പ്രക്ഷോഭം അടിച്ചമര്‍ത്തുന്നത്​ അവസാനിപ്പിക്കണം; രാഷ്​ട്രപതിക്ക്​ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ കത്ത്​

User
0 0
Read Time:1 Minute, 43 Second

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന കേന്ദ്ര നടപടിക്കെതിരെ രാഷ്​ട്രപതിക്ക്​ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ കത്ത്​. പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന കേന്ദ്ര നിലപാട്​ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടാണ്​ കത്ത്​.

കള്ളകേസുകള്‍ ചുമത്തി നൂറിലധികം നിരപരാധികളായ കര്‍ഷകരെ കേന്ദ്രം ജയിലില്‍ അടച്ചു. ഇവര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിച്ച്‌​ ഉടന്‍ വിട്ടയക്കണം. കര്‍ഷക നേതാക്കള്‍ക്കെതിരെ പൊലീസും മറ്റു കേ​ന്ദ്ര ഏജന്‍സികളും നോട്ടീസ്​ അയക്കുന്നതും അന്വേഷണം പ്രഖ്യപിക്കുന്നതും നിര്‍ത്തണം -കര്‍ഷക സംഘടന രാഷ്​ട്രപതി രാംനാഥ്​ കോവിന്ദിന്​ അയച്ച കത്തില്‍ പറയുന്നു.

സംയുക്ത കിസാന്‍ മോര്‍ച്ചയെ കൂടാതെ താലൂക്ക്​ -ജില്ല അടിസ്​ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി കര്‍ഷക സംഘടനകളും രാഷ്​ട്രപതിക്ക്​ നിവേദനം സമര്‍പ്പിക്കും. കര്‍ഷക സമരത്തോടനുബന്ധിച്ച്‌​ ടൂള്‍ കിറ്റ്​ കേസില്‍ അസ്റ്റിലായ യുവ പരിസ്​ഥിതി പ്രവര്‍ത്തക ദിശ രവിക്ക്​ ജാമ്യം അനുവദിച്ചതിനെ മോര്‍ച്ച സ്വാഗതം ചെയ്യുകയും ചെയ്​തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കെ.എം. ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസ്: ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നും വ​ഫ​യും കോ​ട​തി​യി​ല്‍ സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സി​റാ​ജ് ദി​ന​പ​ത്രം തി​രു​വ​ന​ന്ത​പു​രം യൂ​നി​റ്റ് ചീ​ഫാ​യി​രു​ന്ന കെ.​എം. ബ​ഷീ​റി​നെ വാ​ഹ​ന​മി​ടി​പ്പി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ദൃ​ശ്യ​ങ്ങ​ളട​ങ്ങി​യ ര​ണ്ട് ഡീ​വീ​ഡി​ക​ളു​ടെ ആ​ധി​കാ​രി​ക​ത​യി​ലും കൃ​ത്യ​ത​യി​ലും വി​ചാ​ര​ണ വേ​ള​യി​ല്‍ ആ​ക്ഷേ​പ​മു​ന്ന​യി​ക്കി​ല്ലെ​ന്ന് പ്ര​തി​ക​ളാ​യ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നും വ​ഫ​യും കോ​ട​തി​യി​ല്‍ സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍പ്പി​ച്ചു. ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​ട്ട് അ​നീ​സ​യു​ടെ നി​ര്‍ദേ​ശ​പ്ര​കാ​ര​മാ​ണ് പ്ര​തി​ക​ള്‍ സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍പ്പി​ച്ച​ത്. ഡി.​വി.​ആ​ര്‍ ദൃ​ശ്യ​ങ്ങ​ള്‍ കോ​ട​തി​യി​ല്‍ പ്ര​ദ​ര്‍ശി​പ്പി​ച്ച്‌ പ​ക​ര്‍പ്പെ​ടു​ക്കാ​ന്‍ ഡി​വൈ​സ് സ​ഹി​തം ഹൈ​ടെ​ക് സെ​ല്‍ എ​സ്.​പി​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ക്രൈം​ബ്രാ​ഞ്ച് എ​സ്.​പി ഷാ​ന​വാ​സും ഹാ​ജ​രാ​കാ​ന്‍ കോ​ട​തി […]

You May Like

Subscribe US Now