പുലര്‍ച്ചെ മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടര്‍ തുറന്ന് തമിഴ്‌നാട്

User
0 0
Read Time:4 Minute, 24 Second

ഇടുക്കി : പുലര്‍ച്ചെ മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് തമിഴ്‌നാട്. ഇന്നു പുലര്‍ച്ചെ മൂന്നു മണിക്കാണ് രണ്ടു ഷട്ടറുകള്‍ കൂടി ഒരു മുന്നറിയിപ്പുമില്ലാതെ തമിഴ്‌നാട് തുറന്നത്.

ഇതോടെ മഞ്ചുമലയടക്കമുള്ള പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി.

നിലവില്‍ ഡാമിന്റെ 10 ഷട്ടറുകളും തുറന്നിരിക്കുകയാണ്. ഇന്നലെ രാത്രിയോടെ തുറന്നിരിക്കുന്ന എട്ട് ഷട്ടറുകള്‍ക്കൊപ്പം പുലര്‍ച്ചെ മൂന്നരയോടെ രണ്ട് ഷട്ടറുകള്‍ കൂടി തുറക്കുകയായിരുന്നു. മുന്നറിയിപ്പില്ലാതെയാണ് തമിഴ്നാട് ഷട്ടറുകള്‍ തുറന്നത്. 60 സെന്റീമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്.

പിന്നീട് ഇത് മുപ്പത് സെന്റീമീറ്ററായി കുറച്ചു. വലിയ തോതിലുള്ള ജലം യാതൊരു മുന്നറിയിപ്പുമില്ലാതെ ഒഴുക്കിയതോടെ താഴ്ന്ന സ്ഥലങ്ങളില്‍ വെള്ളം കയറി. ഒരു മുന്നറിയിപ്പുമില്ലാതെ അര്‍ദ്ധരാത്രിയില്‍ ഡാം തുറന്നതോടെ ആശങ്കയിലായത് വള്ളക്കടവ് നിവാസികളാണ്. സ്ഥലത്ത് നേരിയ സംഘര്‍ഷാവസ്ഥയും നിലനില്‍ക്കുന്നുണ്ട്.

കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് നാലാം തവണയാണ് മുന്നറിയിപ്പില്ലാതെ രാത്രി 10 മണിക്ക് ശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നുവിടുന്നത്. രണ്ട് ദിവസം മുമ്ബ് സമാനമായ രീതിയില്‍ രണ്ട് ഷട്ടറുകള്‍ തുറന്നിരുന്നു. ഇതില്‍ മന്ത്രിതലത്തില്‍ പ്രതിഷേധം അറിയിച്ചിട്ടും തമിഴ്‌നാട് അതു ഗൗനിക്കുന്നില്ല.

ഇന്നലെ രാവിലെ അണക്കെട്ടിലെ ഷട്ടറുകള്‍ പൂര്‍ണമായും അടച്ചിരുന്നു. എന്നാല്‍ ഇന്നലെ വൈകീട്ട് വീണ്ടും മഴ പെയ്യുകയും നീരൊഴുക്ക് കൂടുകയും ചെയ്ത സാഹചര്യത്തിലാണ് അണക്കെട്ടില്‍ നിന്ന് വെള്ളം പുറത്തേക്കൊഴുക്കുന്നത്. സെക്കന്റില്‍ 8000 ഘനയടി വെള്ളമാണ് മുല്ലപ്പെരിയാറില്‍ നിന്ന് പുറത്തേക്കൊഴുക്കിയത്. പിന്നീട് അത് 4206 ഘനയടിയായി കുറച്ചു.

നേരത്തെ മഴയ്ക്ക് നേരിയ കുറവുവന്നപ്പോള്‍ തുറന്ന ഷട്ടറുകള്‍ തമിഴ്‌നാട് അടച്ചത് ഡാമിലെ ജലനിരപ്പ് 142 അടിയില്‍ താഴാതിരിക്കാനായിരുന്നു. തമിഴ്‌നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവും കുറച്ചിരുന്നു. എന്നാല്‍ വൈകിട്ട് മഴ ശക്തി പ്രാപിച്ചതോടെ വലിയതോതില്‍ നീരോഴുക്കുണ്ടായി.

വേണമെങ്കില്‍ ഇതു മുന്നില്‍ കണ്ട് ജലനിരപ്പ് താഴ്ത്താന്‍ തമിഴ്‌നാടിന് കഴിയുമായിരുന്നു. പകല്‍ സമയം കൂടുതല്‍ വെള്ളം ഒഴുക്കി കളഞ്ഞിരുന്നെങ്കില്‍ ഈ സ്ഥിതിയുണ്ടാവില്ലായിരുന്നു. എന്നാല്‍ ജലനിരപ്പ് 142 അടിയില്‍ താഴാതെ നിര്‍ത്തുക എന്നതാണ് തമിഴ്‌നാടിന്റെ തന്ത്രം. ഇതിനു കേരളത്തിലെ ചിലരുടെ പിന്തുണയുമുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.

The post പുലര്‍ച്ചെ മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടര്‍ തുറന്ന് തമിഴ്‌നാട്; താഴ് വാരത്ത് ആശങ്ക ! താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി. മുന്നറിയിപ്പില്ലാതെ രാത്രി 10നു ശേഷം തമിഴ്‌നാട് ഡാം തുറക്കുന്നത് ഒരുമാസത്തിനിടെ നാലാം തവണ ! മഴ കുറയുമ്ബോള്‍ ഷട്ടര്‍ താഴ്ത്തി ജലനിരപ്പ് 142 അടിയായി നിലനിര്‍ത്തുന്നത് തമിഴ്‌നാടിന്റെ തന്ത്രം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

'ജന്മദിനത്തിന് വിളിക്കാമെന്ന് പറഞ്ഞിരുന്നതാണ്'; ജലന്ധര്‍ രൂപതയിലെ കന്യാസ്ത്രീയുടെ ആത്മഹത്യയില്‍ ദൂരൂഹത ആരോപിച്ച്‌ കുടുംബം

പഞ്ചാബിലെ ജലന്ധര്‍ രൂപതയ്ക്ക് കീഴിലുള്ള കോണ്‍വെന്റില്‍ ചേര്‍ത്തല സ്വദേശിനിയായ കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം. അര്‍ത്തുങ്കല്‍ കാക്കിരിയില്‍ ജോണ്‍ ഔസേഫിന്റെ മകളായ മേരിമേഴ്‌സിയുടെ (31) മരണം ആത്മഹത്യയല്ലെന്ന ഉറച്ച വിശ്വാസത്തിലാണ് കുടുംബം. മകള്‍ക്ക് ആത്മഹത്യചെയ്യേണ്ട സാഹചര്യമില്ലെന്നും മരണത്തില്‍ സംശയമുണ്ടെന്നും ആരോപിച്ച്‌ പിതാവ് ജോണ്‍ ഔസേഫ് ആലപ്പുഴ കളക്ടര്‍ക്ക് പരാതിനല്‍കി. മകള്‍ ആത്മഹത്യ ചെയ്തതായി ചൊവ്വാഴ്ചയാണ് സഭാധികൃതര്‍ കുടുംബത്തെ അറിയിച്ചത് എന്നാല്‍ അവസാനമായി വീട്ടിലേക്കുവിളിച്ചപ്പോഴും മകള്‍ […]

You May Like

Subscribe US Now