ചെന്നൈ: അനധികൃത സ്വത്ത് സമ്ബാദന കേ്സില്‍ ബംലുരു ജയിലില്‍ നിന്നും മോചിതയായി തമിഴ്നാട്ടില്‍ എത്തിച്ചേര്‍ന്ന ശശികല അണ്ണാ ഡിഎംകെ നേതാക്കളുമായി രാഷ്ട്രീയ പോര് കടുപ്പിക്കുന്നു. എടപ്പാടി പളനിസ്വാമിയുടേയും പനീര്ശെല്വത്തിന്റെയുമെല്ലാം പിടിയില്‍ നിന്നും അണ്ണാ ഡിഎംകെ പാര്‍ട്ടി തിരിച്ചുപിടിക്കാന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനുളള നീക്കമാണ് നടത്തുന്നത്. താനാണ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയെന്നും ചട്ടവിരുദ്ധമായിട്ടാണ് തന്നെ പുറത്താക്കിയതെന്നുമാണ് വാദം.
ജയിലിലേക്ക് പോകുന്ന സമയത്ത് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു താന്‍. പാര്‍ട്ടിയംഗങ്ങള്‍ ചേര്‍ന്ന് ഐക്യകണ്ണേഠ്യനെ തെരഞ്ഞെടുത്തതാണ് തന്നെ. അതുകൊണ്ടു തന്നെ പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സില്‍ വിളിക്കാനുളള അവകാശം നിയമപരമായി തനിക്കാണ്. എന്നാല്‍ താന്‍ ജയിലിലായ ശേഷം പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സില്‍ വിളിച്ചതും തന്നെ പാര്‍ട്ടിയില്‍ നിന്നും ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കിയതും ചട്ട വിരുദ്ധമാണെന്നും അവകാശം പുന:സ്ഥാപിക്കണം എന്നും കാണിച്ചാണ് മദ്രാസ് ഹൈക്കോടതിയിലേക്ക് പോകുന്നത്. തമിഴ്നാട്ടില്‍ എത്തിയതിന് പിന്നാലെ അണ്ണാഡിഎംകെ എംഎല്‍എമാരുമായുളള കൂടിക്കാഴ്ച അടക്കമുളള കാര്യങ്ങള്‍ ഇന്ന് നടത്തും.
ഇപ്പോള്‍ ഇളവരശിയുടെ മകളുടെ വീട്ടിലാണ് ശശികല താമസിക്കുന്നത്. ഇന്നു മുതല്‍ രാഷ്ട്രീയ ചര്‍ച്ച തീരുമാനിച്ചിരിക്കുകയാണ്. തമിഴ്നടന്‍ വിജയകാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെ നേതാക്കള്‍ ജയലളിതയുമായി ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാര്‍ട്ടിയുമായി സഖ്യം ഉണ്ടാക്കാനാണ് ശശികലയുടെ ശ്രമം. ഇതിന്റെ ഭാഗമായി വിജയകാന്തിന്റെ ഭാര്യ ഇന്ന് ശശികലയുമായി കൂടിക്കാഴ്ച നടത്താനെത്തും. അതു പോലെ തന്നെ അണ്ണാഡിഎംകെയില്‍ എടപ്പാടി പക്ഷത്തെ എംഎല്‍എമാരുമായും ചര്‍ച്ചയ്ക്ക് ശ്രമിക്കുന്നുണ്ട്. 60 എംഎല്‍എ മാര്‍ വരെ ശശികല പക്ഷത്തേക്ക് ചേരാന്‍ തയ്യാറാണെന്നാണ് വിവരം. ഇവരില്‍ 20 എംഎല്‍എ മാര്‍ ഇന്ന് കൂടിക്കാഴ്ചയ്ക്ക് എത്തും.