പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിക്ക് കേന്ദ്രത്തിന്‍റെ നോട്ടീസ്, വകുപ്പുതല നടപടിയുണ്ടാകുമെന്ന് സൂചന

User
0 0
Read Time:2 Minute, 51 Second

​​​ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്നും കേന്ദ്ര സര്‍വീസിലേക്ക് തിരികെ വിളിച്ചിട്ടും ഹാജരാകാതിരുന്ന ആലാപന്‍ ബന്ധോപാദ്ധ്യായക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ്. പേഴ്‌സണല്‍ ആന്‍റ് ട്രെയിനിംഗ് വകുപ്പില്‍ എന്തുകൊണ്ട് റിപ്പോര്‍ട്ട് ചെയ്‌തില്ലെന്ന് വ്യക്തമാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആലാപന്‍ ബന്ധോപാദ്ധ്യക്കെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് സൂചന.

സര്‍വീസ് കാലാവധി അവസാനിച്ച ചീഫ് സെക്രട്ടറിയുടെ സേവനം നിലവിലെ കൊവിഡ്, ചുഴലിക്കാറ്റ് സാഹചര്യങ്ങള്‍ പരിഗണിച്ച്‌ മൂന്ന് മാസത്തേക്ക് നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇന്നലെയാണ് ഇതുസംബന്ധിച്ച കത്ത് മമത കേന്ദ്രസര്‍ക്കാരിന് അയച്ചത്.

പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ബംഗാളില്‍ നടന്ന അവലോകന യോഗത്തില്‍ നിന്ന് മുഖ്യമന്ത്രി മമത ബാനര്‍ജിയും ചീഫ് സെക്രട്ടറിയും ഉള്‍പ്പെടെ സര്‍ക്കാര്‍ പ്രതിനിധികള്‍ വിട്ടുനിന്നിരുന്നു. ഇതിനു പിന്നാലെയാണ് ചീഫ് സെക്രട്ടറിയെ കേന്ദ്ര സര്‍വീസിലേക്ക് തിരിച്ച്‌ വിളിപ്പിച്ചത്.

ചീഫ് സെക്രട്ടറിയെ തിരിച്ചുവിളിച്ചതിനെതിരെ രൂക്ഷ വിമര്‍ശനമാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്നത്. മോദിയുടെയും അമിത്ഷായുടെയും ബി ജെ പിക്ക് ഇതിനേക്കാള്‍ തരംതാഴാന്‍ കഴിയുമോ എന്നും സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഇത്തരമൊരു നടപടി ഉണ്ടായിട്ടുണ്ടോ എന്നുമാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നത്. എന്നാല്‍ മമതയുടെ നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളും ബി ജെ പി നേതാക്കളും രൂക്ഷവിമര്‍ശനമാണ് ഉന്നയിക്കുന്നത്. ചരിത്രത്തില്‍ ഇതുവരെ ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിയുടേയും ഭാഗത്ത് നിന്ന് പ്രധാനമന്ത്രിക്കെതിരെ ഇത്തരത്തിലുളള നീക്കം നടന്നിട്ടില്ലെന്നാണ് അവര്‍ പറയുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊല്ലം ബൈപ്പാസിലെ ടോള്‍ പിരിവിനെതിരേ പ്രതിഷേധം ശക്തം; പിരിവ് നിര്‍ത്തിവെച്ചു

കൊല്ലം: കൊല്ലം ബൈപ്പാസിലെ ടോള്‍ പിരിവിനെതിരേ പ്രതിഷേധം ശക്തമാക്കി ഡിവൈഎഫ്‌ഐ. പാത ആറുവരിയെങ്കിലും ആക്കാതെ ടോള്‍ പിരിവ് ആരംഭിക്കരുതെന്നാണ് ഡിവൈഎഫ്‌ഐയുടെ ആവശ്യം. പ്രതിഷേധത്തിന് കോണ്‍ഗ്രസും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ടോള്‍ പിരിവ് തുടങ്ങാനായില്ല. ചൊവ്വാഴ്ച രാവിവെ ടോള്‍ പിരിവ് ആരംഭിക്കുന്നത് തൊട്ടുമുമ്ബാണ് ടോള്‍ ഗേറ്റിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്. ടോള്‍ പിരിവ് അനുവദിക്കില്ലെന്നാണ് പ്രവര്‍ത്തകരുടെ നിലപാട്. കൊല്ലം എസിപി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ട്. നേരത്തെയും ടോള്‍ പിരിവിനെതിരേ […]

You May Like

Subscribe US Now