പശ്ചിമ ബംഗാളിലെ ബലാത്സംഗങ്ങളിലും കൊലപാതകങ്ങളിലും ഉല്‍കണ്ഠ രേഖപ്പെടുത്തി ദേശീയ പട്ടിക ജാതി കമ്മീഷന്‍

User
0 0
Read Time:2 Minute, 8 Second

ന്യൂഡല്‍ഹി : പശ്ചിമ ബംഗാളിലെ ബലാത്സംഗങ്ങളെയും കൊലപാതകങ്ങളെയും വിമര്‍ശിച്ച്‌ ദേശീയ പട്ടിക ജാതി കമ്മിഷന്‍. മെയ് 2 ന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുള്ള ആക്രമണങ്ങള്‍ ആശങ്കാജനകമാണെന്ന് പട്ടിക ജാതി കമ്മിഷന്‍ വിജയ് സാപ്ലെ ചൂണ്ടിക്കാട്ടി.

‘1947ന് ശേഷം ജനങ്ങള്‍ക്ക് യാതൊരു സംരക്ഷണവുമില്ലാതെ ബലാത്സംഗങ്ങളും കൊലപാതകങ്ങളും തുടരുകയാണ്. ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നേരിട്ടത് പട്ടികജാതിക്കാരാണ്. കൊലപാതകവും പീഡനവും ഉള്‍പ്പെടെ 1,627 കേസുകളും പുതിയ 672 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്’. വിജയ് സാപ്ല വ്യക്തമാക്കി. കണക്കുകള്‍ നിരത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൃത്യമായ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

അക്രമകാരികള്‍ ജനറല്‍ വിഭാഗക്കാരാണെന്നും ഇരകള്‍ കൂടുതലും പട്ടികജാതിക്കാരാണെന്നും കമ്മിഷന്‍ ആരോപിച്ചു. ‘പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ പോയാല്‍ അവിടെ നിന്ന് അക്രമിക്കപ്പെടുന്നു, അവരുടെ വീടുകള്‍ കൊള്ളയടിക്കപ്പെടുന്നു’. വിജയ് സാപ്ലെ പറഞ്ഞു. മെയ് രണ്ടിന് ശേഷം പൊട്ടിപ്പുറപ്പെട്ട ആക്രമണങ്ങളില്‍ ആദ്യം തങ്ങളുടെ ഒന്‍പത് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ബിജെപി ആരോപിച്ചിരുന്നു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഈ ആരോപണം നിഷേധിച്ചു. സംഘര്‍ഷങ്ങള്‍ വിലയിരുത്താന്‍ മെയ് 7ന് ആഭ്യന്തര മന്ത്രാലയം നിയോഗിച്ച നാലംഗ സംഘം ബംഗാളിലെ ഡയമണ്ട് ഹാര്‍ബര്‍ പ്രദേശം സന്ദര്‍ശിച്ചിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ദില്ലിയില്‍എത്തിച്ചു ;മൃതദേഹം ഉച്ചയോടെ സ്വദേശമായ ഇടുക്കിയിലെത്തിക്കും

ദില്ലി: ഇസ്രയേലില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ദില്ലിയില്‍ എത്തിച്ചു. കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളും ഇസ്രായേല്‍ എംബസി അധികൃതരും ചേര്‍ന്ന് ഏറ്റുവാങ്ങി.പുലര്‍ച്ചെ നാലരയോടെയാണ് മൃതദേഹം ദില്ലിയില്‍ എത്തിച്ചത്. ഉച്ചയോടെ മൃതദേഹം സ്വദേശമായ ഇടുക്കിയിലെത്തിക്കും. ഇസ്രായേലിലെ അഷ്ക ലോണില്‍ കഴിഞ്ഞ പത്തുവര്‍ഷമായി കെയര്‍ ഗീവറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ അഷ്ക ലോണില്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിലേക്ക് ഹമാസിന്‍റെ റോക്കറ്റ് പതിക്കുകയായിരുന്നു. 2017 ലാണ് അവസാനമായി സൗമ്യ […]

You May Like

Subscribe US Now