ​സ​ത്തി​ന​കം റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. അ​തേ​സ​മ​യം, റി​പ്പോ​ര്‍​ട്ടി​ന്‍റെ പ​ക​ര്‍​പ്പ് വേ​ണ​മെ​ന്ന ന​മ്ബി നാ​രാ​യ​ണ​ന്‍റെ ആ​വ​ശ്യം […]

You May Like

Subscribe US Now