പിഎം കിസാന്‍: കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നല്‍കിയ തുക തിരിച്ചുപിടിക്കാനൊരുങ്ങി കേന്ദ്രം

User
0 0
Read Time:2 Minute, 35 Second

കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നല്‍കിയ തുക തിരിച്ചുപിടിക്കാനൊരുങ്ങി കേന്ദ്രം. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ഷകര്‍ക്ക് വര്‍ഷം 6000 രൂപ നല്‍കുന്ന കൃഷി സമ്മാന്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നു

ഈ പദ്ധതിയായ ‘പിഎം കിസാന്‍’ പ്രകാരം കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നല്‍കിയ പണം 15 ദിവസത്തിനകം തിരികെ അടയ്ക്കണമെന്നാശ്യപ്പെട്ട് കര്‍ഷകര്‍ക്ക് നോട്ടീസ് ലഭിച്ചു.

കോട്ടയം പള്ളിക്കത്തോട്ടില്‍മാത്രം നൂറിലധികം കര്‍ഷകര്‍ക്ക് നോട്ടീസ് ലഭിച്ചു. വാങ്ങിയ ആനുകൂല്യം തിരികെ അടയ്ക്കണമെന്നും വീഴ്ചവരുത്തുന്നത് ഭാവിയില്‍ മറ്റ് നിയമക്കുരുക്കുകള്‍ ഉണ്ടാകുമെന്നും നോട്ടീസില്‍ പറയുന്നു.

സ്വന്തം പേരില്‍ സ്ഥലം ഇല്ലെന്നും ആദായ നികുതി അടയ്ക്കുന്നുണ്ടെന്നും ഉള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയും കത്ത് കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ട്. കേന്ദ്ര കൃഷി മന്ത്രാലയമാണ് കൃഷിവകുപ്പ് മുഖേന അറിയിപ്പ് നല്‍കുന്നത്.

2019ല്‍ തെരഞ്ഞെടുപ്പിനുമുമ്ബ് ആദ്യ ഗഡു 2000 രൂപ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറി. തുടര്‍ന്നും രണ്ടും മൂന്നും ഗഡു ചില കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നു.

മൂന്ന് സെന്റ് സ്ഥലം കൃഷിചെയ്യാന്‍ വേണമെന്നതായിരുന്നു പണം ലഭിക്കാന്‍ നിശ്ചയിച്ച യോഗ്യത. ഇതനുസരിച്ച്‌ കരംകെട്ടിയ രസീത്, ആധാര്‍, റേഷന്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയും പരിശോധിച്ചാണ് കേന്ദ്ര കൃഷി മന്ത്രാലയം കര്‍ഷകരുടെ അക്കൗണ്ടുകളില്‍ തുക നിക്ഷേപിച്ചത്.

അപേക്ഷകര്‍ നല്‍കിയ രേഖകള്‍ സൂക്ഷ്മമായി പരിശോധിച്ചാണ് ഗുണഭോക്താവിനെ തെരഞ്ഞെടുത്തത്. അക്കൗണ്ടുകളിലെത്തിയ തുക കര്‍ഷകന്‍ ചെലവഴിച്ചുകഴിഞ്ഞപ്പോഴാണ് അര്‍ഹതയില്ലെന്ന നോട്ടീസ് ലഭിക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാഹുലിനോട് ഇടപെടുമ്ബോള്‍ വിദ്യാര്‍ത്ഥിനികള്‍ സൂക്ഷിക്കണം': വിവാദ പരാമര്‍ശവുമായി ജോയ്‌സ് ജോര്‍ജ്

രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച്‌ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി മുന്‍ എം.പി ജോയ്‌സ് ജോര്‍ജ്. രാഹുല്‍ ഗാന്ധി വിവാഹിതന്‍ അല്ലാത്തതിനാല്‍ അദ്ദേഹത്തോട് ഇടപെടുമ്ബോള്‍ വിദ്യാര്‍ത്ഥിനികള്‍ സൂക്ഷിക്കണം എന്ന സ്ത്രീ വിരുദ്ധ പരാമര്‍ശമാണ് ജോയ്‌സ് ജോര്‍ജ് നടത്തിയത്. പെണ്‍കുട്ടികള്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ വളഞ്ഞും കുനിഞ്ഞും നില്‍ക്കരുതെന്ന് ജോയ്‌സ് ജോര്‍ജ് പറഞ്ഞു.ജോയ്‌സ് ജോര്‍ജിന്റെ വാക്കുകള്‍:‘രാഹുല്‍ ഗാന്ധിയുടെ പരിപാടി, കോളേജില്‍ പോകും, പെണ്‍പിള്ളേര്‍ മാത്രമുള്ള കോളേജിലേ പോകൂ, അവിടെ ചെന്ന് പെണ്ണുങ്ങളെ വളഞ്ഞു […]

You May Like

Subscribe US Now