പഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്‌നെസ് നേടിയില്ലെങ്കില്‍ രജിസ്ട്രേഷന്‍ സ്വമേധയാ നഷ്ടമാകുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി

User
0 0
Read Time:1 Minute, 36 Second

ന്യൂഡെല്‍ഹി:  പഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നെസ് നേടിയില്ലെങ്കില്‍ രജിസ്ട്രേഷന്‍ സ്വമേധയാ നഷ്ടമാകുമെന്ന് വ്യക്തമാക്കി കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്ഗരി. വരാതിരിക്കുന്ന വാഹനങ്ങളുടെ സ്‌ക്രാപ്പേജ് പോളിസിയിലാണ് ഈ വ്യവസ്ഥകള്‍. വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും സ്വകാര്യവാഹനങ്ങള്‍ക്ക് 20 വര്‍ഷവുമാണ് കാലപരിധി. കാലപരിധി കഴിഞ്ഞ വാഹനങ്ങള്‍ക്കും ഫിറ്റ്നസ് സര്‍ടിഫികറ്റുണ്ടെങ്കില്‍ രജിസ്ട്രേഷന്‍ പുതുക്കാമെന്നും എന്നാല്‍ ഇത്തരം വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ഇല്ലെന്ന് കണ്ടാല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു.

സ്‌ക്രാപ്പ് സെന്ററുകളില്‍ രജിസ്റ്റര്‍ ചെയ്ത് വാഹനങ്ങള്‍ പൊളിക്കാന്‍ തയാറാകുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യം ലഭിക്കുമെന്നും പോളിസിയില്‍ പറയുന്നു. 15 വര്‍ഷം കഴിഞ്ഞ സര്‍കാര്‍ വാഹനങ്ങള്‍ നിര്‍ബന്ധമായും പൊളിക്കും. അന്തരീക്ഷമലിനീകരണം കുറയ്ക്കുന്നതിന് വേണ്ടിയും തൊഴിലവസരം സൃഷ്ടിക്കുന്നതിന് വേണ്ടിയുമാണ് വാഹനപൊളിക്കല്‍ നയം നടപ്പിലാക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാജ്യത്ത് മൂന്നാം മുന്നണി ആവശ്യമെന്ന് ശരദ് പവാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഒരു മൂന്നാം മുന്നണി ആവശ്യമാണെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍. കോണ്‍ഗ്രസ് വിമത നേതാവ് പി സി ചാക്കോയുടെ എന്‍സിപി പ്രവേശവുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് രാജ്യത്ത് മൂന്നാം മുന്നണി ആവശ്യമാണെന്ന് ശരത് പവാര്‍ അഭിപ്രായപ്പെട്ടത്. വിവിധ പാര്‍ട്ടികളുമായി അത്തരമൊരു ചര്‍ച്ചയും തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ”രാജ്യത്തിന് ഒരു മൂന്നാം മുന്നണി ആവശ്യമാണ്, അതിന്റെ രൂപീകരണത്തെക്കുറിച്ച്‌ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ നടക്കുന്നു. മൂന്നാമത്തെ മുന്നണിയുടെ ആവശ്യമുണ്ടെന്ന് […]

You May Like

Subscribe US Now