പെഗാസസ്; പാര്‍ലമെന്റിന്റെ ഇരുസഭകളിലും അടിയന്തര പ്രമേയ നോട്ടീസ്

User
0 0
Read Time:1 Minute, 21 Second

ന്യൂഡല്‍ഹി: പെഗാസസ് വിവാദത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധിയും രാജ്യസഭയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എളമരം കരീം, കെ.സി. വേണുഗോപാല്‍, വി. ശിവദാസന്‍ എന്നിവരുമാണ് നോട്ടീസ് നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സാന്നിധ്യത്തില്‍ പെഗാസസ് വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. പെഗസസ് വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ തീരുമാനിച്ച യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ കൂടാതെ ഡി.എം.കെ, എന്‍.സി.പി, ബി.എസ്.പി, നാഷനല്‍ കോണ്‍ഫറന്‍സ്, സി.പി.എം, കേരള കോണ്‍ഗ്രസ്, ആര്‍.എസ്.പി, മുസ്‌ലിം ലീഗ് നേതാക്കള്‍ പങ്കെടുത്തിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

'സുപ്രിം കോടതി വിധി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടി, ശിവന്‍കുട്ടി രാജിവെക്കണം' വി.ഡി സതീശന്‍

നിയമസഭാ കയ്യാങ്കളിക്കേസില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള ആറു പ്രതികള്‍ വിചാരണ നേരിടണമെന്ന സുപ്രിംകോടതി വിധി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയെന്ന് പ്രതിപക്ഷം. നിയമസഭയിലെ അക്രമങ്ങളില്‍ ജനപ്രതിനിധികള്‍ക്ക് നിയമപരിരക്ഷ നല്‍കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്‍റെ ആവശ്യം തള്ളിയത്. സുപ്രിം കോടതി അന്തിമവിധി കല്‍പിച്ച സാഹചര്യത്തില്‍ മന്ത്രി ശിവന്‍കുട്ടി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അഭിപ്രായപ്പെട്ടു. നിയസഭ തല്ലിതകര്‍ക്കാന്‍ നേതൃത്വം കൊടുത്തശിവന്‍കുട്ടിയെപോലെയൊരാള്‍ മന്ത്രിസഭയില്‍ ഭൂഷണമല്ലെന്നും അദ്ദേഹം തുറന്നടിച്ചു. […]

You May Like

Subscribe US Now