പരോളും ഇടക്കാല ജാമ്യവും ലഭിച്ചവര്‍ ജയിലുകളിലേക്ക് മടങ്ങണമെന്ന സര്‍ക്കാരിന്റെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രിംകോടതി

User
0 0
Read Time:1 Minute, 26 Second

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രിംകോടതി. പരോളും ഇടക്കാല ജാമ്യവും ലഭിച്ചവര്‍ ജയിലുകളിലേക്ക് മടങ്ങണമെന്ന സര്‍ക്കാരിന്റെ ഉത്തരവാണ് സുപ്രിം കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി അധ്യക്ഷനായ ബഞ്ചിന്റേതാണ് നടപടി.

പരോള്‍ ലഭിച്ചവര്‍ ഈ മാസം 26മുതല്‍ ജയിലുകളിലേക്ക് മടങ്ങണമെന്നായിരുന്നു കേരള സര്‍ക്കാരിന്റെ ഉത്തരവ്. ഈ ഉത്തരവാണ് ഇപ്പോള്‍ സുപ്രിംകോടതി സ്റ്റേ ചെയ്തിരിക്കുന്നത്.

നേരത്തെ, കൊവിഡ് സാഹചര്യം കണക്കിലെടുത്ത് തടവുകാര്‍ക്ക് അനുവദിച്ച ഇടക്കാല ജാമ്യവും പരോളും സുപ്രിംകോടതി നീട്ടി നല്‍കിയിരുന്നു. തടവുകാര്‍ക്ക് പരോള്‍ അനുവദിച്ചതിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു. സുപ്രിംകോടതി ഉത്തരവ് സര്‍ക്കാര്‍ ലംഘിച്ചെന്ന് ആരോപിച്ച്‌ തൃശൂര്‍ സ്വദേശി രഞ്ജിത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഹര്‍ത്താലില്‍ നിന്നും വ്യാപാരികളെ ഒഴിവാക്കണം: ഭാരതീയ വ്യാപാരി വ്യവസായി സംഘം

കൊല്ലം: വ്യാപാര, വ്യവസായ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവ അടച്ചിട്ട് 27ന് ഇടത്-വലത് സംയുക്ത ട്രേഡ് യൂണിയനുകള്‍ കേരളത്തില്‍ ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലില്‍ നിന്നും വ്യാപാര, വ്യവസായ സ്ഥാപനങ്ങളെ ഒഴിവാക്കണമെന്ന് ഭാരതീയ വ്യാപാരി വ്യവസായി സംഘം കൊല്ലം ജില്ലാകമ്മറ്റി ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ നാലു മാസമായി പൂര്‍ണമായും അടച്ചിട്ടിരുന്ന വാണിജ്യ മേഖല തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഒരു മാസക്കാലമേ ആയിട്ടുള്ളു. വ്യാപാരം തകര്‍ന്ന് കടക്കെണിയിലായി നിരവധി വ്യാപാരികള്‍ ഇതിനകം ആത്മഹത്യ […]

You May Like

Subscribe US Now