പിടിച്ച പാമ്ബിനെ കഴുത്തില്‍ചുറ്റി പ്രദര്‍ശിപ്പിക്കുന്നതിനിടയില്‍ കടിയേറ്റ്​ യുവാവ്​ മരിച്ചു

User
0 0
Read Time:1 Minute, 33 Second

മുംബൈ: ജനവാസമേഖലയില്‍നിന്ന്​ താന്‍ പിടിച്ച പാമ്ബിനെ ആളുകള്‍ക്കുമുമ്ബില്‍ പ്രദര്‍ശിപ്പിക്കുന്നതിനിടയില്‍ കടിയേറ്റ്​ യുവാവ്​ മരിച്ചു. താനെയിലെ മുംബ്രയില്‍ സഞ്​ജയ്​ നഗര്‍ പ്രദേശത്തുവെച്ച്‌​ പിടിച്ച പാമ്ബിനെ പ്രദര്‍ശിപ്പിക്കുന്നതിനിടയില്‍ കടിയേറ്റ്​​ 28കാരനായ മുഹമ്മദ്​ ഷെയ്​ഖ്​ ആണ്​ മരിച്ചത്​.

പാമ്ബിനെ പിടിച്ചശേഷം ആളുകള്‍ക്കുമുമ്ബില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു യുവാവ്​. അതിനിടയില്‍ പാമ്ബിനെ സ്വന്തം കഴുത്തില്‍ ചുറ്റി ഇയാള്‍ മാര്‍ക്കറ്റില്‍ ആളുകള്‍ക്കിടയിലൂടെ നടന്നു. ഈ സമയത്താണ്​ മുഹമ്മദ്​ ഷെയ്​ഖിനെ പാമ്ബ്​ കടിച്ചത്​. മൂന്നുതവണ ഇയാളെ പാമ്ബ്​ കടിച്ചതായി പൊലീസ്​ പറഞ്ഞു.

പ്രദര്‍ശനം തുടരുന്നതിനിടയില്‍ ഇയാളുടെ സുഹൃത്തുക്കള്‍ ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. അല്‍പസമയത്തിനുശേഷം അസ്വസ്​ഥത അനുഭവപ്പെട്ടു തുടങ്ങിയ യുവാവിനെ അടുത്തുള്ള ആ​ശുപത്രിയിലെത്തിച്ചെങ്കിലും അപ്പോ​േഴക്കും മരിച്ചിരുന്നു. മുംബ്ര പൊലീസ്​ അപകട മരണത്തിന്​ കേസെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സൈബര്‍ രംഗത്ത് കടുത്ത ഭീഷണി ; ചൈനയും റഷ്യയും ഒളിയുദ്ധത്തിലെന്ന് ജോ ബൈഡന്‍

വാഷിംഗ്ടണ്‍: അമേരിക്കയ്‌ക്കെതിരായ സൈബര്‍ ആക്രമണം വരും നാളുകളില്‍ വര്‍ദ്ധിക്കുമെന്ന മുന്നറിയിപ്പുമായി ജോ ബൈഡന്‍. ചൈനയും റഷ്യയും സൈബര്‍ ആക്രമണം തുടരുകയാണെന്നും കൂടുതല്‍ സാങ്കേതിക മേന്മ കൈവരിക്കുക മാത്രമാണ് പോംവഴിയെന്നും ബൈഡന്‍ വ്യക്തമാക്കി. ദേശീയ രഹസ്യാന്വേഷണ വിഭാഗം യോഗത്തിലാണ് ജോ ബൈഡന്‍ സൈബര്‍ ആക്രണത്തെ പരാമര്‍ശിച്ചത്. സൈബര്‍ ആക്രമണം ഇന്ന് ലോകയുദ്ധമായി മാറിയിരിക്കുന്നു. അമേരിക്ക സൈബര്‍ ഭീഷണിയിലാണ്. വലിയ തരത്തിലുള്ള നഷ്ടങ്ങള്‍ സൈബര്‍ ആക്രമത്തിലൂടെ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. റഷ്യയും ചൈനയും ഭരണകൂടത്തിന്റെ അറിവോടെ […]

You May Like

Subscribe US Now