‘പ്രധാനമന്ത്രി തോളില്‍ തട്ടി പറഞ്ഞു, ‘യു ആര്‍ ഡൂയിങ് എ ഗ്രേറ്റ്‌ ജോബ്’; സ്വപനതുല്യമായ നിമിഷമെന്ന് കൃഷ്‌ണകുമാര്‍

User
0 0
Read Time:4 Minute, 43 Second

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടാന്‍ ലഭിച്ച അവസരത്തിന് നന്ദി പറഞ്ഞ് നടനും തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ കൃഷ്ണകുമാര്‍. ജീവിതത്തില്‍ എന്നും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ഒരിക്കലും മറക്കാനാകാത്ത ദിവസമായിട്ടാണ് കൃഷ്ണകുമാര്‍ മോദിയെ കണ്ട നിമിഷത്തെ വിശേഷിപ്പിക്കുന്നത്. സ്വപ്നതുല്യമെന്ന് കൃഷ്ണകുമാര്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂര്‍ണരൂപം…………………….

ഒരോ നിമിഷവും ജീവിതത്തില്‍ വലുതാണ്.. എല്ലാ ദിവസവും വളരെ നല്ലതുമാണ്.. എന്നാല്‍ ചില ദിവസങ്ങള്‍ക്കു ഒരു പ്രത്യേകത ഉണ്ടാവും.. നമുക്ക് മറക്കാനാവാത്തതും, എന്നും ഓര്‍ക്കാന്‍ ഇഷ്ടപെടുന്നതും ആകും. അതായിരുന്നു ഇന്നലെ. ഏപ്രില്‍ 2, വെള്ളിയാഴ്ച. എന്റെ മനസ്സിലെ അടങ്ങാത്ത ആഗ്രഹമോ, വലിയതുറയിലെ മത്സ്യത്തൊഴിലാളി സഹോദരങ്ങളുടെ പതിറ്റാണ്ടുകളായ പ്രാര്‍ത്ഥനയുടെ ഫലമോ…? അറിയില്ല.

പ്രധാനമന്ത്രി മോഡിയെ കാണണമെന്നും അദ്ദേഹത്തോടൊപ്പം ഫോട്ടോ എടുക്കണമെന്നും വലിയ ആഗ്രഹമായിരുന്നു, സ്വപ്നമായിരുന്നു. അങ്ങനെ ഇരിക്കെ ബിജെപി സ്ഥനാര്‍ത്തിയായി. ഇതിനിടെ വലിയതുറ തുറമുഖ സംരക്ഷണ വികസന സമിതിക്കാര്‍ ചര്‍ച്ചക്ക് വിളിച്ചു. അവരുടെ ചിരകാല ആവശ്യമായ ഹാര്‍ബര്‍ നിര്‍മ്മിക്കുന്നതിന്റെ ആവശ്യക്കാതെ കുറിച്ച്‌ എന്നെ ധരിപ്പിക്കാനും, പ്രധാനമന്ത്രി വരുമ്ബോള്‍ ഒരു നിവേദനം കൊടുക്കാനുമായി. എന്റെ മനസ്സില്‍ ഇത് നടത്തണമെന്നും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുമായി സംസാരിക്കാന്‍ അവസരം ലഭിച്ചു, കാര്യങ്ങള്‍ അവതരിപ്പിച്ചു.

ഇതിനിടെ ഈ സംഘടനയുടെ അംഗങ്ങളും വലിയതുറ നിവാസികളുമായ ശ്രി സേവിയര്‍ ഡിക്രൂസ്, ശ്രി വീനസ്, ശ്രീ ബ്രൂണോ, ശ്രീ പ്രേംകുമാര്‍ എന്നിവരുമായി നല്ല സൗഹൃദവുമായി. ഇന്നലെ പ്രധാനമന്ത്രി വന്നു. നിവേദനവുമായി സ്റ്റേജില്‍ കാത്തിരുന്നു. പെട്ടെന്ന് നിവേദനം കൊടുക്കുവാനുള്ള അന്നൗന്‍സ്മെന്റ് വന്നു. നടന്നു പ്രധാനമന്ത്രിയുടെ അടുത്തേക്ക് ചെന്നു. നിവേദനം വാങ്ങുന്നതിനിടെ അപ്രതീക്ഷിതമായി ചിരിച്ചുകൊണ്ട് തോളില്‍ തട്ടിക്കൊണ്ടു സ്നേഹത്തോടെ അദ്ദേഹം ഇംഗ്ലീഷില്‍ ചോദിച്ചു, ‘ഞാന്‍ എന്ത് ചെയ്തു സഹായിക്കണം?’ മറുപടിയായി ഞാന്‍ പറഞ്ഞു ‘ഇതൊന്നു നടത്തി തരണം ‘… നന്ദി പറഞ്ഞു ഇരിപ്പിടത്തിലേക്ക് ഞാന്‍ പോയി.

തുടര്‍ന്ന് അദ്ദേഹത്തിന്റെ പ്രസംഗം കഴിഞ്ഞു മടങ്ങാന്‍ നേരം അത്ഭുതമെന്നോണം വീണ്ടും സ്നേഹത്തോടെ തോളില്‍ തട്ടി അദ്ദേഹം പറഞ്ഞു.. ‘യു ആര്‍ ഡൂയിങ് എ ഗ്രേറ്റ്‌ ജോബ്..’ സ്വപനതുല്യമായ ഒരു നിമിഷം, നന്ദി.. ഇന്നെന്റെ മനസ്സില്‍ ഒരു കാര്യം മാത്രം. തീരദേശ സഹോദരങ്ങളുടെ ചിരകാല സ്വപ്നമായ ഹാര്‍ബര്‍ നടന്നു കാണണം. അതിന്റെ ഉദ്‌ഘാടനത്തിനും പ്രധാനമന്തി ശ്രി നരേന്ദ്രമോഡി ഉണ്ടാവണം.. സ്റ്റേജില്‍ എനിക്കും ഇടമുണ്ടാവണം. സ്വപ്നങ്ങള്‍ക്ക് ചിറകുവെച്ചു തുടങ്ങി. ആത്മാര്‍ത്ഥമായി മനസ്സില്‍ ആഗ്രഹിച്ചാല്‍ പ്രകൃതി നിങ്ങള്‍ക്കായി എല്ലാം ഒരുക്കിത്തരും, എത്ര വലിയ കാര്യവും എന്ന പൗലോ കൊയ്‌ലോയുടെ വാക്കുകള്‍ ഓര്‍ത്തു പോയി… ദൈവത്തിനു നന്ദി.. എന്റെ മത്സ്യത്തൊഴിലാളി സഹോദരങ്ങള്‍ക്കും കുടുംബത്തിനും മുന്‍‌കൂര്‍ ഈസ്റ്റെര്‍ ആശംസകള്‍ നേരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബിജെപിയ്ക്ക് തന്നെ വിലയ്‌ക്കെടുക്കാനാകില്ലെന്ന് കമല്‍ഹാസന്‍ ; തമിഴ്‌നാട്ടില്‍ മുന്നണി സാധ്യത ഇല്ലാതാക്കിയത് സിപിഎം

ചെന്നൈ : കേരളാമുഖ്യമന്ത്രി പിണറായി വിജയനെ ഇഷ്ടമാണെങ്കിലും തമിഴ്‌നാട്ടില്‍ മക്കള്‍ നീതി മയ്യം മുന്നില്‍ നിന്നുള്ള മുന്നാം മുന്നണി സാധ്യതകള്‍ ഇല്ലാതാക്കിയത് സിപിഎം ആണെന്ന് കമല്‍ഹാസന്‍. ഇടതുപക്ഷവും കോണ്‍ഗ്രസും തന്നെ കുറച്ചു കണ്ടെന്നും കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഇടതു പാര്‍ട്ടികള്‍ തമ്മില്‍ വ്യത്യാസം ഉണ്ടെന്നും ഉലകനായകന്‍ പറഞ്ഞു. മലയാളത്തിലെ ഒരു വാര്‍ത്താ ചാനലിനോടാണ് കമല്‍ ഇക്കാര്യം പറഞ്ഞത്. തമിഴ്‌നാട്ടിലെയും കേരളത്തിലെയും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വ്യത്യാസമുള്ളതു കൊണ്ടാണ് കേരളാ മുഖ്യമന്ത്രിയെ ഇഷ്ടം. ഇടതുപാര്‍ട്ടികളും […]

You May Like

Subscribe US Now