പ്രധാനമന്ത്രിക്കെതിരായ വിമര്‍ശനം രാജ്യദ്രോഹമല്ലെന്ന്​ സുപ്രീംകോടതി; വിനോദ്​ ദുവക്കെതിരായ കേസ്​ റദ്ദാക്കി

User
0 0
Read Time:2 Minute, 53 Second

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ വിനോദ്​ ദുവക്കെതിരായ രാജ്യദ്രോഹക്കേസ്​ സുപ്രീംകോടതി റദ്ദാക്കി. പ്രധാനമന്ത്രിക്കെതിരായ വിമര്‍ശനം രാജ്യദ്രോഹമായി കണക്കാക്കാന്‍ സാധിക്കില്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക്​ രാജ്യദ്രോഹ​േകസില്‍നിന്ന്​ സംരക്ഷണം വേണമെന്നും കോടതി നിരീക്ഷിച്ചു.

1962ലെ ഉത്തരവ്​ പ്രകാരം മാധ്യമപ്രവര്‍ത്തകര്‍ ഇത്തരം വകുപ്പുകളില്‍ സംരക്ഷിക്ക​െപ്പടുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയുടെ കേദാര്‍ സിങ്​ കേസിലെ വിധി ഉദ്ധരിച്ചുകൊണ്ടായിരുന്നു നിര്‍ദേശം.

ജസ്റ്റിസ്​ യു.യു. ലളിത്​, വിനീത്​ ശരണ്‍ എന്നിവരുടെ ബെഞ്ചാണ്​ വിധി പറഞ്ഞത്​. 2020ലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാറിനെയും അപമാനിച്ചുവെന്ന ബി.ജെ.പി നേതാവിന്‍റെ പരാതിയില്‍​ ഹിമാചല്‍ പ്രദേശ്​ പൊലീസ്​ ദുവക്കെതിരെ കേസെടുക്കുകയായിരുന്നു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍, പൊതുശല്യം, അപകീര്‍ത്തികരമായ കാര്യങ്ങള്‍ അച്ചടിക്കല്‍, തെറ്റിദ്ധാരണ പരത്തുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ്​ എഫ്​.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്​തിരുന്നത്​. പിന്നീട്​ രാജ്യദ്രോഹക്കുറ്റവും ചുമത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും കേന്ദ്രസര്‍ക്കാറിനെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചുവെന്നായിരുന്നു ബി.ജെ.പി നേതാവ്​ അജയ്​ ശ്യാമിന്‍റെ പരാതി. മോദി വോട്ട്​ നേടുന്നതിനായി മരണങ്ങളും ഭീകരാക്രമണങ്ങളും ഉപയോഗിച്ചെന്ന്​ ദുവെ പറഞ്ഞതായി പരാതിയില്‍ പറയുന്നു.

എഫ്​.ഐ.ആറിനെതിരെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എഫ്​.ഐ.ആര്‍ റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ടായിരുന്നു ഹരജി.

അതേസമയം, കേസ് പരിഗണിക്കുന്നതിനിടെ, ഒരു ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള പാനല്‍ അനുമതി നല്‍കിയില്ലെങ്കില്‍ 10 വര്‍ഷത്തെ പരിചയമുള്ള ഒരു മാധ്യമപ്രവര്‍ത്തകനെതിരെ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന ദുവയുടെ ആവശ്യം സുപ്രീം കോടതി നിരസിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംസ്ഥാന ബോര്‍ഡിലെ വിദ്യാര്‍ത്ഥികളോട് വിവേചനം പാടില്ല; പ്ലസ്ടു പരീക്ഷ റദ്ദാക്കണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: പ്ലസ് ടു പരീക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി 23 സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചു. സംസ്ഥാന ബോര്‍ഡുകളുടെ പരീക്ഷയ്ക്ക് എതിരായാണ് ഹര്‍ജി.സിബിഎസ്‌ഇ വിദ്യാര്‍ത്ഥികള്‍ക്കും, സംസ്ഥാന ബോര്‍ഡിലെ വിദ്യാര്‍ത്ഥികള്‍ക്കും വ്യത്യസ്തത നയം പാടില്ല. സംസ്ഥാന ബോര്‍ഡുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളോട് വിവേചനം പാടില്ലെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കേരളം ഉള്‍പ്പടെ ചില സംസ്ഥാനങ്ങള്‍ പ്ലസ് ടു പരീക്ഷ നടത്തി. എന്നാല്‍ മറ്റ് പല സംസ്ഥാനങ്ങളും പരീക്ഷ നടത്തിയിട്ടില്ല. ഓരോ സംസ്ഥാനത്തിനും വ്യത്യസ്ത നിലപാട് പാടില്ലെന്നാണ് […]

Subscribe US Now