പ്രധാനമന്ത്രി ഡെല്‍ഹി എയിംസ് ആശുപത്രിലെത്തി കൊവാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു

User
0 0
Read Time:1 Minute, 13 Second

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഡെല്‍ഹി എയിംസ് ആശുപത്രിലെത്തി രണ്ടാം ഡോസ് കോവിഡ് വാക്‌സീന്‍ സ്വീകരിച്ചു. മാര്‍ച് ഒന്നിനായിരുന്നു നരേന്ദ്രമോദി കൊവാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. രണ്ടാം ഡോസ് കോവിഡ് വാക്‌സീന്‍ സ്വീകരിച്ച വിവരം പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

ഇതിനിടെ രാജ്യത്ത് ആദ്യമായി ബുധനാഴ്ച ഒരു ലക്ഷത്തി പതിനയ്യായിരം കോവിഡ് കേസുകള്‍ റിപോര്‍ട് ചെയ്തു.

അതേസമയം, കോവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി വ്യാഴാഴ്ച വൈകിട്ട് 6.30 ന് മുഖ്യമന്ത്രിമാരുമായി ചര്‍ച നടത്തും. വാക്‌സിന്‍ വിതരണം സംബന്ധിച്ചും യോഗത്തില്‍ ചര്‍ച നടക്കും. ഞായറാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം കോവിഡ് സാഹചര്യം വിലയിരുത്തിയിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ചായപ്പൊടി കയറ്റിവന്ന ലോറി നാടുകാണി ചുരത്തില്‍ വച്ച്‌ അടി താഴ്ചയിലേക്കു മറിഞ്ഞു; ഡ്രൈവറെ കാണാനില്ല

നിലമ്ബൂര്‍: നാടുകാണി ചുരത്തില്‍ വച്ച്‌ ചായപ്പൊടി കയറ്റിവന്ന വന്ന ലോറി താഴ്ചയിലേക്ക് മറിഞ്ഞു. തമിഴ്നാട്ടില്‍ നിന്നു ചായപ്പൊടിയുമായി എറണാകുളത്തേക്കു പുറപ്പെട്ട ചരക്കു ലോറിയാണ് അപകടത്തില്‍ പെട്ടത്. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. 40 അടി താഴ്ചയിലേക്കു മറിഞ്ഞ ലോറിയുടെ ഡ്രൈവറെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഡ്രൈവര്‍ ലോറിയുടെ അടിയില്‍ കുടുങ്ങിയിട്ടുണ്ടാകുമെന്നാണ് സംശയം. ഇയാള്‍ സംഭവ സ്ഥലത്തു നിന്നു രക്ഷപെട്ടതാണോ എന്നും അന്വേഷിക്കുന്നുണ്ട്. കേരള അതിര്‍ത്തിയിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്ബ് ദേവാല പൊലീസ് […]

You May Like

Subscribe US Now