പാകിസ്ഥാന്റെ വിജയം ആഘോഷിക്കാന്‍ പടക്കം പൊട്ടിക്കാം, എന്തുകൊണ്ട് ദീപാവലിക്ക് പറ്റില്ലെന്ന് സെവാഗ്: ലജ്ജാവഹമെന്ന് ഷമ

User
0 0
Read Time:3 Minute, 26 Second

മുംബൈ: ടി20 ലോകകപ്പില്‍ പാകിസ്ഥാന്റെ വിജയം ഇന്ത്യയിലുള്ള പാക് ആരാധകര്‍ തെരുവുകളില്‍ പടക്കം പൊട്ടിച്ച്‌ ആഘോഷിച്ചതിനെതിരെ രംഗത്ത് വന്ന മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഐ.സി.സി വാക്താവ് ഷമ മുഹമ്മദ്. പാകിസ്ഥാന്റെ വിജയം ആഘോഷിച്ച്‌ ഇന്ത്യയില്‍ പടക്കം പൊട്ടിക്കുന്നതിനു കുഴപ്പമില്ല, ദീപാവലിയോട് അനുബന്ധിച്ച്‌ രാജ്യത്ത് പടക്കം പൊട്ടിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നായിരുന്നു സെവാഗ് ട്വീറ്റ് ചെയ്തത്. മുന്‍ ക്രിക്കറ്റ് താരത്തില്‍ നിന്നും ഇങ്ങനെയൊന്ന് എത്ര ലജ്ജാവഹമാണ് എന്നായിരുന്നു ഇതിനെ വിമര്‍ശിച്ച്‌ ഷമ മുഹമ്മദ് ഫേസ്‌ബുക്കില്‍ കുറിച്ചത്.

‘ദീപാവലിക്ക് പടക്കങ്ങള്‍ക്ക് നിരോധനമാണ്. എന്നാല്‍ ഇന്നലെ പാകിസ്ഥാനിന്റെ വിജയം ആഘോഷിക്കാന്‍ ഇന്ത്യയില്‍ പലയിടത്തും പടക്കങ്ങള്‍ പൊട്ടിച്ചു. നല്ലത്, അവര്‍ ക്രിക്കറ്റിന്റെ വിജയം ആഘോഷിക്കുകയാണ്. എന്നാല്‍ ദീപാവലിക്ക് പടക്കം പൊട്ടിച്ചാല്‍ എന്താണ് പ്രശ്നം? എന്തൊരു കാപട്യമാണിത്’, സെവാഗ് ട്വിറ്ററില്‍ കുറിച്ചു. പാകിസ്ഥാന്റെ വിജയം ആഘോഷിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും അദ്ധം മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി. ‘പാകിസ്ഥാന്റെ വിജയത്തില്‍ പടക്കം പൊട്ടിച്ച്‌ ആഘോഷിക്കുന്നവര്‍ക്ക് ഇന്ത്യക്കാരായി തുടരാന്‍ അര്‍ഹതയില്ല. ഞങ്ങള്‍ ഞങ്ങളുടെ ചുണക്കുട്ടികള്‍ക്കൊപ്പം നില്‍ക്കും’, ഗംഭീര്‍ ട്വീറ്റ് ചെയ്തു. ഷെയിംഫുള്‍ എന്ന ഹാഷ് ടാഗോടെയായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

അതേസമയം, ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തില്‍ ബൗളിംഗിലും ബാറ്റിംഗിലും മികച്ച പ്രകടനമാണ് പാക് ടീം കാഴ്ചവച്ചത്. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ തീരുമാനം ശരിവച്ച്‌ ഇന്ത്യയുടെ മൂന്ന് വിക്കറ്റുകളാണ് ഷഹീന്‍ അഫ്രീദി വീഴ്ത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 152 വിജയലക്ഷ്യം 17.5 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ പാകിസ്ഥാന്‍ ലക്ഷ്യം കണ്ടു. ടി20 ലോകകപ്പില്‍ പാകിസ്ഥാനോട്‌ ഇന്ത്യ പരാജയപ്പെടുന്നത് ആദ്യമായിട്ടായിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ടീമിനെതിരെ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. പല താരങ്ങളും ഈ തോല്‍വിയുടെ പെരില്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥിനികളായ സഹപാഠികളെ കാണാതായി; ദുരൂഹത

കൊല്ലം: ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥിനികളായ സഹപാഠികളെ കാണാതായി. ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനിയായ പതിനെട്ടുകാരിയെയും കുണ്ടറ പെരുമ്ബഴ സ്വദേശിനിയായ ഇരുപത്തൊന്ന് കാരിയെയുമാണ് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ് പഠിക്കുകയാണ് ഇരുവരും. ഈ മാസം 23ന് രാവിലെ ഒന്‍പത് മണിയോടെ പഠിക്കുന്ന സ്ഥാപനത്തിലേക്കെന്നു പറഞ്ഞാണ് ഇരുവരും വീട്ടില്‍ നിന്നിറങ്ങിയത്. കുണ്ടറയില്‍ നിന്നുവരുന്ന കുട്ടി കൊട്ടിയത്ത് എത്തിയശേഷം രണ്ടുപേരും ചേര്‍ന്നാണ് പതിവായി കൊല്ലത്തേക്ക് പോയിരുന്നത്. ഇരുവരും സ്ഥിരമായി വൈകുന്നേരം ആറു മണിയോടെ […]

You May Like

Subscribe US Now