പുതുച്ചേരിയില്‍ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തി ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ്​ പ്രചാരണം; ഗുരുതരമെന്ന്​ മ​ദ്രാസ്​ ഹൈകോടതി

User
0 0
Read Time:2 Minute, 59 Second

ചെന്നൈ: പുതുച്ചേരി നിയമസഭ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനായി ബി.ജെ.പി ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതായി ആരോപണം. വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുകയും വാട്​സ്​ആപ്​ നമ്ബര്‍ ശേഖരിച്ച്‌​ പ്രചാരണ സന്ദേശങ്ങള്‍ അയക്കുന്നതായും മദ്രാസ്​ ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട്​ നല്‍കണമെന്ന്​ മദ്രാസ്​ ഹൈകോടതി തെരഞ്ഞെടുപ്പ്​ കമീഷന്​ നിര്‍ദേശം നല്‍കി. ഇത്​ ഗുരുതര കുറ്റമാണെന്നും തെരഞ്ഞെടുപ്പ്​ കമീഷന്​ അന്വേഷണം സൈബര്‍ സെല്ലിന്​ കൈമാറി ഒഴിയാന്‍ സാധിക്കില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

പുതുച്ചേരി ഡി.വൈ.എഫ്​.ഐ യൂനിറ്റ്​ പ്രസിഡന്‍റ്​​ ആനന്ദാണ്​ മദ്രാസ്​ ഹൈകോടതിയില്‍ ഹരജി നല്‍കിയത്​. പ്രാദേശിക ബി.ജെ.പി നേതാക്കള്‍ ആധാറില്‍നിന്ന്​ ഫോണ്‍ നമ്ബര്‍ ശേഖരിക്കുകയും പിന്നീട്​ ഓരോ മണ്ഡലങ്ങളിലും ബൂത്ത്​ ലെവല്‍ വാട്​സ്​ആപ്​ ഗ്രൂപ്പുകള്‍ നിര്‍മിച്ചതായും ഹരജിയില്‍ പറയുന്നു. നിരവധി വാട്​സ്​ആപ്​ ​ഗ്രൂപ്പുകളാണ്​ ഇത്തരത്തില്‍ നിര്‍മിച്ചിരിക്കുന്നത്​. ബൂത്ത്​ അടിസ്​ഥാനത്തിലെ വോട്ടര്‍മാരെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം​. ഇതിലൂടെ നിയമസഭ മണ്ഡലങ്ങളുടെ സന്ദേശങ്ങളും പ്രചാരണങ്ങളു​ം പങ്ക​ുവെക്കുമെന്നും പരാതിക്കാരന്‍ പറയുന്നു.

വാട്​സ്​ആപ്​ ​ഗ്രൂപ്പുകളുടെ അഡ്​മിനുമായി ബന്ധ​െപ്പടാന്‍ ശ്രമിച്ചുവെന്നും അപ്പോള്‍ ബി.ജെ.പി പുത​ു​േച്ചരി യൂനിറ്റിന്‍റെ കീഴില്‍ മാത്രം വോട്ടര്‍മാരെ ഉള്‍പ്പെടുത്തി 953 വാട്​സ്​ആപ്​ ​ഗ്രൂപ്പുകളുണ്ടെന്ന ഞെട്ടിക്കുന്ന വിവരം ലഭിച്ചതായും പരാതിയില്‍ പറയുന്നു.

വാട്​സ്​ആപ്​ കൂടാതെ ബി.ജെ.പി നേതാക്കള്‍ വോട്ടര്‍മാരെ ഫോണ്‍ വിളിച്ചതായും പരാതിയില്‍ പറയുന്നു. പേര്​, വോട്ടിങ്​ ബൂത്ത്​, മണ്ഡലം തുടങ്ങിയ വിവരങ്ങള്‍ ഇത്തരത്തില്‍ ഫോണ്‍ വിളിച്ച്‌​ ആരാഞ്ഞതായും പരാതിയിലുണ്ട്​.

സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും ബി.ജെ.പി സ്​ഥാനാര്‍ഥികള്‍ ഇത്തരത്തില്‍ വോട്ട്​ അഭ്യര്‍ഥിക്കുന്നത്​ തടയണമെന്നുമാണ്​ പരാതിക്കാരന്‍റെ ആവശ്യം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ് രണ്ടാം തരംഗത്തിന് സാധ്യത; ജനിതകമാറ്റം വന്ന പുതിയ വകഭേദം കേരളത്തിലെ 11 ജില്ലകളില്‍ കണ്ടെത്തി

കോവിഡ്19 ന്റെ ജനിതകമാറ്റം വന്ന പുതിയ വകഭേദം കേരളത്തിലെ 11 ജില്ലകളില്‍ കണ്ടെത്തി. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് വൈറസ് സാംപിളുകള്‍ ശേഖരിച്ച്‌ അവയുടെ ജനിതക പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ പഠിക്കാന്‍ രൂപവത്കരിച്ച പത്ത് ദേശീയ ലബോറട്ടറികളുടെ കണ്‍സോര്‍ഷ്യമായ ‘ഇന്‍സാകോഗ് ആണ് ഇക്കാര്യം അറിയിച്ചത്. പുതിയൊരു രോഗവ്യാപനവും തരംഗവുമായി മാറാന്‍ സാധ്യതയുള്ളതാണ് എന്‍ 440 കെ എന്ന ഈ വകഭേദമെന്നാണ് വിലയിരുത്തല്‍. നേരത്തേ രോഗം വന്നവരിലും അല്ലാതെ പ്രതിരോധശേഷി കൈവരിച്ചവരിലും പുതിയ രോഗം ഉണ്ടായേക്കാം. കേരളത്തിലെ […]

You May Like

Subscribe US Now