പ്രക്ഷോഭ സ്​ഥലത്ത്​ കര്‍ഷകര്‍ ദീപാവലി ആഘോഷിക്കും : രാകേഷ്​ ടികായത്ത്​

User
0 0
Read Time:2 Minute, 4 Second

ആഗ്ര: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കമെന്ന തങ്ങളുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ മുഖവിലക്കെടുക്കാത്ത സാഹചര്യത്തില്‍ ഡല്‍ഹി അതിര്‍ത്തിയിലെ പ്രക്ഷോഭ വേദികളില്‍ ​ ദീപാവലി ആഘോഷിക്കുമെന്ന്​ കര്‍ഷക സംഘടനകള്‍. ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ്​ രാകേഷ്​ ടികായത്ത്​ അറിയിച്ചതാണ്​ ഇക്കാര്യം.

കര്‍ഷക സമരം തുടരുമെന്നും സര്‍ക്കാറിന്‍റെ വഴിയില്‍ തങ്ങള്‍ തടസമൊന്നും സൃഷ്​ടിക്കില്ലെന്നും ടികായത്ത്​ വ്യക്തമാക്കി .ചര്‍ച്ചകളിലൂടെ സമരം അവസാനിപ്പിക്കാന്‍ കര്‍ഷകര്‍ തയാറാണ്​. എന്നാല്‍ കേന്ദ്രം ഇതിന്​ തയാറാകുന്നില്ല. യഥാര്‍ഥത്തില്‍ കേന്ദ്രസര്‍ക്കാറാണ്​ വഴി തടയുന്നതെന്നും ടികായത്ത്​ ചൂണ്ടിക്കാട്ടി .

“ഉരുളകിഴങ്ങ്​, ബജ്​റ കര്‍ഷകര്‍ക്ക്​ അടിസ്​ഥാന താങ്ങുവില ലഭിക്കുന്നില്ല. അതിനാല്‍ ഈ കര്‍ഷകര്‍ വളരെയധികം മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നു. കര്‍ഷകരെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നു . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഇരുണ്ട സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി നടപ്പാക്കുന്ന കരിനിയമമാണിതെന്നും അദ്ദേഹം ആരോപിച്ചു .

ആഗ്രയിലെ ജഗദീഷ്​പുര പൊലീസ്​ സ്​റ്റേഷനില്‍ കസ്റ്റഡിയില്‍ മരിച്ച ശുചീകരണ തൊഴിലാളി അരുണ്‍ വാല്‍മീകിയുടെ വീട്​ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മരിച്ചയാളുടെ കുടുംബത്തിന്​ 45 ലക്ഷം രൂപ ധനസഹായം നല്‍കണമെന്ന്​ അ​േദ്ദഹം ആവശ്യപ്പെട്ടു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ദത്ത് വിവാദം; ഷിജുഖാനെ ന്യായികരിച്ച്‌ ആനാവൂര്‍ നാഗപ്പന്‍

അനുപമയുടെ കുഞ്ഞിനെ ദത്തു നല്‍കിയ സംഭവത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന്‍ നിയമപ്രകാരമാണ് കാര്യങ്ങള്‍ ചെയ്തതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. എല്ലാ കാര്യങ്ങളും വെളിപ്പെടുത്താന്‍ ഷിജു ഖാന് കഴിയില്ല. ഈ പരിമിതി മുന്‍നിര്‍ത്തിയാണ് ഷിജു ഖാനെ വേട്ടയാടുന്നത്. കുഞ്ഞിന്‍റെ വിവരങ്ങള്‍ പത്രത്തിലടക്കം നല്‍കിയിരുന്നു. നടപടി ക്രമങ്ങള്‍ എല്ലാം പാലിച്ചാണ് കാര്യങ്ങള്‍ ചെയ്തത്. ദത്ത് നടപടികള്‍ ഏഴ് മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. അതുവരെ ശിശു ക്ഷേമ സമിതിക്ക് […]

You May Like

Subscribe US Now