പെഗസസ്​ ഫോണ്‍ ചോര്‍ത്തല്‍; കേന്ദ്രസര്‍ക്കാറിനോട്​ ഒറ്റ ചോദ്യവുമായി പി. ചിദംബരം

User
0 0
Read Time:2 Minute, 19 Second

ന്യൂഡല്‍ഹി: പെഗസസ്​ ​ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ്​ നേതാവ്​ പി. ചിദംബരം. ഇ​സ്രായേലി സ്​ഥാപനമായ എന്‍.എസ്​.ഒയുടെ ഉപഭോക്താവാണോയെന്ന്​ ഉത്തരം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ബ​ുദ്ധിമുട്ടുന്നത്​ എന്തിനെന്നായിരുന്നു മുന്‍ കേന്ദ്രമന്ത്രിയുടെ ചോദ്യം.

40 സര്‍ക്കാറുകളും 60 ഏജന്‍സികളും എന്‍.എസ്​.ഒ ഗ്രൂപ്പിന്‍റെ ഉപഭോക്താക്കളാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്‍റിന്‍റെ ഇരുസഭകള്‍ക്ക്​ അകത്തും പുറത്തും പെഗസസ്​ വിഷയം കത്തിപ്പടരുന്നതിനിടെയാണ്​ ചിദംബരത്തിന്‍റെ ചോദ്യം.

‘ലളിതമായ ഒരു ചോദ്യം: ഈ 40ല്‍ ഇന്ത്യ ഗവണ്‍മെന്‍റ്​ ഉള്‍പ്പെടുമോ? ലളിതമായ ഒരു ചോദ്യത്തിന്​ ഉത്തരം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇത്രയും ബുദ്ധിമുട്ടുന്നത്​ എന്തിന്​?’ -പി. ചിദംബരം ചോദിച്ചു.

സാമൂഹിക പ്രവര്‍ത്തകര്‍, രാഷ്​ട്രീയക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, ആക്​ടിവിസ്​റ്റുകള്‍, മന്ത്രിമാര്‍ ഉള്‍പ്പെടെ 300ഓളം പേരുടെ ഫോണ്‍ ചോര്‍ത്തിയെന്ന്​ അന്തരാഷ്​ട്ര മാധ്യമങ്ങള​ുടെ കൂട്ടായ്​മ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇസ്രായേലി കമ്ബനിയായ എന്‍.എസ്​.ഒ പെഗസസ്​ ചാര സോഫ്​റ്റ്​വെയര്‍ ഉപയോഗിച്ചായിരുന്നു സൈബര്‍ ആക്രമണം.

കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി, ​േകന്ദ്രമന്ത്രിമാരായ പ്രഹ്ലാദ്​ സിങ് പ​േട്ടല്‍, അശ്വിനി വൈഷ്​ണവ്​, ബിസിനസുകാരനായ അനില്‍ അംബാനി, മുന്‍ സി.ബി.​െഎ മേധാവി, 40ഓളം മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി ഫോണ്‍ ചോര്‍ത്തല്‍ പട്ടികയില്‍ ഉള്‍പ്പെടും. അതേസമയം ഫോണ്‍ ചോര്‍ത്തല്‍ ആരോപണം കേന്ദ്രസര്‍ക്കാര്‍ നിഷേധിക്കുകയായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്: സെക്രട്ടേറിയറ്റിന് മുന്നില്‍ 16 മുസ്ലീം സംഘടനകളുടെ പ്രതിഷേധം

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ ഇന്ന് മുസ്ലീം സംഘടനകളുടെ പ്രതിഷേധം. സച്ചാര്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ മുസ്ലീം സംഘടനാ നേതാക്കള്‍ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തും. കേരളത്തിലെ 16 മുസ്ലീം സംഘടനകള്‍ ഉള്‍കൊള്ളുന്ന സച്ചാര്‍ സംരക്ഷണ സമിതിയുടെ ചെയര്‍മാന്‍ സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് ധര്‍ണ. പിന്നാക്ക വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന തീരുമാനം റദ്ദാക്കണമെന്നാണ് പ്രധാന ആവശ്യം. 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതിവിധിക്കെതിരെ അപ്പീല്‍ […]

You May Like

Subscribe US Now