പ്രതിഷേധത്തിന്റെ മറവില്‍ കലാപം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി; പബ്ലിക് ഓര്‍ഡര്‍ ബില്‍ പാസാക്കി ഹരിയാന സര്‍ക്കാര്‍

User
0 0
Read Time:2 Minute, 3 Second

ചണ്ഡിഗഡ്: പ്രതിഷേധത്തിന്റെ പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ഹരിയാന സര്‍ക്കാര്‍. പ്രതിഷേധങ്ങളെ കൂട്ടുപിടിച്ച്‌ കലാപം സൃഷ്ടിച്ച്‌ പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഹരിയാന സര്‍ക്കാര്‍ നിയമം പാസാക്കി. ഹരിയാന നിയമസഭയില്‍ ശബ്ദവോട്ടോടെയാണ് പബ്ലിക് ഓര്‍ഡര്‍ ബില്ല് 2021 പാസാക്കിയത്.

ഹരിയാനയിലെ 2.5 കോടി ജനങ്ങള്‍ക്കും സംസ്ഥാനത്തിന് മേല്‍ അവകാശമുണ്ടെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ് അത് സംരക്ഷിക്കേണ്ടതെന്നും മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ വ്യക്തമാക്കി. നേരത്തെ തന്നെ പാസാക്കേണ്ടിയിരുന്ന നിയമമായിരുന്നു ഇത്. സംസ്ഥാനത്തെ സ്വത്തുവകകളെല്ലാം സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. പൊതുമുതല്‍ നശിപ്പിച്ചതു കൊണ്ടു ആര്‍ക്കും ഒരു നേട്ടവും ലഭിക്കില്ല. സാധനങ്ങള്‍ നശിപ്പിക്കുന്നതിലൂടെ സാമ്ബത്തിക നഷ്ടം മാത്രമാണ് ഉണ്ടാകുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു ജനാധിപത്യ രാജ്യത്തില്‍ സമാധാനപരമായി സംസാരിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശങ്ങള്‍ എല്ലാ പൗരന്മാര്‍ക്കും ഉണ്ട്. എന്നാല്‍ പൊതുസ്വത്ത് നശിപ്പിക്കാനുള്ള അവകാശം ആര്‍ക്കും ഇല്ല. പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍ നിന്നും തന്നെ നഷ്ടരിഹാരം ഈടാക്കുന്നതാണ് ബില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ശബരിമല: കടകംപള്ളിയുടെ മാപ്പപേക്ഷയില്‍ ആത്​മാര്‍ഥതയില്ലെന്ന്​ ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ശബരിമല പ്രശ്​നത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ മാപ്പപേക്ഷയില്‍ ആത്​മാര്‍ഥതയില്ലെന്ന് മുന്‍ മുഖ്യമന്ത്രി​ ​ഉമ്മന്‍ചാണ്ടി. ശബരിമല പ്രശ്​നത്തില്‍ ശക്​തമായ നിലപാടെടുത്തത്​ യു.ഡി.എഫാണ്​. പാര്‍ലമെന്‍റിലും നിയമസഭയിലും യു.ഡി.എഫ്​ ശബരിമലക്കായി പോരാടിയെന്നും ഉമ്മന്‍ചാണ്ടിപറഞ്ഞു. വിശ്വാസികള്‍ക്കെതിരെ സത്യവാങ്​മൂലം നല്‍കിയത്​ എല്‍.ഡി.എഫ്​ സര്‍ക്കാറാണ്​. സത്യവാങ്​മൂലത്തെ കുറിച്ച്‌​ എല്‍.ഡി.എഫ്​ നിശബ്​ദത പാലിക്കുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സ്​ത്രീകളെ ചാക്കില്‍കെട്ടി ശബരിമലയിലെത്തിച്ചത്​ ആരാണെന്നായിരുന്നു ശബരിമല സംബന്ധിച്ച്‌​ യു.ഡി.എഫ്​ കണ്‍വീനര്‍ എം.എം ഹസന്‍റെ ചോദ്യം. യു.ഡി.എഫ്​ അധികാരത്തിലെത്തിയാല്‍ 100 ദിവസം […]

You May Like

Subscribe US Now